അവരുടെ സ്നേഹം കാണുമ്പോള്‍ സത്യമായിട്ടും എന്റെ കണ്ണ് നിറയുന്നു; നിങ്ങള്‍ എല്ലാവരും എനിക്ക് തരുന്ന ഈ സ്‌നേഹം എക്കാലത്തെയും മികച്ച സമ്മാനങ്ങളില്‍ ഒന്നാണെന്ന് പേളി മാണി

Malayalilife
അവരുടെ സ്നേഹം കാണുമ്പോള്‍ സത്യമായിട്ടും എന്റെ കണ്ണ് നിറയുന്നു; നിങ്ങള്‍ എല്ലാവരും എനിക്ക് തരുന്ന ഈ സ്‌നേഹം എക്കാലത്തെയും മികച്ച സമ്മാനങ്ങളില്‍ ഒന്നാണെന്ന് പേളി മാണി

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഗര്‍ഭിണിയായ ശേഷമുളള തന്റെ വിശേഷങ്ങളൊക്കെ പങ്കുവച്ച് താരം എത്താറുണ്ട്. കഴിഞ്ഞദിവസം പേളി അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം 'ലുഡോ'യുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. സിനിമയെ കുറിച്ചും അല്ലാതെയുമായി നിരവധി അഭിപ്രായങ്ങളും സ്നേഹം നിറയുന്ന കമന്റുകളുമാണ് പേളിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് നന്ദി പറയുന്ന പുതിയൊരു പോസ്റ്റുമായാണ് താരം എത്തിയിരിക്കുന്നത്

കഴിഞ്ഞ ദിവസം മുതല്‍ നിരവധി മെസേജുകളാണ് കുടുംബാംഗങ്ങള്‍ അടക്കമുള്ള പ്രിയപ്പെട്ടവരില്‍ നിന്നും ലഭിക്കുന്നത്. ട്രെയിലറിന് താഴെയുള്ള കമന്റുകളിലൂടെയുള്ള അവരുടെ സ്നേഹം കാണുമ്പോള്‍ സത്യമായിട്ടും എന്റെ കണ്ണ് നിറയുകയാണ്.

എല്ലായിപ്പോഴും എന്റെ പ്രിയപ്പെട്ട പ്രേഷകരില്‍ നിന്ന് സ്നേഹം ലഭിച്ചു. എന്റെ കുടുംബം ആണ് അവര്‍. സത്യമായിട്ടും ലുഡോയുടെ ട്രെയിലറിന് ലഭിച്ച അഭിപ്രായങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.

ബോളിവുഡിലെ എന്റെ അരങ്ങേറ്റമാണിത്. ഇങ്ങനെയൊരു അവസരം ലഭിച്ചതിനൊപ്പം നിങ്ങള്‍ എല്ലാവരും എനിക്ക് നല്‍കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും, ഞാന്‍ തിരിച്ചും നിങ്ങളെയെല്ലാം എല്ലായിപ്പോഴും സ്നേഹിക്കുന്നു എന്നേ പറയാന്‍ ഉദ്ദേശിക്കുന്നുള്ളു. നിങ്ങളുടെ എല്ലാ ആശംസകളും അനുഗ്രഹങ്ങളുമാണ്എനിക്ക് ഈ അവസരം ലഭിക്കാന്‍ കാരണമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു

ഈ സിനിമ പോലും എന്നെ പിന്തുണച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കുമായി സമര്‍പ്പിക്കുകയാണ്. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഇപ്പോള്‍ ഞാന്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഈ അവസരത്തില്‍ നിങ്ങള്‍ എല്ലാവരും എനിക്ക് തരുന്ന ഈ സ്‌നേഹം എക്കാലത്തെയും മികച്ച സമ്മാനങ്ങളില്‍ ഒന്നാണ്. ഒരു മലയാളി ആയതില്‍ അഭിമാനം തോന്നുന്നു. കാരണം കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. മലയാളികളില്‍ നിറയെ സ്നേഹമാണ്. നിങ്ങളെല്ലാവരെയും ഞാന്‍ സ്നേഹിക്കുകയും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നല്ലതെ വരൂ

ലൂഡോയില്‍ ഒരു മലയാളി നഴ്സ് ആയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ആ വേഷം ചെയ്യുന്നതില്‍ ഏറെ അഭിമാനമായിരുന്നു. എന്നില്‍ വിശ്വസം അര്‍പ്പിച്ച സംവിധായകന്‍ അനുരാഗ് ബസുവിനോട് നന്ദിയുണ്ട്‌നിങ്ങളില്‍ ആരൊക്കെ നഴ്സായിട്ടുണ്ട്. അവര്‍ക്കെല്ലാം എന്റെ സ്നേഹം തരുന്നു. ഇനി ആരെങ്കിലും ട്രെയിലര്‍ കാണാനുണ്ടെങ്കില്‍ കാണണം' പേളി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പേളിയുടെ കുറിപ്പിന് മറുപടിയുമായി ശ്രീനിഷും കമന്റിട്ടിട്ടുണ്ട്

pearle maaney about her first bollywood movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES