വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച മിശ്രവിവാഹമാണ് റോണ്‍സനും ഡോ നീരജയും തമ്മില്‍ നടന്നത്. അറേയ്ഞ്ച്ഡ് മാരേജായിരുന്നു ഇവരുടെത്. ക്രിസ്ത്യാനിയായ റോണ്‍സന്റെയും ഹിന്ദുവായ നീരജയുടെയും വീട്ടുകാര്‍ ആലോചിച്ചിച്ച് ഉറപ്പിച്ചതാണ് ഇവരുടെ വിവാഹം. ഹിന്ദു ആചാരപ്രകാരം ഫെബ്രുവരി രണ്ടിന് കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരും സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്. ഇപ്പോള്‍ തന്റെ ഭാര്യ നീരജയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കയാണ് റോണ്‍സണ്‍. നീരജയുടെ 27ാം പിറന്നാള്‍ ആണ്. നീരജയുടെ ചിത്രങ്ങള്‍ മനോഹരമായി കോളാ,് ചെയ്തതാണ് താരം സമ്മാനമായി നല്‍കിയത്. കോളാഷില്‍ വലിയൊരു സ്‌തെതസ്‌കോപ്പ് ഉളളത് വ്യത്യസ്തമാണ്. ഡോക്ടറായ ഭാര്യയ്ക്ക് അത്തരത്തിലെ സമ്മാനമാണ് താരം ഒരുക്കിയത്. വീടു നിറയെ പൂക്കളും ബലൂണുകളും നിറച്ചിട്ടുണ്ട്. ഹാപ്പി ബര്‍ത്ത്‌ഡേ നിച്ചു എന്നെഴുതിയ രണ്ട് കേക്കുകളാണ് ഒരുക്കിയത്. താരത്തിന് ജന്മദിനം ആശംസിക്കുകയാണ് ആരാധകരും. മുന്‍പ് കോവിഡിന്റെ പശ്ചാത്തലത്തില് #ജോക്ടറായ ഭാര്യയെക്കുറിച്ച് പറഞ്ഞ് റോണ്‍സണ്‍ എത്തിയിരുന്നു.
ഡോക്ടര്‍ നീരജക്ക് മുന്‍പില്‍ ഞാന്‍ ഒന്നും അല്ല, അവള്‍ ഞങ്ങളുടെ സൂപ്പര്‍ വുമണാണ്. ജീവന്‍ രക്ഷിക്കാനുള്ള അവളുടെ പ്രയത്നം കാണുമ്പോള്‍ അല്‍പ്പം വിഷമം തോന്നാറുണ്ട്. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയാല്‍ മണിക്കൂറുകളെടുത്താണ് അവള്‍ സ്വയം സാനിട്ടൈസ് ചെയ്യുന്നത്. അവള്‍ ഉപയോഗിക്കുന്ന പേന മുതല്‍ പിന്‍ വരെ അവള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കാറുണ്ട്.അതിനുശേഷം മാത്രമാണ് റൂമിനുള്ളിലേക്ക് കടക്കുക. ഭാര്യയെ ആശുപത്രിയിലേക്കും തിരികെ വീട്ടിലേക്കും കൊണ്ടുവിടുന്നതും ഞാനാണ്. ഉത്തരവാദിത്വം നിറഞ്ഞ ഭര്‍ത്താവായതില്‍ നല്ല സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.