ഏഷ്യാനെറ്റിലെ ബിഗ്ബോസിനു ശേഷം മലയാളികള്‍ക്ക് പേളി മാണിയോടുളള ഇഷ്ടം കൂടിയിരിക്കയാണ്. ബിഗ്ബോസ് മത്സരത്തില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നതും പേളിക്കാണ്. ഷോയ്ക്കു ശേഷം പേളി ആര്‍മിക്കാരെ കാണാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും പേളി എത്തിയിരുന്നു. ഷോ അവസാനിച്ച ശേഷം ബിഗ്ബോസ് മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേളിയുടേയം ശ്രീനിഷിന്റേയും വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വളരെ മനോഹരമായ ഇവരുടെ നിശ്ചയ വീഡിയോ യൂട്യൂബില്‍ തരംഗമായിരുന്നു. ഇപ്പോള്‍ പേളിഷ് എന്ന ഇരുവരുടേയും വെബ് സീരീസും ഹിറ്റായിക്കൊണ്ടിരിക്കയാണ്.് ശ്രീനിയുടെയും പേളിയുടെയും ഒരുമിച്ചുളള വീഡിയോകളും വിശേഷങ്ങളും നിമിഷ നേരം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോള്‍ തന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വീഡിയോയും പേളി പങ്കുവച്ചിരിക്കുന്നതാണ് വൈറലാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ആഘോഷത്തില്‍ പങ്കെടുത്തിരിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ മോളി എന്ന് എഴുതിയ കേക്കുകളും പേളിയുടെ അച്ഛന്‍ മാണിപോള്‍ കേക്ക് വായില്‍ വച്ചു കൊടുക്കുന്നതും വീഡിയോയിലുണ്ട്. മൂന്നു കേക്കുകളും ് അലങ്കാരങ്ങളുമാണ് ആഘോഷത്തിന് ഒരുക്കിയിരിക്കുന്നത്. വീട്ടില്‍ തന്നെയാണ് ആഘോഷം നടന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പിറന്നാള്‍ ആശംസിച്ചു കൊണ്ട് അമ്മയ്‌ക്കൊപ്പമുളള ചിത്രവും പേളി പങ്കുവച്ചിരുന്നു. അതിനു താഴെ ആരാധകര്‍ ആശംസകളുമായി എത്തി. ചിത്രത്തിന് താഴെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകളെന്ന് കുറിച്ച് കൊണ്ട് ശ്രീനിഷും ഷിയാസും കമന്റ് ചെയ്തിട്ടുണ്ട്.
കുടുംബത്തോടും സുഹൃത്തക്കളോടുമൊപ്പമുളള പേളിയുടെ വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പേളിയുടെ അച്ഛന്‍ മാണി പോളിന്റെ ഒരു നൃത്ത വീഡിയോ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. റൊമാന്റിക് ഗാനത്തിന് പേളിയുടെ മമ്മിയുടെ മുന്നില്‍ നൃത്തം ചെയ്യുന്ന മാണി പോളിന്റെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവന്നത്. പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും വലിയ സപ്പോര്‍ട്ടാണ് ലഭിക്കുന്നത്. കുടുബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമുളള ചിത്രങ്ങളും ടിക്ടോക്ക് വീഡിയോകളും പേളി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ശ്രീനിഷും പേളിയും ഒരുമിച്ചുളള ഒരു വെബ്‌സീരീസാണ് ഇപ്പോള്‍ ഹിറ്റാകുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്ന പേളിഷ് ലവ് തീമമും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.