ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിലൂടെ മലയാളി മനസില്‍ ഇടം നേടിയ മത്സരാര്‍ഥിയായിരുന്നു ദിയ സന. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ദിയ ഷോയിലുണ്ടായിരുന്നത് എങ്കിലും ഷോയിലെ വേറിട്ട നിലപാടുകളാല്‍ താരം ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ ആക്ടിവിസ്റ്റായ ദിയ സനയുടെ കുടുംബത്തെകുറിച്ച് ആര്‍ക്കും വലിയ അറിവില്ല. അതേസമയം ദിയ താന്‍ ഒരു റിലേഷന്‍ഷിപ്പിലാണെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. താരത്തിന് ഇപ്പോള്‍ 12 വയസുള്ള ഒരു മകന്‍ കൂടിയുണ്ടെന്ന വിവരമാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ്് ബോര്‍ഡ് അംഗവുമായ ദിയ സന ബിഗ്‌ബോസ് ഷോയില്‍ ഏറെ അവഗണന സഹിച്ച മത്സരാര്‍ഥിയായിരുന്നു. ഷോയില്‍ നിന്നും പുറത്തിരങ്ങിയ ശേഷമുള്ള ദിയയുടെ തുറന്നുപറച്ചിലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്വേതയും രഞ്ജിനിയുമൊന്നും ആദ്യം എന്നോട് സംസാരിക്കാറ് പോലുമില്ലായിരുന്നു. പലപ്പോഴും രൂപത്തെയും നിറത്തെയും അവര്‍ പരിഹസിക്കുന്നതായിട്ടും തോന്നിയതായി ദിയ വെളിപ്പെടുത്തി. അതേസമയം താരം തന്റെ കുടുംബത്തെ പറ്റി അധകം മനസുതുറന്നിരുന്നില്ല. ഒരു മുസ്ലീം കുടുംബത്തിലാണ് ദിയ ജനിച്ചത്. ചെന്നൈയിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലുമായിട്ടാണ്താന്‍ പഠിച്ചതെന്ന് പറഞ്ഞിരുന്ന ദിയ താന്‍ ഒരു ഓപ്പണ്‍ റിലേഷനിലാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ 12 വയസുള്ള മകനെ പറ്റിയുളള സൂചനകള്‍ നല്‍കുന്നത്.
ടിവി താരങ്ങളുടെ വാലന്റൈന്‍സ് ഡേ എന്ന കോളത്തിലാണ് ദിയ സന തന്റെ വാലന്റൈന്‍സ് ഡേ അനുഭവങ്ങളെയും മകനെയും പറ്റി പറഞ്ഞത്. കഴിഞ്ഞ ഏഴുവര്‍ഷമായി സ്ഥിരമായി തനിക്ക് അജ്ഞാതനായ ഒരാള്‍ വാലന്റൈന്‍സ് ഡേ സമ്മാനങ്ങള്‍ അയക്കാറുണ്ടെന്നാണ് ദിയ വെളിപ്പെടുത്തിയത്. ഫെബ്രുവരി ആദ്യ വാരം തനിക്കത് ലഭിക്കാറുണ്ടെന്നും ഈ വര്‍ഷവും ലഭിച്ചെന്നാണ് ദിയ പറയുന്നത്. എന്നാല്‍ 12 വയസുള്ള മകനുള്ള തനിക്ക് ഈ സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ അത്യാഹഌദമൊന്നും തോന്നാറില്ലെന്നും ആ പ്രായമെല്ലാം കഴിഞ്ഞെന്നും താരം പറയുന്നു. എനിക്ക് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമാണ് ആഗ്രഹം. അല്ലാതെ ഈ പൈങ്കിളി വാലന്റൈസ് ഗിഫ്‌റ്റൊന്നും തനിക്ക് പറ്റിയതല്ലെന്നും താരം പറയുന്നു. അതേസമയം ഇപ്പോള്‍ 28 വയസെന്ന് പറയുന്ന ദിയ സന 16 വയസില്‍ പ്രസവിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഭര്‍ത്താവിനെയും കണ്ടെത്താന്‍ ആരാധകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം ഒരു കുട്ടിക്കൊപ്പം നില്‍ക്കുന്ന ദിയയുടെ ചിത്രവും ഇതിനൊപ്പം പ്രചരിക്കുകയാണ്.