പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം സത്യമാണോ അല്ലയോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ സജീവമാണ്. പേളിയും ശ്രീനിയും അതിരുവിട്ട് പെരുമാറുന്നുവെന്നതും വ്യാപകമായി ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണമാണ്. ഇപ്പോഴിതാ താന്‍ ശ്രീനിയെ കെട്ടിപ്പിടിക്കുന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ കൂടുതലാണെന്ന് പേളിക്ക് തന്നെ തോന്നിയിരിക്കുകയാണ്. പ്രണയം ശാരീരികമായി മാറുന്നുവെന്ന സംശയം ശ്രിനിയോട് പേളി തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്.
ശ്രീനിയുടെയും പേളിയുടെയും പ്രണയലീലകളും ഉമ്മവയ്്ക്കുന്നതും കെട്ടിപ്പിടിക്കുന്നതുമെല്ലാം അതിരുകള്‍ ലംഘിക്കുന്നില്ലേയെന്ന് രണ്ടു ദിവസമായി ബിഗ്ബോസ് പ്രേക്ഷകരും ചര്‍ച്ച നടത്തുകയാണ് ഇതിനു പിന്നാലെയാണ് പേളിക്കും ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുകയാണ്. പ്രണയം ഏറും തോറും ഇരുവരുടെയും ശാരീരികമായുള്ള അടുപ്പവും കൂടുന്നുണ്ട്. ഉമ്മയും കെട്ടിപ്പിടുത്തവും എല്ലാം കഴിഞ്ഞ് ഇപ്പോള്‍ ചുമലിലേറ്റി നടക്കുന്നതും കൈകളില്‍ കോരിയെടുക്കുന്നതും വരെയെത്തി കാര്യങ്ങള്‍. ഇന്നലെത്തെ എപിസോഡില്‍ സര്‍വ്വ സീമകളും ലംഘിക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും പെരുമാറ്റമെന്നാണ് സോഷ്യല്‍മീഡിയയിലെ ബിഗ്ബോസ് ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ച. പേളിക്കും ശ്രീനിക്കും ഒന്നു തോന്നില്ലെങ്കിലും എത്ര അഭാസമായിരുന്നു ഇന്നലെത്തെ കാഴ്ചകള്‍ എന്നാണ് ഒരു ബിഗ്ബോസ് പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം പേളിക്കും തോന്നുന്നുണ്ട് പ്രണയം അതിരുകള്‍ വിടുന്നതായി. ഇതൊക്കെ മമ്മി കണ്ടാല്‍ എന്തായാലും തല്ലു കിട്ടുമെന്നാണ് പേളി ശ്രീനീയോട് പറഞ്ഞിരിക്കുന്നത്. രാത്രിയിലായിരുന്നു ഇതിനെ കുറിച്ച് പേളി സംസാരിച്ചത്. എപ്പോഴും കയ്യില്‍ പിടിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഉമ്മ നല്‍കിയതെന്നും ഉറപ്പായും മമ്മിയ്ക്ക് ഇഷ്ടമാകില്ലെന്നും പേളി പറയുന്നു. ഇതിനൊക്കെയുള്ളത് വീട്ടില്‍ പോയാല്‍ തനിയ്ക്ക് കിട്ടുമെന്നും പേളി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇതിനൊക്കെ ന്യായീകരണവും പേളി പറയുന്നുണ്ട്. കൈയില്‍പിടിക്കുന്നത് സ്വാഭാവികമാണെന്നും, ഉമ്മ നല്‍കിയത് ശ്രീനി നല്ല ഐഡിയ തനിക്ക് നല്‍കിയത് കൊണ്ടാണെന്നുമാണ് പേളി ശ്രീനിയോട് പറഞ്ഞ് ആശ്വസിച്ചത്.