ശബരിമലയിലെ സത്രീ പ്രവേശനത്തെ അനുകൂലിച്ച് കൊണ്ട ഇറങ്ങിയ തമിഴ് ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡായ കാസ്റ്റലസ് കളക്ടീവ് ആണ് 'അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ' എന്ന ഗാനവുമായി എതത്ിയിരിക്കുന്നത്. 19 പേരുള്ള ബാന്‍ഡില്‍ നേതൃത്വം നല്‍കുന്നത് സംവിധായകനും തിരകഥാകൃത്തുമായ പാ രഞ്ജിത്താണ്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നിട്ടും മാറാത്ത സമൂഹത്തിന്റെ കാഴ്ച്ചപ്പാടാണ് പാട്ടിലെ വരികളിലെ പ്രമേയം. ചെന്നൈ മൈലാപൂരില്‍ നടന്ന പരിപാടിയുടെ ഭാഗമായാണ് ഇവര്‍ കാലികപ്രസക്തിയുള്ള വിഷയം പാട്ടു രൂപേണ അവതരിപ്പിച്ചത്. 'ക്ഷമിക്കണം അയ്യപ്പാ.. ഞാന്‍ അകത്തു വന്നാല്‍ എന്താണ് ' എന്നു അയ്യപ്പനോട് ചോദിക്കുന്ന മട്ടിലാണ് പാട്ടിലെ വരികള്‍.
ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കലയും സംഗീതവും കൊണ്ട് രാഷ്ട്രീയ അവബോധം ഉണ്ടാക്കുക' എന്ന ലക്ഷ്യമാണ് ഗാനത്തിന്റെ പിന്നിലെന്ന് ബാന്‍ഡ് വ്യക്തമാക്കി.