തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നാളെ. രാവിലെ 11.07 നാണ് പോസ്റ്റര്‍ പുറത്തു വിടുക. 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ഈ വമ്പന്‍ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറില്‍ ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ താരനിരയില്‍ ബോളിവുഡ് ഇതിഹാസം അനുപം ഖേറും ഉണ്ടാകുമെന്നുള്ള അപ്ഡേറ്റ് നേരത്തെ പുറത്തു വന്നിരുന്നു. 1940-കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്. പ്രഭാസിന്റെ നായികയായി ഇമാന്‍വി എത്തുന്ന ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തിയും ജയപ്രദയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകോത്തര സാങ്കേതിക നിലവാരത്തില്‍ വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 'എ ബറ്റാലിയന്‍ ഹു വോക്സ് എലോണ്‍' എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍.
1932 മുതല്‍ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉള്‍പ്പെടെ ആറു ഭാഷകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റര്‍ജി ഐ. എസ്. സി, സംഗീതം- വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനില്‍ വിലാസ് ജാദവ്, വരികള്‍- കൃഷ്ണകാന്ത്, കണ്‍സെപ്റ്റ് ഡിസൈനര്‍- പ്രേം രക്ഷിത്, വസ്ത്രാലങ്കാരം- ശീതള്‍ ഇഖ്ബാല്‍ ശര്‍മ, ടി വിജയ് ഭാസ്‌കര്‍, വിഎഫ്എക്‌സ്- ആര്‍ സി കമല കണ്ണന്‍, സൗണ്ട് ഡിസൈനര്‍- കെ ജയ് ഗണേഷ്, സൗണ്ട് മിക്‌സ്- എ എം റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനര്‍മാര്‍- അനില്‍-ഭാനു, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.