ഏഴു സീസനുകള്‍ വിജയം ആവര്‍ത്തിച്ച സ്റ്റാര്‍ സിംഗറിന്റെ എട്ടാം സീസനുമായി ഏഷ്യാനെറ്റ് രംഗത്തെത്തുകയാണ്. പഴയ സറ്റാര്‍ സിംഗര്‍ വേദിയില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയായിരിക്കും ഇത്തവണത്തെ പരിപാടി എത്തുക എന്നായിരുന്നു അണിയറ സൂചന. സ്റ്റാര്‍ സിംഗറിലൂടെയാണ് രഞ്ജിനി ഹരിദാസ് അവതാരക രംഗത്തേക്ക് എത്തുന്നത്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന് മംഗ്ലീഷ് ഭാഷ കേരളത്തില്‍ തരംഗമാക്കിയത് രഞ്ജിനിയായിരുന്നു. സ്റ്റാര്‍സിംഗര്‍ എട്ടാമത്തെ സീസണ്‍ എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകര്‍ ചോദിച്ചത് രഞ്ജിനിയെ പറ്റിയായിരുന്നു. സ്റ്റാര്‍ സിംഗറിന്റെ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമായിരുന്നു രഞ്ജിനി. രഞ്ജിനിയുടെ കരിയര്‍ ബ്രേക്ക് എന്ന് പറയുന്നത് ഐഡിയ സ്റ്റാര്‍ സിംഗറായിരുന്നു. എന്നാല്‍ അക്കാര്യം രഞ്ജിനി നിഷേധിച്ചിരിക്കുകയാണെന്നാണ് സൂചന. തനിക്ക് ഇതുവരെ ഷോ യുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും വിളിയൊന്നും വന്നിട്ടില്ലെന്നും അതിനാല്‍ താന്‍ എട്ടാമത്തെ സീസണില്‍ ഉണ്ടാവില്ലായിരിക്കും എന്നും രഞ്ജിനി വ്യക്തമാക്കിയിരിക്കുന്നതായാണ് വാര്‍ത്ത.
രഞ്ജിനി ഹരിദാസിന്റെ അവതരണമായിരുന്നു സ്റ്റാര്‍സിംഗറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. എട്ടാമത്തെ സീസണില്‍ രഞ്ജിനി ഉണ്ടാവില്ല എന്ന് അറിഞ്ഞതോടെ പ്രേക്ഷകര്‍ ആകാഷയിലാണ്. സ്റ്റാര്‍ സിംഗര്‍ പോലൊരു പരിപാടിയില്‍ അവതാരകയായി എത്തുന്നത് ആരായിരിക്കും എന്നു അറിയാനുളള ആകാംഷയിലാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍. 2010 ല്‍ ടെലിവിഷന്‍ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാര്‍ഡ് രഞ്ജിനിയ്ക്ക് ലഭിച്ചിരുന്നു. അടുത്തിടെ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ മത്സരാര്‍ത്ഥിയായി രഞ്ജിനി എത്തിയിരുന്നു. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നെങ്കിലും പകുതി വഴിയില്‍ നിന്നും ഔട്ട് ആവുകയായിരുന്നു.
ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥികല്‍ നിന്നും വിവിധ റൗണ്ടിലൂടെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയും പ്രേക്ഷക വോട്ടിങ്ങിലും പെര്‍ഫോമന്‍സിലൂടെയും വിജയിയെ കണ്ടെത്തുന്നതുമായിരുന്നു രീതിയാണ് സ്റ്റാര്‍ സിംഗര്‍ ഷോയെ ശ്രദ്ധേയമാക്കിയത്. 2006 ല്‍ ആരംഭിച്ച ഷോയില്‍ റിമി ടോമിയായിരുന്നു അവതാരിക. ആദ്യ സീസണില്‍ അരുണ്‍ രാജ്, കവിതാ ജയറാം എന്നിവരായിരുന്നു വിജയിച്ചത്. വിജയിക്ക് ഒരു ലക്ഷം രൂപയായിരുന്നു ക്യാഷ് പ്രൈസ്. രണ്ടാം സീസണോട് കൂടിയാണ് സ്റ്റാര്‍ സിംഗര്‍ വേദി പ്രേക്ഷകരുടെ മനം കവര്‍ന്നത്.
2008സീസണില്‍ വിജയ് ആയത് വിവേകാനന്തനും 2009 സീസണില്‍ വിജയ് ആയത് ജോബി ജോണുമായിരുന്നു. കല്‍പനാ രവീന്ദ്രനും മൃദുല വാര്യരും 2010 സീസണ്‍ വിജയ് ആയപ്പോള്‍ 2011-12 സീസണിലെ വിജയി മെറിന്‍ ജോര്‍ജായി. 2014ലെ ഏഴാം സീസണോടെ താത്കാലികമായി സ്റ്റാര്‍ സീംഗര്‍ വേദി മലയാള സ്വീകരണമുറിയില്‍ നിന്ന് യാത്ര പറയുകയായിരുന്നു.