ഏഷ്യനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയലാണ് കസ്തൂരിമാന്‍. വളരെ കുറച്ചു നാളുകള്‍ കൊണ്ടാണ് കസ്തൂരിമാന്‍ റേറ്റിങ്ങില്‍ മുന്നിലെത്തിയത്. സീരിയലിലെ ഒരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാവ്യ എന്ന പ്രധാന കഥാപാത്രത്തിന്റെ റോളില്‍ റബേക്ക സന്തോഷ് ആണ് എത്തുന്നത്. ശ്രീറാം രാമചന്ദ്രന്‍ ജീവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രവീണ, ബീനാ ആന്റണി,ശ്രീലത നമ്പൂതിരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ എത്തിയതോടു കൂടി എപ്പിസോഡ് കാണാനുളള കാത്തിരിപ്പിലാണ് മിനിസ്‌ക്രീന്‍ ആരാധകര്‍.
സീരിയലിന്റെ കഥ ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവില്‍ എത്തിയിരിക്കുന്നു എന്നതാണ് പ്രൊമോയിലൂടെ മനസ്സിലാകുന്നത്. ഇന്ദിര ജയിലാകുന്നതോടെ അമ്മയെ പുറത്തിറക്കാനുളള നെട്ടോട്ടത്തിലാണ് ശിവാനി. ജീവയോട് ശിവാനി സഹായം ചോദിക്കുന്നുണ്ടെങ്കിലും ജീവ തയ്യാറാകുന്നില്ല. എന്നാല്‍ കേസില്‍ അകപ്പെട്ടതോടെ ആരും ജീവയെ വച്ച് സിനിമ എടുക്കാന്‍ തയ്യാറാകാതായതോടെ ഈശ്വരമഠത്തിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ജീവ. കോടികള്‍ ആസ്തി ഉണ്ടെങ്കിലും പെട്ടന്ന് ഇത്രയും പണം എടുക്കാന്‍ സാധിക്കാത്തതിനാല്‍ അന്‍പത് ലക്ഷം പണമായി ലഭിക്കാന്‍ കാവ്യ സിദ്ദുവിനെ വിളിക്കുന്നു. ഇത്തരത്തിലൊരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സഹായിക്കേണ്ടതിനു പകരം എതിര്‍ക്കുകയാണ് സിദ്ദു ചെയ്യുന്നത്. ആദ്യം അത് സമ്മതിച്ച സിദ്ധാര്‍ഥ് പിന്നീട് മുത്തശ്ശിയെ വിളിച്ച് അത് വിലക്കാന്‍ ശ്രമിക്കുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഷൂട്ട് ചെയ്യുന്നതിനു പകരം ഇവിടെ ഷൂട്ട് ചെയ്യാമെന്നും അത് കാവ്യയോട് സംസാരിച്ചിട്ട് കാര്യമില്ലെന്നും അവള്‍ ജീവയോടൊപ്പമോ നില്ക്കൂ എന്നും സിദ്ധാര്‍ത്ഥ് പറയുന്നു. എന്നാല്‍ സിനിമ നിര്‍മ്മിക്കണമെന്നും അത് റിസ്‌ക്കാണെങ്കിലും നടത്തണമെന്നുമാണ് മുത്തശ്ശി പറയുന്നത്. ഇതോടെ ചിത്രത്തിന്റെ നിര്‍മ്മാണം കുടുംബത്തെ രണ്ടാക്കാനുളള കളമൊരുക്കുകയാണ്. എല്ലാവരും ജീവയോടൊപ്പം നിന്ന് സിദ്ധാര്‍ത്ഥിനെ എതിര്‍ക്കുകയാണ് ചെയ്യുന്നത്.
സിദ്ധു ഏത് വിധേയനേയും ഷൂട്ടിങ് മുടക്കാന്‍ ശ്രമിക്കുമെന്നു കണ്ണന്‍ കാവ്യയോടു പറയുന്നതും പിന്നീട് ശിവയും സിദ്ധുവുമായി ഓഫീസില്‍ കയ്യേറ്റമുണ്ടാകുന്നതുമാണ് സീരിയലിന്റെ പ്രൊമോയില്‍ കാണിക്കുന്നത്. ഇതോടെ കാവ്യയുടെ അനുജത്തി കീര്‍ത്തി കമ്പനിയില്‍ നിന്നും രാജി വയ്ക്കുന്നതും പ്രൊമോയില്‍ കാണിക്കുന്നു. ഇത് കൂടാതെ ശിവാനി അന്‍പത് ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും. കാവ്യ കമ്പനിയില്‍ നിന്നും രാജിവച്ച് ശിവാനിയോടൊപ്പം ശത്രുപക്ഷത്ത് കൂടുന്നതുമാണ് പ്രെമോയില്‍ കാണിക്കുന്നുണ്ട്. കീര്‍ത്തിയും സിദ്ധാര്‍ത്ഥും ശത്രു പക്ഷത്താകുന്നതോടെ ഇനി കാവ്യയ്ക്കും ജീവയ്ക്കും സ്വന്തക്കാരെ തന്നെയാണ് നേരിടേണ്ടി വരിക. സീരിയല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് പോകുന്നത്. സിദ്ധാര്‍ത്ഥ് എന്തിനാണ് ജീവയെ എതിര്‍ക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നില്ല. പ്രൊമോ എത്തിയതോടെ എപ്പിസോഡ് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.