മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് പൂര്‍ണിമ ഇന്ദ്രജിത്. സിനിമയ്ക്കപ്പുറത്ത് ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളായി തുടരുന്നവരാണ് ഇവര്‍. തുടക്കകാലത്ത് ഇരുവരും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തപ്പോഴും വര്‍ഷങ്ങള്‍ക്ക് ശേഷം വൈറസിലൂടെ തിരിച്ചുവരവ് നടത്തിയപ്പോഴുമെല്ലാം പൂര്‍ണിമയ്ക്കൊപ്പം അടുത്ത സുഹൃത്തായ മഞ്ജു വാര്യരുമുണ്ടായിരുന്നു.
ഇപ്പോഴിതാ, മഞ്ജുഭാവങ്ങള്‍ എന്ന പരിപാടിയിലേക്ക് അതിഥിയായും താരമെത്തിയിരുന്നു. സ്റ്റൈലിഷ് ഗെറ്റപ്പിലായിരുന്നു പൂര്‍ണിമ എത്തിയത്. മഞ്ജു വാര്യരും മോഡേണ്‍ ലുക്കിലാണ് എത്തിയത്. ഇന്നലെകളില്ലാതെ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് ടിവി ഷോയും മോഡലിംഗുമൊക്കെ ചെയ്ത് സജീവമായിരുന്നു പൂര്‍ണിമ. കൂട്ടുകാര്‍ തമ്മില്‍ കാണുമ്പോള്‍ എവിടെയായാലും സ്ഥലകാല ബോധം ഉണ്ടാവില്ലെന്ന് പറയില്ലേ, സന്തോഷം വരുമ്പോള്‍ മനസ്സ് തുറന്ന് ചിരിച്ച് പോവും. ഒരു സുഹൃത്തെന്ന രീതിയിലാണ് മഞ്ജുവുമായി കൂടുതല്‍ അടുപ്പമെന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ സംസാരിച്ച് തുടങ്ങിയത്.
നമ്മളൊരുപാട് ഇഷ്ടപ്പെടുന്ന സുഹൃത്തിന് ജീവിതത്തിലുണ്ടാവുന്ന ഉയര്‍ച്ചയില്‍ അത് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് അവരുടെ വിജയമായാണ് ഫീല്‍ ചെയ്യുക. അങ്ങനെയൊരു റിലേഷന്‍ഷിപ്പ് എനിക്ക് ഷെയര്‍ ചെയ്യാന്‍ പറ്റുന്നതില്‍ സന്തോഷമുണ്ട്. നല്ലൊരു സുഹൃത്ത് നമുക്കുണ്ടാവുകയെന്ന് പറയുന്നത് വലിയ ഭാഗ്യമാണ്. മഞ്ജു ഭാവങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പൂര്‍ണിമ പങ്കിട്ടിരുന്നു.
ഇങ്ങനെ ഫോര്‍മലായിട്ടൊക്കെ സംസാരിക്കുന്ന സാഹചര്യം വളരെ കുറവാണ്. എന്താണ് പറയുന്നതെന്ന് അറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു. എനിക്കൊരു ആവശ്യം വന്നാല്‍ ആരൊക്കെ കൂടെയുണ്ടാവുമെന്ന് കണ്ണുംപൂട്ടി പറയാവുന്ന 5 പേരിലൊരാളാണ് പൂര്‍ണിമയെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. എനിക്കും അതേ പോലെ തന്നെയാണെന്നായിരുന്നു പൂര്‍ണിമയുടെ മറുപടി. ഈ സൗഹൃദം നാച്ചുലറായി ഉണ്ടായതാണ്. എങ്ങനെയുണ്ടായതെന്ന് നിര്‍വചിക്കാനാവില്ലെന്നും അതേക്കുറിച്ചൊന്നും ആലോചിട്ടില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.
ഇടയ്ക്കിടയ്്ക്ക് ഒരുമിച്ച് യാത്രകള്‍ ചെയ്യാറുണ്ട് പൂര്‍ണിമയും മഞ്ജുവും. ലഗേജ് തയ്യാറാക്കി വെച്ചിരിക്കുകയാണെന്നും എന്നാണ് അടുത്ത യാത്രയെന്നും ചോദിച്ചുള്ള കുറിപ്പായിരുന്നു മുന്‍പ് വൈറലായി മാറിയത്. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന സമയത്തും പൂര്‍ണിമയും മഞ്ജുവും സംയുക്തയും ഭാവനയും സൗഹൃദം അതേ പോലെ നിലനിര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ വിശേഷാവസരങ്ങളിലെല്ലാം ആശംസകള്‍ അറിയിച്ചും എത്താറുണ്ട്.