Latest News

അവളുടെ ദുഖങ്ങളെക്കാള്‍ മറ്റുള്ളവരുടെ ദുഖങ്ങളാണ് അവളെ തളര്‍ത്തുന്നത്; അർച്ചന സുശീലനെ കുറിച്ച് പറഞ്ഞ് ദിയ സന

Malayalilife
അവളുടെ ദുഖങ്ങളെക്കാള്‍ മറ്റുള്ളവരുടെ ദുഖങ്ങളാണ് അവളെ തളര്‍ത്തുന്നത്; അർച്ചന സുശീലനെ കുറിച്ച് പറഞ്ഞ് ദിയ സന

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അർച്ചന സുശീലൻ. വില്ലത്തിയായും സഹ നടിയായും എല്ലാം തന്നെ താരം മിനിസ്‌ക്രീനിൽ തിളങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ നടി  അർച്ചനയെ കുറിച്ച് ദിയ സന പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സങ്കടങ്ങള്‍ സഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചു അവളുടെ ദുഖങ്ങളെക്കാള്‍ മറ്റുള്ളവരുടെ ദുഖങ്ങളാണ് അവളെ തളര്‍ത്തുന്നതും ഇവള്‍ പറയുന്നത് എപ്പോഴും എനിക്ക് അത്‌പോലെ നടക്കും എന്നുമാണ്  ദിയ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

ദിയയുടെ കുറിപ്പ്,

കൂടെയുള്ളവരില്‍ കരുത്തുള്ള പെണ്ണ്. കുറെ ജീവിതാനുഭവങ്ങളുള്ള ഉത്തരവാദിത്തബോധമുള്ള പെണ്ണ്.. നന്നായി അധ്വാനിച്ചു ജീവിതം തിരിച് പിടിച്ച പെണ്ണ്. ജീവിതത്തില്‍ പലപ്പോഴും ഇവളെന്നോട് പറയുന്നത് എന്റെ നല്ലതിന് വേണ്ടിയുള്ള ഒരുപാട് ഉപദേശങ്ങളാണ്.. ആ സമയത്ത് അതൊക്കെ ശെരിവക്കും പക്ഷെ. അതിനൊന്നും പലപ്പോഴും പ്രാധാന്യം കൊടുക്കാതെ അവളെറിയാതെ ഒഴിഞ്ഞുമാറി അവളുടെ മുന്നില്‍ തന്നെ ചെന്ന് ചാടും.

സങ്കടങ്ങള്‍ സഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചു അവളുടെ ദുഖങ്ങളെക്കാള്‍ മറ്റുള്ളവരുടെ ദുഖങ്ങളാണ് അവളെ തളര്‍ത്തുന്നതും ഇവള്‍ പറയുന്നത് എപ്പോഴും എനിക്ക് അത്‌പോലെ നടക്കും. അത്‌കൊണ്ട് ചിലപ്പോളൊക്കെ ഞാന്‍ ഒളിച്ചു നടക്കും. ഇനി അഥവാ കേട്ട് പോയാല്‍ തിരുത്തി പറയിച്ചിട്ടേ വിടൂ. ഇന്ന് ഇവളുടെ ജന്മദിനമാണ് ഒരുപാട് വര്‍ഷങ്ങള്‍ ഇനിയും സന്തോഷവതിയായി ജീവിതം നല്ലപോലെ മുന്നോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു.. മുത്തേ ഉമ്മകള്‍

Diya sana words about archana susheelan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക