Latest News

ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തണം; ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വച്ച് ദിവസേന പ്രാര്‍ത്ഥിക്കണം; പ്രാര്‍ത്ഥിച്ച ഒന്ന് രണ്ട് കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടി; അത് സാക്ഷ്യം പറയണമെന്നും തോന്നി; എന്റെ മെഡിസിന്‍ വിശ്വാസവും പ്രാര്‍ത്ഥനയും; കൃപാസനത്തെക്കുറിച്ച് ധന്യ മേരി വര്‍ഗീസ് 

Malayalilife
ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തണം; ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വച്ച് ദിവസേന പ്രാര്‍ത്ഥിക്കണം; പ്രാര്‍ത്ഥിച്ച ഒന്ന് രണ്ട് കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടി; അത് സാക്ഷ്യം പറയണമെന്നും തോന്നി; എന്റെ മെഡിസിന്‍ വിശ്വാസവും പ്രാര്‍ത്ഥനയും; കൃപാസനത്തെക്കുറിച്ച് ധന്യ മേരി വര്‍ഗീസ് 

കൃപാസനത്തെക്കുറിച്ച് സാക്ഷ്യം പറഞ്ഞതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയയായ നടിയാണ് ധന്യ മേരി വര്‍ഗീസ്. ഇപ്പോളിതാ വിവാദങ്ങളൊന്നും ബാധി്ച്ചിട്ടില്ലെന്നും തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. പണം വാങ്ങിയാണ് താന്‍ സാക്ഷ്യം പറഞ്ഞതെന്ന ആരോപണങ്ങള്‍ ശരിയായിരുന്നില്ലെന്നും, തന്റെ വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധന്യ മേരി വര്‍ഗീസ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ ആര്‍ക്കും എപ്പോഴും ആരെയും വിമര്‍ശിക്കാമെന്നും, എന്നാല്‍ ഇത് വ്യക്തികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'ഞാന്‍ എന്റെ വിശ്വാസം പറഞ്ഞു. എന്തു പറഞ്ഞാലും അതില്‍ നിന്ന് മാറില്ല,' ധന്യ വ്യക്തമാക്കി. കൃപാസനത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ ചില വിവാദങ്ങള്‍ക്ക് വഴിവെച്ചതായും, ഇത് തന്റെ വ്യക്തിജീവിതത്തില്‍ ചില സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'ചേച്ചി എയറിലാണല്ലോ എന്ന് ചോദിച്ചവരുണ്ട്. കൃപാസനത്തിലെ അച്ചന്‍ വരെ സമാധാനം പറയേണ്ടിവന്നു. പിന്നെ ഞാന്‍ അധികം അവിടെ പോയിട്ടില്ല,' അവര്‍ പറഞ്ഞു. എന്നാല്‍, അമ്മ കൃപാസനത്തില്‍ സ്ഥിരമായി പോകുന്നതായും, പ്രത്യേകിച്ച് രോഗാവസ്ഥയിലായിരുന്നിട്ടും അവര്‍ വിശ്വാസത്തില്‍ മുറുകെ പിടിക്കുന്നതായും ധന്യ പറഞ്ഞു. വീട്ടിലെ പലരും ഈ വിശ്വാസത്തിലേക്ക് കൂടുതല്‍ അടുത്തിട്ടുണ്ടെന്നും, തനിക്കറിയാവുന്ന ധാരാളം പേര്‍, നടീനടന്മാര്‍ ഉള്‍പ്പെടെ, കൃപാസനത്തില്‍ പോയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. 

എന്നാല്‍, എല്ലാവരും ഇത് തുറന്നുപറയാന്‍ താല്പര്യം കാണിക്കാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തില്‍ നിന്ന് ഒരു തരിപോലും മാറിയിട്ടില്ലെങ്കിലും, കൃപാസനത്തില്‍ പോയ ശേഷം പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതേപടി പിന്തുടരാന്‍ സാധിക്കാറില്ലെന്നും ധന്യ മേരി വര്‍ഗീസ് സമ്മതിച്ചു. തിരക്കിട്ട ജീവിതവും, മകന്റെ കാര്യങ്ങളും, മറ്റ് ഉത്തരവാദിത്തങ്ങളും കാരണം സമയക്കുറവ് അനുഭവപ്പെടുന്നതായും അവര്‍ പറഞ്ഞു. 'മൂന്നുമാസമാണ് ഉടമ്പടിയുടെ പിരീഡ്. ആ മൂന്നുമാസം പ്രാര്‍ത്ഥന, സാഹായങ്ങള്‍ അങ്ങനെ ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ട്. നമ്മുടെ മനസ് അതിനുവേണ്ടി ശാന്തമാക്കി വയ്ക്കാന്‍ പറ്റുന്നില്ല,' അവര്‍ വിശദീകരിച്ചു. 

