Latest News

പുലിയുടെ അച്ഛന്‍ പുപ്പുലി ആകാതെ വരില്ലല്ലോ; പേളിയുടെ ഡാഡി മാണി പോളിന്റെ റൊമാന്റിക് ഡാന്‍സ് വൈറലാകുന്നു

Malayalilife
topbanner
പുലിയുടെ അച്ഛന്‍ പുപ്പുലി ആകാതെ വരില്ലല്ലോ; പേളിയുടെ ഡാഡി മാണി പോളിന്റെ റൊമാന്റിക് ഡാന്‍സ് വൈറലാകുന്നു

ഏഷ്യാനെറ്റിലെ ബിഗ്ബോസിനു ശേഷം മലയാളികള്‍ക്ക് പേളി മാണിയോടുളള ഇഷ്ടം കൂടിയിരിക്കയാണ്. ബിഗ്ബോസ് മത്സരത്തില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നതും പേളിക്കാണ്. ഷോയ്ക്കു ശേഷം പേളി ആര്‍മിക്കാരെ കാണാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും പേളി എത്തിയിരുന്നു. ഷോ  അവസാനിച്ച ശേഷം ബിഗ്ബോസ് മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്രീനിയുടെയും പേളിയുടെയും ഒരുമിച്ചുളള വീഡിയോകളും വിശേഷങ്ങളും നിമിഷ നേരം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 

ഇപ്പോള്‍ കുടുംബത്തോടും സുഹൃത്തക്കളോടുമൊപ്പമുളള പേളിയുടെ വീഡിയോകളാണ് വൈറലാകുന്നത്. പേളിയുടെ അച്ഛന്‍ മാണി പോളിന്റെ ഒരു നൃത്ത വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. റൊമാന്റിക് ഗാനത്തിന് പേളിയുടെ മമ്മിയുടെ മുന്നില്‍ നൃത്തം ചെയ്യുന്ന മാണി പോളിന്റെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവന്നിരിക്കുന്നത്. അത് കൂടാതെ ഗോവിന്ദ് പത്മസൂര്യക്കൊപ്പമുളള രസകരമായ വീഡിയോയും പേളി ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും വലിയ സപ്പോര്‍ട്ടാണ് ലഭിക്കുന്നത്. കുടുബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമുളള ചിത്രങ്ങളും ടിക്ടോക്ക് വീഡിയോകളും പേളി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. പേളിയുടെ അച്ഛന്റെ വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് എത്തുന്നത്. പുലിക്കു പിറന്നത് തന്നെയാണ് പേളിയെന്നും മാണി പോള്‍ഡ തകര്‍ത്തുവെന്നുമൊക്കയാണ് വീഡിയോയ്ക്ക കമന്റുകള്‍ എത്തുന്നത്. 

Dance of Pearle maaney visuals goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES