ബിഗ്ബോസില്‍ നിന്നും പുറത്തായിട്ടും മത്സരാര്‍ത്ഥിയായിരുന്ന ഹിമയെ കുറിച്ചുളള വിവാദങ്ങള്‍ ഒഴിയുന്നില്ല. ബിഗ്ബോസ് വീട്ടിലെ സംഭവങ്ങള്‍ എല്ലാം സ്‌ക്രിപ്റ്റഡ് ആണെന്നാണ് ഹിമ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ മോശക്കാരിയാക്കി ഷോയില്‍ സാബുവിനെ ജയിപ്പിക്കാന്‍ ലാലേട്ടനും കൂട്ടു നിന്നുവെന്ന് ഹിമ പറയുന്നു. സമയം മലയാളവുമായുളള അഭിമുഖത്തിലാണ് ഹിമ ഇക്കാര്യം വ്യക്തമാക്കിയത്.
ബിഗ്ബോസ് ഹാസില്‍ നിന്നും എലിമിനേറ്റായ ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഹിമ രണ്ടാമതും ബിഗ്ബോസ് ഹൗസിലേക്ക് എത്തുന്നത്. ഷോ മുഴുവന്‍ സ്‌ക്രിപ്റ്റഡ് ആണെന്നും എന്നാല്‍ കളി നടക്കുന്നത് അകത്തല്ല പുറത്താണെന്നും ഹിമ പറയുന്നു. തന്നെ മോശക്കാരി ആക്കാനാണ് ഷോയിലൂടെ ശ്രമങ്ങള്‍ നടന്നത്, സാബുവും താനുമായി ഉണ്ടായ പല രംഗങ്ങളും ബിഗ്ബോസ് പ്രേക്ഷകരെ കാണിച്ചിട്ടില്ലെന്നും ഹിമ പറയുന്നു. സാബു തനിക്കു വേണ്ടി പാട്ടുപാടിയതും ഒരുമിച്ചുളള നൃത്തങ്ങളും മറ്റും ഇനിയും ഹോട്ട് സ്റ്റാറില്‍ പോലും കാണിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഹിമ പറയുന്നു. തനിക്കും സാബുവിനുമിടയില്‍ എന്തോ കണക്ഷന്‍ ഉളളതായി ബിഗ്ബോസിലെ പലര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ അത്തരത്തിലുളള സംസാരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. തന്നെ സാബു മനപൂര്‍വ്വം മോശക്കാരി ആക്കുകയായിരുന്നുവെന്നും സാബുവിന്റെ മിസ്റ്റര്‍ പെര്‍ഫെക്ട് ഇമേജ് നിലനിര്‍ത്താനായി ലാലേട്ടനും അതിനു കൂട്ടു നിന്നുവെന്നും ഹിമ പറയുന്നു.
ബിഗ്ബോസിലേക്ക് തന്നെ രണ്ടാമതും വിളിച്ചത് ട്രാപ്പായിരുന്നുവെന്നും താന്‍ അതില്‍ ബലിയാട് ആകുകയായിരുന്നുവെന്നും ഹിമ വ്യക്തമാക്കി. അവിടെ നടന്നത് എല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ സാബുവിനെ പുണ്യാളനാക്കനുളള ശ്രമമാണ് ബിഗ്ബോസിനുളളില്‍ നടക്കുന്നത്. സത്യം പ്രേക്ഷകര്‍ കാണണമെന്നും സാബു കളിക്കുന്ന ഡബിള്‍ ഗെയിം അവര്‍ മനസ്സിലാക്കണമെന്നും ഹിമ പറഞ്ഞു. ഒരു ആക്ടര്‍ എന്ന നിലയില്‍ ബിഗ്ബോസിലെ തന്റെ പല രംഗങ്ങളും ബിഗ്ബോസ് പുറത്തു വിട്ടിട്ടില്ല. പല സംസാരങ്ങളും വഴക്കുകളും പാതിയില്‍ കട്ട് ചെയ്താണ് പുറത്തു വന്നത്. സാബുവിനോട് ആദ്യം ഉണ്ടായിരുന്നത് ദേഷ്യമായിരുന്നു എന്നാല്‍ പിന്നീട് സാബുവിനോടുളള കണക്ഷന്‍ മനസ്സിലായപ്പോള്‍ താന്‍ തന്നെ അത്ഭുതപ്പെട്ടുവെന്നും ഹിമ പറയുന്നു. സാബുവിനും അത് അറിയാമായിരുന്നു.
ബിഗ്ബോസിലെ പലരും ഇത് പ്രണയമാണോ എന്ന സംശയം ഉന്നയിച്ചതായും എന്നാല്‍ അതൊന്നും പ്രേക്ഷകരെ കാണിച്ചിട്ടില്ലെന്നും ഹിമ പറഞ്ഞു. എന്നാല്‍ തനിക്ക് സാബുവിനോട് പ്രണയമല്ലെന്നും അത്തരത്തില്‍ ഒരു ജീവിതം നേടാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും പറഞ്ഞ ഹിമ താന്‍ സാബുവിനോട് കാട്ടിയ സ്നേഹത്തിന് തനിക്ക മറുപടി ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ പ്രേക്ഷകര്‍ കണ്ടത് തന്നെ മോശക്കാരിയാക്കുന്ന സാബുവിനെയാണ്. ബിഗ്ബോസില്‍ രണ്ടാഴ്ചക്കാലം തന്റെ നെഗറ്റീവ് വശങ്ങള്‍ മാത്രമേ ടെലികാസ്റ്റ് ചെയ്തിട്ടുളളുവെന്നു ഹിമ പറഞ്ഞു.