Latest News

എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല; കുറിപ്പ് പങ്കുവച്ച് ദിയ സന

Malayalilife
എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല; കുറിപ്പ് പങ്കുവച്ച് ദിയ സന

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് ദിയ സന. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം  പലപ്പോഴും വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്.  തന്റെതായ അഭിപ്രയങ്ങൾ ‌ എല്ലാം തന്നെ തുറന്ന് പറയാൻ യാതൊരു മടിയും കാട്ടാത്ത താരം ഒരു ആക്ടിവിസ്റ്റ് കൂടിയാണ്. എന്നാൽ ഇപ്പോൾ ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. പബ്ലിക്കായി മോശമായി കമന്റിടുന്നവര്‍ ഇന്‍ബോക്‌സില്‍ വന്ന് ഒലിപ്പിക്കുന്നതിനെ കുറിച്ചാണ് ദിയ സനയുടെ നിലവിലെ കമന്റ്. 

ഞാന്‍ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങള്‍ ഒക്കെ പുരുഷന്മാരോടാണ്.. അത്‌കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തില്‍ ഞാന്‍ ഒന്നും പറയില്ല അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല.. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല..  എന്നാണ് ദിയ സോഷ്യൽ മീഡിയയിലൂടെ കുറിക്കുന്നത്.

ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, 

ഓരോരുത്തര്‍ വന്നിട്ട് നീ അങ്ങനത്തവളല്ലേ ഇങ്ങനത്തവളല്ലേ എന്നൊക്കെ പറഞ്ഞ് തോന്നിയാല്‍ തെറിവരെ വിളിച്ച് പബ്ലിക് കമന്റിടും. ഇന്‍ബോക്‌സില്‍ വന്നിട്ട് ചേച്ചി ഐ ആം ബിഗ്ഗ് ഫാന്‍ ഓഫ് യൂ.. നിങ്ങളുടെ ധൈര്യം സമ്മതിച്ചു എന്നൊക്കെ..

പത്തുപേര് കാണക്കെ പെണ്ണാണെങ്കില്‍ നല്ല ഒന്നാന്തരം അവരാതം വിളിക്കണം രഹസ്യമായി ഇളക്കമിളകുന്നവനെ എന്തുവാ മക്കളെ വിളിക്കേണ്ടത്. ഞാന്‍ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങള്‍ ഒക്കെ പുരുഷന്മാരോടാണ്.. അത്‌കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തില്‍ ഞാന്‍ ഒന്നും പറയില്ല, അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല.. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല.. ഞാനില്ലെങ്കില്‍ നിങ്ങള്‍ക്കും..

 

Read more topics: # Diya sana,# fb post
Diya sana fb post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക