Latest News

ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയ പ്രഭാസിനോട് എപ്പോഴാണ് കല്യാണമെന്ന് ചോദ്യമുയര്‍ത്തി നടന്‍ ബാലകൃഷ്ണ;സല്‍മാന്‍ഖാന് ശേഷം വിവാഹം കഴിക്കുമെന്ന് മറുപടിയുമായി പ്രഭാസും; പരിപാടിയുടെ പ്രോമോ വൈറലാകുമ്പോള്‍

Malayalilife
ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയ പ്രഭാസിനോട് എപ്പോഴാണ് കല്യാണമെന്ന് ചോദ്യമുയര്‍ത്തി നടന്‍ ബാലകൃഷ്ണ;സല്‍മാന്‍ഖാന് ശേഷം വിവാഹം കഴിക്കുമെന്ന് മറുപടിയുമായി പ്രഭാസും; പരിപാടിയുടെ പ്രോമോ വൈറലാകുമ്പോള്‍

തെലുങ്കു ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് പ്രഭാസ്. എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ മാത്രം  നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ഈ ചിത്രത്തിനു മുമ്പും താരത്തിന് നിരവധി ആരാധകരുണ്ടായിരുന്ന താരത്തിന് ബാഹുബലിയ്ക്കു ശേഷം ലഭിച്ച പ്രേക്ഷക സ്വീകാര്യത ചെറുതല്ല.  താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറുന്നതിന് അധിക സമയം വേണ്ട. എന്നാല്‍  ഇപ്പോഴിതാ നടന്‍ നന്ദമൂരി ബാലകൃഷ്ണ അവതരിപ്പിക്കുന്ന തെലുങ്ക് ടോക്ക് ഷോയായ അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെയില്‍ ഒരാഴ്ച മുമ്പ് പ്രഭാസ് എത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ ഷോയിലെ കാര്യയങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

ദക്ഷിണേന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നായ ആഹാ വീഡിയോയിലാണ് ബാലകൃഷ്ണയുടെ ഷോ സ്ട്രീം ചെയ്യപ്പെടുന്നത്. ഈ ഷോയിലാണ് അതിഥിയായി പ്രഭാസ് എത്തിയിരുന്നത്. പ്രഭാസിനൊപ്പം  നടന്‍ ഗോപിചന്ദും ഷോയില്‍  അതിഥിയായി ഉണ്ടായിരുന്നു. ആഹാ വീഡിയോ ഈ എപ്പിസോഡിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിന്റെ പൂര്‍ണ്ണ എപ്പിസോഡ് ഉടന്‍ പ്രക്ഷേപണം നടത്തും.

 ട്രെയിലറില്‍ ബാലകൃഷ്ണ പ്രഭാസിനോട് താരത്തിന്റെ വിവാഹകാര്യത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. അടുത്തിടെ, ഷര്‍വാനന്ദ് ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ അദ്ദേഹം പ്രഭാസ് വിവാഹം കഴിച്ചതിന് ശേഷം കഴിക്കുമെന്നായിരുന്നു മറുപടി നല്‍കിയത്. അപ്പോള്‍ ഇനി പ്രഭാസ് പറയണം എപ്പോഴാ കല്യാണം കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു  ബാലകൃഷ്ണ ചോദിച്ചത് .

'എനിക്ക് ശേഷം താന്‍ വിവാഹം കഴിക്കുമെന്ന് ശര്‍വാനന്ദ് പറഞ്ഞിട്ടുണ്ടെങ്കില്‍, സല്‍മാന്‍ ഖാന്‍ വിവാഹം ചെയ്തതിന് ശേഷം ഞാന്‍ വിവാഹം കഴിക്കുമെന്ന് പറയണം' എന്നായിരുന്നു പ്രഭാസ് നല്‍കിയ മറുപടി.

അതേസമയം, പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷ് എന്ന ചിത്രത്തിലെ നായികയായ കൃതി സനോണുമായി പ്രഭാസ് ഡേറ്റിംഗിലാണെന്ന തരത്തില്‍  രണ്ടാഴ്ച മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇത് നിഷേധിക്കുന്ന രീതിയില്‍ കൃതി തന്നെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നതും അന്ന് വാര്‍ത്തയായിരുന്നു

Read more topics: # പ്രഭാസ്
Unstoppable with NBK S2 PrabhaS

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക