മലയാളത്തില്‍ ഏറെ പ്രേക്ഷകപ്രീതി നേടിയ ഷോയാണ് ബിഗ്‌ബോസ്. മോഹന്‍ലാല്‍ അവതാരകനായ ഷോയില്‍ വിജയിയായത് തരികിട സാബു എന്ന സാബുമോനാണ്. എന്നാല്‍ ഷോയില്‍ പ്രേക്ഷകര്‍ കൂടുതലും ശ്രദ്ധിച്ചത് ശ്രീനിഷ്-പേളി ജോഡികളെയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ിഇരുരുകൈയ്യും നീട്ടി സ്വീകരിച്ച പ്രണയമാണ് ഇരുവരുടേതും. ബിഗ്‌ബോസ് അവസാനിച്ച ശേഷം ഇവരുടെ വിവാഹം എന്നാണെന്ന് അറിയാനുളള ആകാഷംയിലാണ് ആരാധകര്‍. ബിഗ്‌ബോസില്‍ എത്തിയതോടെ വലിയ ഫാന്‍സ് പിന്തുണ തന്നെ പേളിക്ക് ഉണ്ടായിരുന്നു. ബിഗ്‌ബോസിന് ശേഷം ഇരുവരും എത്തുന്ന വേദികളില്ലൊം വിവാഹത്തെക്കുറിച്ചാണ് ആരാധകര്‍ ചോദിച്ചിരുന്നത്. ഇടയ്ക്ക് ഇവരുടെ വിവാഹനിശ്ചയം ജനുവരിയിലാണെന്ന് രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പേളി അത് നിഷേധിച്ചിരുന്നു.
എന്നാലിപ്പോള്‍ ആരാധകര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയുമായാണ് പേളിയും ശ്രീനിയും എത്തിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് 'പേളിഷ്' റിലീസ് ചെയ്യും എന്നാണ് പേളിയും ശ്രീനിയും പ്രഖ്യാപിച്ചിട്ടുളളത്. ഇരുവരും അഭിനയിക്കുന്ന ഒരു ആല്‍ബം പുറത്തിറങ്ങിയേക്കും എന്ന പ്രതീതിയോടെയാണ് പേളിയുടെ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. തന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ വഴിയാകും പേളിഷ് റിലീസ് ചെയ്യുകയെന്നും പേളി പറഞ്ഞിട്ടുണ്ട്. ചുരുളമ്മയോടൊപ്പം സ്‌ക്രീന്‍ പങ്കുവയ്ക്കുന്നു എന്ന ടൈറ്റിലോടെയാണ് ശ്രീനി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഇവരുവരും ഒരുമിച്ചുളള പാട്ടുകളടങ്ങിയ ആല്‍ബമോ മറ്റോ റിലീസ് ചെയ്യുകയാണെന്നാണ് ആരാധകരുടെ പ്രതീക്ഷ. 'ഞങ്ങളുടെ വലിയ കുടുംബത്തിന് വേണ്ടി' ആണ് ഇത് ചെയ്യുന്നതെന്ന് പേളി പോസ്റ്റിന്റെ കൂടെ ചേര്‍ത്തത് പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം വ്യത്യസ്തമായ രീതിയില്‍ പേളി പ്രഖ്യാപിച്ചതാകാം എന്നും ഊഹാപോഹങ്ങളുണ്ട്. ഡിസംബര്‍ 22 തന്നെ റിലീസ് തിയതിയായി തിരഞ്ഞെടുക്കാനുണ്ടായ കാരണവും പേളി വിശദീകരിക്കുന്നുണ്ട്. 'ഓഗസ്റ്റ് 22നാണ് ഞങ്ങള്‍ പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞത്. കൂടാതെ അതൊരു പൂര്‍ണ ചന്ദ്രനുദിക്കുന്ന രാത്രി കൂടി ആയത് കൊണ്ടാണ് ഈ തിയതി തിരഞ്ഞെടുത്തത്,' പേളി പറയുന്നു. എന്തായാലും ആ സര്‍പ്രൈസ് എന്താണെന്ന് അറിയാന്‍ നാളെ ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതി. പേളി ആരാധകര്‍ക്ക് നല്‍കാന്‍ പോകുന്ന സര്‍പ്രൈസ് എന്താണെന്ന് അറിയാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.