ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ കസ്തൂരിമാനില്‍ ഇപ്പോള്‍ കാവ്യയുടെയും ജീവയുടെയും സന്തോഷ നിമിഷങ്ങളാണ്. കാവ്യ ഗര്‍ഭിണി ആണെന്ന വാര്‍ത്ത ഈശ്വരമഠത്തിലും കലാക്ഷേത്രയിലും എത്തിയതോടെ എല്ലാവരും സന്തോഷത്തിലായി. എന്നാല്‍ കാവ്യയുടെ പതനം കാണാന്‍ കാത്തിരിക്കുന്ന ഇന്ദിരാഭായ് കാവ്യയുടെ പിറക്കാന്‍ ഇരിക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കാനുള്ള ഒരുക്കവും തുടങ്ങിയതോടെ കാവ്യയുടെയും ജീവയുടെയും സന്തോഷം അവസാനിക്കുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍.
കാവ്യയുടെയും ജീവയുടെയും പ്രണയവും ദാമ്പത്യവുമാണ് കസ്തൂരിമാന്‍ സീരിയലിന്റെ ഇതിവൃത്തം. ഈശ്വരമഠത്തിലെ അച്ഛമ്മയുടെ ഏറെ കാലമായുള്ള ആഗ്രഹം സഫലമാകുന്ന കാഴ്ചയാണ് കഴിഞ്ഞ വാരങ്ങളിലെ എപിസോഡില്‍ പ്രേക്ഷകര്‍ കണ്ടത്. ഇതില്‍ അതിരറ്റ് സന്തോഷിക്കുകയാണ് കാവ്യയെയും ജീവയെയും സ്‌നേഹിക്കുന്നവര്‍ എല്ലാവരും. കീര്‍ത്തിയും സിദ്ധുവും പോലും കാവ്യ ഗര്‍ഭണിയാണെന്ന് അറിയുമ്പോള്‍ ഏറെ സന്തോഷിക്കുകയും കാവ്യയോടും ജീവയോടും വീണ്ടും പിണക്കം മറന്നു ഒന്നിക്കുമെന്നും കഴിഞ്ഞ ദിവസം ഇറങ്ങിയ പ്രമോയില്‍ സൂചനയുണ്ട്. അതേസമയം കാവ്യയുടെ കുഞ്ഞിനെ ഏത് വിധേനയും ഇല്ലാതാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ഇന്ദിരാഭായിയും മക്കളായ ശിവാനിയും ശിവയും. ജീവയുടെ ഒപ്പമാണ് നില കൊണ്ടതെങ്കിലും ചില തെറ്റിധാരണകളിലൂടെ ശിവയും ഇവരുടെ ശത്രുപക്ഷത്താണ് ഇപ്പോള്‍. അതിനാല്‍ തന്നെ ശിവയെ ഉപയോഗിച്ച് കുഞ്ഞിനെ നശിപ്പിക്കാനാണ് ഈശ്വരമഠത്തിന് പുറത്തായ ഇന്ദിരാഭായ് കരുക്കള്‍ നീക്കുന്നത്.
ഈശ്വരമഠത്തിലും കലാക്ഷേത്രയിലും കുഞ്ഞുപിറക്കുന്ന സന്തോഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ദുരന്തം സംഭവിക്കുമോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ഉത്കണ്ഠ. അതേസമയം സിനിമയില്‍ നായികയാവാനുള്ള കരാര്‍ കാവ്യയ്ക്ക് ഉള്ളതിനാല്‍ കുഞ്ഞ് വേണോ നായിക ആവണോ എന്നുള്ള സംഘര്‍ഷത്തിലേക്ക് ജീവയും കാവ്യയും ഉടന്‍ നീങ്ങും എന്ന സൂചനകളും അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. അതൊടെ പുതിയ വഴിത്തിരിവിലെത്തുന്ന കസ്തൂരിമാന്റെ വരും എപിസോഡുകള്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കയാണ്.