ആട് 3' ഷൂട്ടിങ്ങിനിടെ നടന്‍ വിനായകന് പരിക്ക്. 'ആട് 3'യുടെ സംഘട്ടനരംഗങ്ങളുടെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. പേശികള്‍ക്കുണ്ടായ ക്ഷതം ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരിച്ചെന്തൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേല്‍ക്കുകയായിരുന്നു. വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് നടന്‍ കൊച്ചിയിലെ ആശുപത്രിയില്‍ തുടരുകയാണ്.
ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. എംആര്‍ഐ പരിശോധന നടത്തിയപ്പോഴാണ് പേശികള്‍ക്കുണ്ടായ ക്ഷതം സാരമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചത്.
2015-ല്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ആടി'ന്റെ മൂന്നാംഭാഗമാണ് 'ആട് 3'. അടുത്തവര്‍ഷം മാര്‍ച്ച് 19-ന് ഈദ് റിലീസായി ചിത്രമെത്തുമെന്നാണ് പ്രഖ്യാപനം. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
'ഷാജി പാപ്പനാ'യി ജയസൂര്യ തിരിച്ചെത്തുന്ന ചിത്രത്തില്‍ വിനായകന് പുറമേ വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ പ്രധാനവേഷത്തിലെത്തുന്നു. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ലിജോ പോള്‍ ആണ്. ആട് 3