ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പോപ്പുലര്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മൂന്നാം സീസണിലൂടെ സുപരിചിതരായ താരങ്ങളാണ് ഫിറോസ് ഖാനും ഭാര്യ സജ്നയും. ഇപ്പോഴിതാ, കൊല്ലം ചാത്തന്നൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫിറോസ് ഖാന്റെ വീട് അടിച്ച് തകര്‍ത്തെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വീടിന്റെ കോണ്ട്രാക്റ്റര് തന്നെയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ഫിറോസും ഭാര്യ സജ്നയും പറയുന്നത്.
താരങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് രാത്രിയോടെയായിരുന്നു സംഭവം. അയല്‍വാസികള്‍ വിളിച്ചു പറഞ്ഞാണ് ഞങ്ങളെത്തുന്നത്. പണത്തിന്റെ പേരു പറഞ്ഞ് കേണ്ട്രാക്റ്ററായിട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. പണം ചോദിച്ചിട്ടു കൊടുക്കാത്തതിന്റെ പേരിലാണ് ഈ ആക്രമണം'' ഫിറോസ് പറയുന്നു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് അക്രമസംഭവം അരങ്ങേറിയത്. വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലായിരുന്നു. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കോണ്ട്രാക്ടര് ഷഹീര്‍ പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇത് നല്കാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. കോണ്‍ട്രാക്ടര്‍ക്ക് നേരത്തെയും നിരവധി പണം കൊടുത്തു. വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് തരാന്‍ കഴിയില്ലെന്ന് പറഞ്ഞത്. മാത്രമല്ല, ആറു മാസം കൊണ്ട് തീര്‍ക്കേണ്ട പണി രണ്ടു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഫിറോസ് പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫിറോസും സജ്നയും സീരിയലിലുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ബിഗ്ബോസില്‍ നിന്നും പുറത്തായ താരങ്ങള്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. അതുകൂടാതെ, സീരിയല്‍ രംഗത്തും സജീവമായി വരുന്നതിനിടെയാണ് വീടു പണി ആരംഭിച്ചത്. ലോണെടുത്തു തുടങ്ങിയ വീടു പണി ഏറെ കാലമായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ഈ താരദമ്പതികള്‍. വാടകയ്ക്കാണ് ഇരുവരും താമസിക്കുന്നത്. വീട്ടു വാടക കൊടുക്കാനും ലോണ്‍ അടയ്ക്കാനും വളരെയധികം ബുദ്ധിമുട്ടുമ്പോഴാണ് കോണ്‍ട്രാക്ടറും ഇത്തരത്തില്‍ പെരുമാറിയതെന്ന് വേദനയോടെ ഫിറോസ് പറയുന്നു.
എന്നാല്‍ ആരോപണം കോണ്ട്രാക്ടര് ഷഹീന് നിഷേധിച്ചു. സംഭവത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.