Latest News

എന്നും സമ്മതത്തിലെ താരജോഡികള്‍ ഒന്നാകാൻ തീരുമാനിച്ചു; സന്തോഷ വാർത്ത അറിയിച്ച് താരങ്ങൾ; ആരധകരോട് സംസാരിച്ച് നേരിട്ടെത്തി താരങ്ങൾ

Malayalilife
എന്നും സമ്മതത്തിലെ താരജോഡികള്‍ ഒന്നാകാൻ തീരുമാനിച്ചു; സന്തോഷ വാർത്ത അറിയിച്ച് താരങ്ങൾ; ആരധകരോട് സംസാരിച്ച് നേരിട്ടെത്തി താരങ്ങൾ

ന്നും സമ്മതം എന്ന പരമ്പരയിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയവരാണ് അശ്വതിയും രാഹുലും. ഇപ്പൊൾ സീരിയലിൽ മാത്രമല്ല ജീവിതത്തിലും ഇവർ രണ്ട് പേരും ഒന്നിക്കുകയാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ആയിരുന്നു ഇവരുടെ മോതിരം മാറൽ ചടങ്ങ്ങ് നടന്നത്. എന്നാല് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ മോശപ്പെട്ട കമൻ്റുകളും കാര്യങ്ങളും വരുകയാണ്. ഇതിന് മറുപടി ആയിട്ട് ആദ്യമായി എത്തുകയാണ് ഇരുവരും. വാക്കുകൾ ഇങ്ങനെ. 

"വീഡിയോസിൽ ആണ് മോശം കമന്റുകൾ ഇത് സംബന്ധിക്കുന്നത് കൂടുതലായി വന്നത്. കമന്റ് ചെയ്യുമ്പോൾ അനുജത്തി ആണോ ന്യൂ സബ്സ്ക്രൈബർ ആണോ എന്നൊക്കെയാണ് കമന്റ് വരുന്നത് സെൻസ് ഉള്ള ആരെങ്കിലും ഇങ്ങനെ പറയുമോ. പിന്നെ വന്നത് ഞങ്ങളെ കുറിച്ചാണ്. എന്തിനാണ് ഈ ചാനലിന് അശ്വതി രാഹുൽ എന്ന പേര് വന്നത് എന്നൊക്കെയാണ് ചോദിക്കുന്നത്. ഞങ്ങൾ വിവാഹം കഴിക്കാൻ പോകുന്ന ആളുകൾ ആണ്. പല പ്രാവശ്യം ഇതൊക്കെ പറഞ്ഞതാണ്. എല്ലാം അറിഞ്ഞിട്ടും ഈ പൊട്ടൻ കളിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല.എന്തിനാണ് നമ്മളോട് ഇത്ര പ്രശ്‌നം എന്ന് മനസിലാകുന്നില്ല. ഒരുമാതിരി കമന്റ്സുകൾ ആണ് കിട്ടുന്നത്. നിങ്ങൾ ഈ വീട്ടിൽ ആണോ താമസം, പെങ്ങളാണോ, നിങ്ങളുടെ കല്യാണം കഴിഞ്ഞോ എന്നൊക്കെയുള്ള സെൻസില്ലാത്ത കുറച്ചു കമന്റ്സ്. ഇതെന്താണ് എന്ന് മനസിലാകുന്നില്ല. രാഹുലും അശ്വതിയും ഒരേ സ്വരത്തിൽ പറയുന്നു. അവൾ എന്റെ ഭാര്യ ആണ് എനിക്ക് അവൾ ബഹുമാനം തരുന്നുണ്ട്, എനിക്ക് അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. നമ്മൾ പോട്ടെ പോട്ടെ എന്നോർത്ത് പലതും വിടാറുണ്ട്. എന്നാൽ ഇപ്പൊൾ ഇതെല്ലാം അതിര് കടക്കുകയാണ്. പിന്നെ ചിലർക്ക് അറിയേണ്ടത് ഞങ്ങൾ ഒരുമിച്ചാണോ താമസം എന്നാണ്. ഇനിയിപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് എങ്കിൽ നിങ്ങൾക്ക് എന്താണ്. ഞങ്ങളുടെ കുടുംബക്കാർക്ക് ഇല്ലാത്ത വിഷയം നിങ്ങൾക്ക് വരേണ്ട ആവശ്യം എന്താണ്. ഞങ്ങൾ ഒഫീഷ്യലി വിവാഹം ചെയ്യാൻ പോകുന്നവരാണ്. നിശ്ചയം കഴിഞ്ഞവരാണ്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോയെന്നു ഇരിക്കും എന്തിനാണ് ഈ വിഷയം എന്ന് മനസിലാകുന്നില്ല. 

ഞങ്ങൾക്ക് ഇടയിൽ ഒരു ഈഗോ ഇടാൻ ഉള്ള കമന്റ്സ് ആണ് അധികവും വരുന്നത്. ഞങ്ങൾ വെറും ലവേഴ്സ് അല്ല, പരസ്പരം അടുത്തറിഞ്ഞ നല്ല സുഹൃത്തുക്കൾ കൂടിയാണ്. എല്ലാം അറിഞ്ഞിട്ടും നിങ്ങൾ പൊട്ടൻ കളിക്കുന്ന കമന്റ്സ്. അശ്വതി വയറു കുറയ്ക്കണം എന്ന് പറയുന്നത് കാണാം, നിങ്ങൾ എന്തിനാണ് അവിടെ ഒക്കെ നോക്കുന്നത്. ഞാൻ അൺ ഫിറ്റാണ് എന്ന് തോന്നിയാൽ അത് കുറയ്ക്കാനുള്ള വഴിയും നമുക്ക്അറിയാം . ഈ പറയുന്നതൊക്കെ നെഗറ്റീവ് പറയുന്ന ആളുകളോട് ആണ്. ഇനിയും മോശം കമന്റുകൾ കണ്ടാൽ ഞങ്ങൾ റിയാക്ട് ചെയ്യും. ഇനിയും നിങ്ങൾ ഇതുനുവേണ്ടി സമയം കളയണ്ട എന്ന് പറയാൻ വേണ്ടിയാണു ഇത്രയും സംസാരിച്ചത്". ഇതായിരുന്നു വാക്കുകൾ. വളരെ കടുപ്പിച്ചാണ് അശ്വതിയും രാഹുലും വീഡിയോയിൽ മറുപടി പറഞ്ഞത്. ഇത് സപ്പോർട്ട് ചെയ്തുകൊണ്ടാണ് ഭൂരിഭാഗം കമൻ്റുകളും. നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് എന്ന സപ്പോർട്ട് കൊടുത്തിരിക്കുകയാണ് ആരാധകർ.

Rahul and Aswathy marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES