മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ചാറ്റ് ഷോകള്‍. രസകരമായ അവതരണത്തിലൂടെയും ഗെയിമുകളിലൂടെയും പ്രസിദ്ധമാണ് മഴവില്‍മനോരമയിലെ ചാറ്റ് ഷോ ഒന്നും ഒന്നും മൂന്ന്. ഗായിക റിമി ടോമി അവതാരകയായി എത്തുന്ന പരിപാടിക്ക് ഏറെ ആരാധകരുണ്ട്. ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയപ്പോള്‍ തന്നെ മികച്ച സ്വീകരണമാണ് റിമി ടോമിക്ക് ലഭിച്ചത്. പരിപാടിയിലേക്കെത്തുന്ന അതിഥികളോട് താരം ചോദിക്കുന്ന ചോദ്യങ്ങളും രസകരമായ ടാസ്്ക്കുകളുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. ഞായറായ്ചകളില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ ആരാകും അതിഥിയെന്നത് പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡില്‍ മിനിസ്‌ക്രീനിലെ പ്രിയനായികമാരായി കസ്തൂരിമാന്‍ സീരിയലില്‍ തിളങ്ങുന്ന കാവ്യയും ശിവാനിയുമാണ് അതിഥികളായി എത്തിയത്. സീരിയലിലെ ശത്രുക്കളായല്ല ഉറ്റ സുഹൃത്തുക്കളായ റബേക്കയും പ്രതീക്ഷയുമായാണ് താരങ്ങള്‍ എത്തിയത്. കസ്ൂരിമാനില്‍ നായകയായി സാരിയില്‍ മാത്രം കണ്ടിരുന്ന റബേക്കയെ സ്‌ക്രീനില്‍ കണ്ടതോടെ പ്രേക്ഷകര്‍ ഞെട്ടുകയായിരുന്നു. കുട്ടിഫ്രോക്കൊക്കെയിട്ട് സുന്ദരിയായാണ് റബേക്ക എത്തിയത്. ചുവന്ന വെല്‍വറ്റ് നിറത്തലുളള ടോപ് ധരിച്ചാണ് പ്രതീക്ഷ എത്തിയത്. സീരിയലില്‍ കടുത്ത ശത്രുക്കളായ ഇരുവരും തമ്മിലുളള സ്നേഹം കണ്ട് അവതാരകയായ റിമി പോലും ഞെട്ടിപോയിരുന്നു. പാട്ടുകളും തമാശകളുമായി ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചു. ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങളും ഇരുവരും പരിപാടിയില്‍ പങ്കുവച്ചു. റിമിയുടെ ചോദ്യത്തിനു പ്രത്യേകിച്ചു സങ്കല്‍പങ്ങളൊന്നുമില്ലെന്നായിരുന്നു പ്രതീക്ഷയുടെ മറുപടി. എന്നാല്‍ പ്രതീക്ഷയുടെ സങ്കല്‍പത്തിലുള്ള വ്യക്തിയെ റബേക്ക വെളിപ്പെടുത്തി. സിനിമാതാരം ബാലയാണെങ്കില്‍ പ്രതീക്ഷയ്ക്ക് അത്രയും സന്തോഷം എന്നായിരുന്നു റബേക്ക പറഞ്ഞത്. ഇത് കേട്ടതും റിമി അതിശയിക്കുകയും ദൈവമേ എന്നു വിളിക്കുകയും ചെയതു.
പണ്ടു മുതലേ ബാലയുടെ ആരാധികയാണ് പ്രതീക്ഷ. പത്തനംത്തിട്ടയാണ് പ്രതീക്ഷയുടെ സ്ഥലം, പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ അവിടെ ഒരു ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു. ഞാന്‍ ഇത് അറിഞ്ഞില്ല. അപ്രതീക്ഷതമായി എന്റെ ഇഷ്ടതാരം അവിടെ നില്‍ക്കുന്നുതാണ് കാണുന്നത്'' പ്രതീക്ഷ പറഞ്ഞു. അന്ന് ഒരുപാട് പണിപ്പെട്ട് പ്രതീക്ഷ ബാലയുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കി. ഇതെല്ലാം വെളിപ്പെടുത്തുമ്പോള്‍ പ്രതീക്ഷയുടെ കണ്ണുകളിലെ തിളക്കം കണ്ടോ എന്നായിരുന്നു റബേക്കയുടെ പ്രതികരണം. 'ബാലയുടെ കല്യാണം കഴിഞ്ഞപ്പോള്‍ തകര്‍ന്നു പോയി അല്ലേ' എന്നായിരുന്നു റിമിയുടെ അടുത്ത ചോദ്യം. തനിക്ക് ബാലയോട് ആരാധനയായിരുന്നു എന്നു പ്രതീക്ഷ മറുപടി നല്‍കി. പിന്നീടു തകര്‍പ്പന്‍ കോമഡിയുടെ ഭാഗമായപ്പോള്‍ ബാലയെ കണ്ണു നിറയെ കണ്ടുവെന്നും താരം വ്യക്തമാക്കി. ''ഇത്രയുമധികം ആരാധിക്കുന്ന ഒരാളുണ്ടെന്നു ബാല അറിയുന്നുണ്ടാവില്ല. ഈ പ്രോഗ്രാം കഴിഞ്ഞാല്‍ ഇങ്ങനെ ഒരാളുണ്ടെന്നു ബാലയെ വിളിച്ചറിയിച്ചിരിക്കുമെന്ന് റിമി പറഞ്ഞു. റബേക്കയുടെ സങ്കല്‍പം എന്താണെന്നു പ്രതീക്ഷയോടാണു ചോദിച്ചത്. സങ്കല്പം ഞാന്‍ പറയണോ എന്നു ചോദിച്ചശേഷം റബേക്കയ്ക്ക് 'ഒരാളുണ്ട്' എന്നു പ്രതീക്ഷ പറഞ്ഞു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും അങ്ങനെ ഒരാളുണ്ടെന്നു റബേക്ക സമ്മതിക്കുകയും ചെയ്തു. ഏഴാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് കുഞ്ഞിക്കൂനനില്‍ റബേക്ക അഭിനയിച്ചത്. മിഴി രണ്ടിലും, നീര്‍മാതളം എന്നീ സീരിയലുകള്‍ ചെയ്തു. ഇപ്പോള്‍ കസ്തൂരിമാനിലെ പ്രിയപ്പെട്ട കാവ്യയായി യാത്ര തുടരുകയാണ്. ഇരുവരും ഒരുമിച്ച ചാറ്റ് ഷോ സീരിയല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.