എന്നാല്‍, വീണ്ടും ഒരു ഉടമ്പടി എടുക്കാന്‍ ആഗ്രഹമുണ്ടെന്നും, അത് ഏതെങ്കിലും പ്രത്യേക കാരണം കൊണ്ടല്ലെന്നും, മറിച്ച് വിശ്വാസത്തില്‍ ഉറച്ചുപോകാനും മനോധൈര്യം വര്‍ദ്ധിപ്പിക്കാനുമാണെന്നും ധന്യ വ്യക്തമാക്കി. മനുഷ്യസഹജമായ ഡിപ്രഷന്‍ പോലുള്ള അവസ്ഥകളെ നേരിടാന്‍ വിശ്വാസവും പ്രാര്‍ത്ഥനയുമാണ് തനിക്ക് മരുന്നായതെന്നും, നല്ല രീതിയില്‍ വിശ്വസിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പലപ്പോഴും വൈദ്യസഹായമില്ലാതെ തന്നെ പല പ്രശ്‌നങ്ങളെയും മറികടക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ദൈവം നമ്മളെ നോക്കുന്നുണ്ടെന്ന വിശ്വാസം മാത്രം മതിയാകുമെന്നും, കൃപാസനത്തില്‍ പോയി നല്ല അനുഭവങ്ങള്‍ ലഭിച്ച ഒട്ടേറെ പേരുണ്ടെന്നും ധന്യ മേരി വര്‍ഗീസ് പറഞ്ഞു. എല്ലാവര്‍ക്കും ഒരേപോലെയുള്ള അനുഭവങ്ങളായിരിക്കില്ല ലഭിക്കുകയെങ്കിലും, മനുഷ്യര്‍ക്ക് അത്യാവശ്യമായ പല കാര്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും, സാക്ഷ്യം പറഞ്ഞതിന് ശേഷമാണ് മാതാവ് ആയി അഭിനയിച്ച സിനിമ കിട്ടിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

ഒരു ആര്‍ട്ടിസ്റ്റായിട്ടും ഇങ്ങനെ മുന്നോട്ടുവന്ന സാക്ഷ്യം പറയാന്‍ കാണിച്ച ധൈര്യം സമ്മതിച്ചു എന്നെ എല്ലാവരും പറഞ്ഞു. ഞാന്‍ ശരിക്കും പേടിച്ച് പിന്നോട്ടു മാറിയ ഒരാളാണ്. ഞാന്‍ ധൈര്യത്തില്‍ വന്നു പറഞ്ഞ ആളല്ല. ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ് ഞാന്‍ പോയി സംശയം പറഞ്ഞാല്‍ ആളുകള്‍ എങ്ങനെ എടുക്കും എന്നൊക്കെയാണ് ഞാന്‍ ചിന്തിച്ചത്.

നമ്മുടെ വിശ്വാസത്തെ തുറന്നുകാണിക്കാനുള്ള ഒരു മടി എനിക്കും ഉണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങളുടെ വണ്ടി കൃപാസനത്തിന്റെ മുന്നില്‍ വച്ച് ബ്രേക്ക് ഡൌണ്‍ ആയത്. അത് നന്നാക്കാന്‍ മണിക്കൂറുകള്‍ എടുക്കും. ഞങ്ങള്‍ വേറൊരു ഫ്രണ്ടിന്റെ വണ്ടിയില്‍ ഇരിക്കുകയായിരുന്നു. ഇരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഞാന്‍ ഇച്ചായനോട് പറഞ്ഞത് ഞാന്‍ ഒന്ന് പള്ളിയില്‍ കയറിയിട്ട് വരാമെന്ന്. വണ്ടി ബ്രേക്ക് ഡൌണ്‍ ആയപ്പോള്‍ തന്നെ എനിക്ക് തോന്നി ഞാന്‍ സാക്ഷ്യം പറയാം എന്ന് പറഞ്ഞിട്ട് ആയിരുന്നു ഉടമ്പടി എടുത്തത്. എന്നിട്ട് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. അങ്ങനെ ഒരു കുറ്റബോധം മനസ്സില്‍ വന്നു. അങ്ങനെയാണ് അവിടെയെത്തി സാക്ഷ്യം പറയുന്നത്.

ഒരു കല്യാണത്തിന് പോയിട്ട് വന്ന വഴി ആയിരുന്നു. അതുകൊണ്ട് തന്നെ എന്നെ കണ്ടപ്പോള്‍ ആര്‍ട്ടിസ്റ്റ് ആണ് എന്നൊക്കെ മനസിലായി അവിടെ ഉള്ള ആളുകള്‍ എന്നെ ഹെല്‍പ്പ് ചെയ്തു. അങ്ങനെ ഒരു ക്യൂ പോലും ഇല്ലാതെ കയറി സാക്ഷ്യം പറഞ്ഞതാണ്. ഒട്ടു പ്രിപ്പേര്‍ഡ് ആയിരുന്നില്ല. വെറുതെ കയറി പറഞ്ഞതാണ്. അടുത്ത ദിവസമാണ് അറിയുന്നത്, ഇതിത്ര വൈറല്‍ ആയെന്ന്' എന്നാണ് ധന്യ പറഞ്ഞത്.

കാലങ്ങളായി സിനിമയിലും സീരിയലിലും സ്റ്റേജ് ഷോകളിലുമെല്ലാം നിറ സാന്നിധ്യമായി നില്‍ക്കുന്ന ആളാണ് ധന്യ മേരി വര്‍?ഗീസ്. ബി?ഗ് ബോസിലും എത്തി മികച്ച പ്രകടനം കാഴ്ചവച്ച് ഫൈനലിസ്റ്റുവരെ ആകാന്‍ ധന്യയ്ക്ക് സാധിച്ചിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് കൃപാസനത്തില്‍ പോയി സാക്ഷ്യം പറഞ്ഞ ധന്യയുടെ വീഡിയോ പുറത്തുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് നിരവധി പരിഹാസവും ധന്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു.


 

dhanya mary varghese about kripasanam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES