മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിത മുഖമാണ് സജിതാ ബേട്ടിയുടെത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് സജിതാ ബേട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. 40ല്‍ അധികം സീരിയലുകളിലും സജിത വേഷമിട്ടിരുന്നു. 2012ല്‍ കല്യാണം കഴിഞ്ഞെങ്കിലും സജിത സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണ്. 2016ല്‍ പുറത്തിറങ്ങിയ ടു കണ്‍ട്രീസിലൂം ശ്രദ്ധേയമായ വേഷം ചെയ്ത സജിതയുടെ പുതിയ രൂപമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.
ഉറുദു വംശജയും മുസ്ലീം സമുദായക്കാരിയുമായ സജിതയുടെ കുടുംബം കേരളത്തില്‍ സ്ഥിര താമസമായിരുന്നു. പല സീരിയലിലും വില്ലത്തിയായി സജിത തിളങ്ങിയിരുന്നു. 2012ല്‍ ആണ് വയനാട്ട് കല്‍പ്പറ്റ സ്വദേശി ഷമാസിനെ സജിത വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞു ചില സിനിമകളില്‍ വേഷമിട്ടെങ്കിലും കഴിഞ്ഞ കുറേ മാസങ്ങളായി സജിതയെ കാണാനില്ലായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായിരുന്ന സജിത ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ ശേഷമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായത്. മേയ്ക്കപ്പ് ഒന്നുമില്ലാതെ പ്രസവ ശേഷം കുഞ്ഞും ഭര്‍ത്താവുമൊത്തുള്ള സജിതയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അതേ സമയം അതീവ ഗ്ലാമറസ് വേഷങ്ങളില്‍ കാണപ്പെട്ടിരുന്ന സജിത പര്‍ദ്ദയില്‍ പ്രത്യേക്ഷപ്പെട്ടതും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
വയനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സജിത പ്രസവിച്ചത്. ഈ ആശുപത്രിയിലെ സൗകര്യങ്ങളെ പറ്റി പറയുന്ന വീഡിയോയും ചിത്രങ്ങള്‍ക്കൊപ്പം വൈറലാകുന്നുണ്ട്. അതേസമയം സജിതയുടെ പുതിയ വേഷത്തിലുള്ള ചിത്രത്തിന് കീഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്. ഈ വേഷത്തില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും ഇനി ഇതു മതിയെന്നും സിനിമയിലേക്ക് തിരിച്ചു പോകരുതെന്നും ചിലര്‍ പറയുമ്പോള്‍ ആശുപത്രിക്കായുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രമാണെന്ന് ചിലര്‍ പറയുന്നത്. എന്തായാലും അമ്മയായ സജിത ബേക്കിക്ക് മലയാളി ലൈഫിന്റെ എല്ലാ ഭാവുകളും നേരുന്നു.