സീരിയല്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു മഴവില്‍ മനോരമയിലെ ആത്മസഖി. സത്യന്റേയും നന്ദിതയുടെയും പ്രണയം ജീവിതവും മിനിസ്‌ക്രീനില്‍ വലിയ ഹിറ്റായിരുന്നു. പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച അന്യഭാഷക്കാരിയാണ് അവന്തിക. സീരിയലിലെ ഡോക്ടര്‍ നന്ദിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവന്തിക പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആത്മസഖിയെന്ന പരമ്പരയിലൂടെയാണ് ഈ അന്യഭാഷക്കാരി പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായെത്തിയ ഈ സുന്ദരി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ഈ പരമ്പര. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയായിരുന്നു താരങ്ങള്‍ക്ക് ലഭിച്ചത്
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ ആത്മസഖി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് നന്ദിതയുടെ റോളില്‍ അവന്തികയ്ക്കു പകരം മറ്റൊരാള്‍ എത്തുന്നത്. പകരമെത്തിയ താരത്തെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. തങ്ങളുടെ പ്രിയ ജോഡികള്‍ റെയ്ജനും അവന്തികയുമാണെന്നും അവരെ മാറ്റാനാവില്ലെന്നുമായിരുന്നു മിനിസ്‌ക്രീന്‍ താരങ്ങളുടെ അഭിപ്രായം. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലുമാണ് താന്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയതെന്നും അവന്തിക വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും അവന്തിക മുന്നിലാണ്. താരത്തിന്റെ നൃത്ത വീഡിയോതകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിനിടയിലും അവന്തിക സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരാധകരുടെ പിന്തുണയും പ്രാര്‍ത്ഥനയും എന്നും തങ്ങള്‍ക്കൊപ്പമുണ്ടാവണമെന്ന് താരം അഭ്യര്‍ത്ഥിച്ചിരുന്നു. നിറവയറുമായി നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അവന്തിക തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.ഗര്‍ഭിണികള്‍ക്ക് നൃത്തം ചെയ്യാനാവില്ലെന്ന് ആര് പറഞ്ഞുവെന്നും ആരോഗ്യവതിയായിരിക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് നൃത്തമെന്നും താരം കുറിച്ചിട്ടുണ്ട്. വീഡിയോ പകര്‍ത്തിയ ഭര്‍ത്താവിനുള്ള നന്ദിയും താരം രേഖപ്പെടുത്തിയിട്ടുണ്ട്. സീരിയലില്‍ നിന്നും പിന്മാറിയ അവന്തികയുടെ നൃത്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്