Latest News

സാബു ആര്‍മിയെ തറപറ്റിക്കാന്‍ പേളി ഫാന്‍സ് ഇറങ്ങി; റിമിയുടെ ആട്ടും സാബു ലാലിനെ തെറിവിളിച്ചതുമെല്ലാം വൈറലാക്കി പേളി ഫാന്‍സ്

Malayalilife
സാബു ആര്‍മിയെ തറപറ്റിക്കാന്‍ പേളി ഫാന്‍സ് ഇറങ്ങി; റിമിയുടെ ആട്ടും സാബു ലാലിനെ തെറിവിളിച്ചതുമെല്ലാം വൈറലാക്കി പേളി ഫാന്‍സ്

ബിഗ്ബോസ് അവസാനിക്കാന്‍ ഇനി നാലു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ പിടിച്ചുനില്‍ക്കാനും വോട്ട് നേടാനുമായി സര്‍വ്വ വിദ്യകളും പയറ്റുകയാണ് ഫാന്‍സുകള്‍. വോട്ട് ലഭിക്കാന്‍ പല തന്ത്രങ്ങളും കുതന്ത്രങ്ങളും ഫാന്‍സുകാരും ആര്‍മിക്കാരും ചെയ്യുന്നുണ്ട്. ഇപ്പോള്‍ സാബു ആര്‍മിക്കാര്‍ ലാലേട്ടന്‍ ഫാന്‍സ് എല്ലാം സാബുവിന് വോട്ട് ചെയ്യുമെന്ന തന്ത്രവുമായി രംഗത്തിറങ്ങിയപ്പോള്‍ സാബുവിന്റെ പണ്ടത്തെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കുത്തിപ്പൊക്കിയാണ് പേളി ഷിയാസ് ആര്‍മികള്‍ സാബുവിനെ കൗണ്ടര്‍ ചെയ്യുന്നത്.

ഷോയിലെത്തുംമുമ്പ് ഫേസ്ബുക്കിലെ വിവാദതാരമായിരുന്നു തരികിട സാബു എന്ന സാബുമോന്‍. സാബു ഫേസ്ബുക്കിലിടുന്ന കുറിപ്പുകള്‍ സ്ഥിരം വിവാദങ്ങളായി മാറാറായിരുന്നു പതിവ്. ലാലേട്ടന്റെ പേര് പറഞ്ഞ് സാബു ആര്‍മി വോട്ട് തേടുമ്പോള്‍ സാബുവിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പുകള്‍ തപ്പിയെടുത്ത് വൈറലാക്കിയാണ് എതിര്‍ ഫാന്‍സുകാര്‍ പിടിച്ചുനില്‍ക്കുന്നത്. സ്റ്റേജില്‍ പുലയാട്ട് നടത്തുന്നവളാണ് റിമിടോമി എന്നു സാബു പോസ്റ്റിട്ടതും കലാഭവന്‍ മണിയുടെ ഭാര്യയെയും സഹോദരനെയും ആക്ഷേപിച്ചതുമെല്ലാം അവസാനിച്ചത് വിവാദങ്ങളിലാണ്. മോഹന്‍ലാലിന്റെ ചിത്രത്തിന് താഴെ സാബു ലാലിന്റെ തന്തയ്ക്ക് വിളിച്ച് പോസ്റ്റിട്ടതോടെ ലാല്‍ ഫാന്‍സിന്റെ കൂട്ടത്തോടെ ഉള്ള ആക്രമണത്തില്‍ സാബു ഫേസ്ബുക്ക് തന്ന ഡി ആക്ടിവേറ്റ് ചെയിരുന്നു. ഈ കാര്യങ്ങളെല്ലാമാണ് ഇപ്പോള്‍ എതിര്‍ ഫാന്‍സുകാര്‍ പൊടിതട്ടി എടുത്തിരിക്കുന്നത്. മോഹന്‍ലാലിനെ ആക്ഷേപിച്ചതിന് പിന്നാലെ ഇക്കാരണം പറഞ്ഞ് സാബു നിര്‍മ്മാതാവായ ചിത്രത്തില്‍ നിന്നും സംവിധായകന്‍ പിന്‍മാറിയിരുന്നു.

ഏറ്റവും ഒടുവിലായി വനിതാ നേതാവിനെ കിടപ്പറയിലേക്ക് ക്ഷണിച്ച് സാബു പോസ്റ്റ് ഇട്ടതും ഇവര്‍ സാബുവിന് എതിരെ ഉപയോഗിക്കുന്നുണ്ട്. ലാലിന്റെ ഫാന്‍സിനെ ഊച്ചാളികള്‍ എന്നു വിളിച്ച സാബു ഇപ്പോള്‍ എങ്ങനെ സ്വയം ലാല്‍ ഫാന്‍സായി മാറിയെന്നും ഇവര്‍ ചോദിക്കുന്നു. അതേസമയം ലോഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച പേളി മാണിക്ക് വേണം ലാല്‍ ഫാന്‍സ് വോട്ട് നല്‍കേണ്ടതെന്നും പേളി ഫാന്‍സിന്റെ അഭ്യര്‍ഥന.

Pearle Maaney audience, sabu audience,arguments, bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES