ബിഗ്ബോസ് അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോള്‍ അപ്രതീക്ഷിത എലിമിനേഷനിലൂടെ അതിഥിയെ പുറത്താക്കിയ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. എലിമിനേഷനില്ലെന്ന് ബിഗ്ബോസ് പറഞ്ഞ ശേഷം മുന്നറിയിറിപ്പില്ലാതെ മത്സരാര്‍ത്ഥിയെ പുറത്താക്കിയ നടപടിക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്. അതിഥി പുറത്തായതിന് പിന്നാലെ പേളിയും ബിഗ്ബോസിന് എലിമിനേഷന്റെ കാര്യം നേരത്തെ പറയാമായിരുന്നു എന്നും ആഗ്രഹം അതിഥിക്ക് നല്‍കരുതായിരുന്നു എന്നും പറഞ്ഞു.
അതിഥി ഒരു നല്ല മത്സരാര്‍ഥി അല്ലായിരിക്കാം, പക്ഷേ അവര്‍ ഫൈനല്‍ വരെ എത്തി എന്നത് അവരുടെ യോഗ്യതയാണ്. അവസാന എലിമിനേഷനില്‍ ഇനി എലിമിനേഷന്‍ ഉണ്ടാകില്ല എന്ന് വെളിപ്പെടുത്തിയ ശേഷം പൊറോട്ട് നാടകം നടത്തി അതിഥിയെ പുറത്താക്കിയ നടപടി ശരിയല്ല. പുറത്താക്കാനാണെങ്കില്‍ ഫൈനലിലേക്ക് കടക്കുമെന്ന് ഒരു മത്സരാര്‍ത്ഥിക്കും ആഗ്രഹം നല്‍കരുതായിരുന്നു എന്നിങ്ങനെ ഇങ്ങനെ തുടങ്ങുന്നു അതിഥിയെ പുറത്താക്കിയ നടപടിക്കെതിരെയുള്ള പ്രേക്ഷക പ്രതികരണം.
അതിഥിയെ പുറത്താക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തന്നെയാണ് ബിഗ്‌ബോസ് പ്രേക്ഷകര്‍ ഉയര്‍ത്തുന്നത്. ഒരു മത്സരത്തിലെ വ്യവസ്ഥിതിക്ക് ചേര്‍ന്ന നടപടിയല്ല ചാനല്‍ സ്വീകരിച്ചതെന്നുംഅങ്ങനെ ആണെങ്കില്‍ തന്നെ അപ്രതീക്ഷിതമായി ഒരാളെ ഇറക്കി വിടുന്നതില്‍ എന്ത് മാന്യതയുണ്ടെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. അതിഥി മത്സരത്തില്‍ 20 ദിവസം പോലും മത്സരിക്കാന്‍ യോഗ്യതയുള്ള മത്സരാര്‍ഥിയല്ലെന്നും. അതിനാല്‍ പുറത്ത് പോയത് കാര്യമായെന്ന് പേളിഷ് ആരാധകര്‍ നടപടിയെ അനൂകൂലിച്ച് പറയുന്നുണ്ട്.
എന്നാല്‍ ആഗ്രഹം കൊടുത്ത ശേഷം അതിഥിയെ പുറത്താക്കിയതിനെതിയാണ് നിഷ്പക്ഷരായ പ്രേക്ഷകര്‍ പ്രതിഷേധിക്കുന്നത്. പേളിയും അതിഥി പുറത്തായതിന് പിന്നാലെ അതിഥിക്ക് ഫൈനലിലെത്തിയതില്‍ സന്തോഷമുണ്ടായിരുന്നു എന്നും എലിമിനേറ്റ് ചെയ്യുന്ന കാര്യം നേരത്തെ ബിഗ്ബോസിന് അറിയിക്കാമായിരുന്നു എന്നും ശ്രീനിയോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് സോഫയില്‍ വീണു കരഞ്ഞ പേളിയെ ശ്രീനി ആശ്വസിപ്പിക്കുകയായിരുന്നു. അതിഥി പുറത്തായതില് ഷിയാസിനും നല്ല വിഷമമുണ്ടായിരുന്നു.