ബിഗ് ബോസ് നിര്‍ണായക വഴിതിരിവിലേക്ക് പോകുകയാണ്. ഇടയ്ക്ക് കാലിടറി ചിലരൊക്കെ തിരിച്ചുപോവുന്നുണ്ടെങ്കിലുംവൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പുറത്തുപോയവരില്‍ ചിലര്‍ തിരിച്ചെത്തിയിട്ടുമുണ്ട്. പേളി മാണിയുടെ വഴക്കുകളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ സുപ്രധാന സംഭവങ്ങളിലൊന്ന്.
വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി ബിഗ് ബോസ് മുന്നേറുകയാണ്. ഈ ആഴ്ചയിലെ പുതിയ വിവാദം പേളിമാണിയാണ്. ബഷീറാണ് ഇപ്പോള്‍ പുതിയ ക്യാപ്റ്റനായി നിയമിതനായത്. എന്നാല്‍ ബഷീറിന്റെ നിയന്ത്രണത്തിലല്ല പല കാര്യങ്ങളും നടക്കുന്നതെന്ന് പേളി ആരോപിച്ചിരുന്നു. അദ്ദേഹത്തിനോട് നേരിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്. ഇതോടെയാണ് ബഷീര്‍ എല്ലാവരെയും വിളിച്ച് ചേര്‍ത്തത്. ഇപ്പോള്‍ യോഗം ചേര്‍ന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പേളിയുടെ ആവശ്യപ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞത്. ഇത് മനസ്സിലാക്കിയ സാബുവും അനൂപും ഈ തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. പിന്നീട് ഇക്കാര്യത്തെക്കുറിച്ച് ഇവര്‍ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
പേളിയുടെ ആവശ്യപ്രകാരം യോഗം വിളിക്കാനാവില്ലെന്ന് പറഞ്ഞാണ് അനൂപ് രംഗത്തെത്തിയത്. അത്തരമൊരു കീഴ് വഴക്കം ഇവിടെയില്ലെന്നും താരം തുറന്നടിച്ചിരുന്നു. ഇതോടെയാണ് താങ്കള്‍ ആരാണെന്ന് ചോദിച്ച് പേളിയും വഴക്കിട്ടത്. തുടക്കത്തിലെ ചോദ്യം ചെയ്യല്‍ പിന്നീട് മുട്ടന്‍ വഴക്കിലേക്ക് നീങ്ങുകയായിരുന്നു. ഇടയ്ക്ക് കയറിയ ബഷീറിനായിരുന്നു പിന്നത്തെ ഊഴം. പിന്നീടുള്ള വഴക്ക് ഇവര്‍ തമ്മിലായിരുന്നു. ബഷീറുമായുള്ള വഴക്കിനിടയില്‍ ഇടയ്ക്ക് കയറിയെത്തിയ ശ്രീനിയെ പേളി വിലക്കുകയായിരുന്നു. നാണമില്ലാത്തവനാണ് ബഷീറെന്നായിരുന്നു പ്രധാന ആരോപണം. ഇടയ്ക്ക് ശ്രീനി പിടിച്ചുമാറ്റിയെങ്കിലും പിടിച്ചുമാറ്റാതെ അവന്‍ തന്നെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാണട്ടെയെന്ന് പേളി വെല്ലുവിളിക്കുകയായിരുന്നു. ഇത് സംഭവം വിവാദത്തിലേക്ക് വഴിതെളിയിച്ചു.
തന്റെ വീട്ടുകാരെയാണ് പേളി പറഞ്ഞതെന്നും അതിനുള്ള യോഗ്യത പോലും അവള്‍ക്കില്ലെന്നും ബഷീര്‍ ആഞ്ഞടിച്ചു. വീട്ടില്‍ പോയി കാണിക്കെടാ എന്നായിരുന്നു താരത്തിന്റെ കമന്റ്.!! ഇതുപറഞ്ഞായിരുന്നു ഇരുവരും വഴക്കടിച്ചത്. പേളിയുമായുള്ള വഴക്ക് അവസാനിപ്പിച്ചതിനിടയിലാണ് തനിക്ക് മത്സരത്തില്‍ തുടരേണ്ടെന്നും തിരിച്ചുപോവണമെന്നുമാവശ്യപ്പെട്ട് ബഷീറെത്തിയത്. തന്‍രെ പേര് മോശമാക്കാനാണ് അവര്‍ ശ്രമിച്ചതെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ ബഷീറിനെ സാബുവും അനൂപും ചേര്‍ന്നാണ് സാന്ത്വനിപ്പിച്ചത്.
ഇതുപോലെ മുന്നോട്ട് പോവാന്‍ തനിക്കാവില്ലെന്ന് പറഞ്ഞായിരുന്നു അനൂപ് സങ്കടപ്പെട്ടത് ഏവര്‍ക്കും ആശങ്ക നല്‍കി.തന്റെ അസുഖത്തെപ്പോലും പേളി വെറുതെ വിട്ടില്ലെന്നും അതേക്കുറിച്ച് പറഞ്ഞും കളിയാക്കിയെന്ന് പറഞ്ഞായിരുന്നു അദ്ദേഹം കരഞ്ഞത്. അനിയത്തിയുടെ സ്ഥാനത്താണ് അവളെ കണ്ടത്. തന്നെ പുച്ഛിക്കാനുള്ള എന്ത് യോഗ്യതയാണ് അവള്‍ക്കുള്ളതെന്നും താരം ചോദിച്ചിരുന്നു.
പേളിയെ വിവാഹം ചെയ്യാനിരിക്കുന്ന ശ്രീനിയുടെ അവസ്ഥയെക്കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നുവെന്നാണ് സാബുവും അനൂപും പറയുന്നത് തുടക്കത്തില്‍ അടുത്ത സൗഹൃദത്തിലായിരുന്ന പലരും മത്സരം മുറുകുന്നതിനിടയില്‍ മാറുകയാണ്. പേളിയുടെ ഭാവമാറ്റത്തില്‍ ശ്രീനി പോലും പകച്ച് നില്‍ക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.