മലയാളത്തില്‍ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച പരിപാടിയാണ് ബിഗ്ബോസ്. ആദ്യമൊക്കെ കടുത്ത അവഗണനയാണ് ഷോ നേരിട്ടതെങ്കിലും പിന്നീട് പ്രേക്ഷക പ്രീതി നേടി മുന്നേറുകയായിരുന്നു. ഷോയുടെ തുടക്കം മുതല്‍ തന്നെ ഷോയിലെ ഓരോ മത്സരാര്‍ത്ഥിയും ചര്‍ച്ചാ വിഷയമായിരുന്നു.പ്രേക്ഷകര്‍ക്ക് സുപരിചിതരായ അഭിനേതാക്കളും അവതാരകരും ഒക്കെയാണ് ഷോയില്‍ മത്സരാര്‍ത്ഥികളായി എത്തിയതെങ്കിലും സമൂഹത്തില്‍ വലിയ പ്രശസ്തരല്ലാത്ത വ്യക്തികളും മത്സരാര്‍ത്ഥികളായിരുന്നു. ഷോയിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് പുറത്തു വന്നതു മുതല്‍ ഉയര്‍ന്നു കേട്ട പേരാണ് ബഷീര്‍ ബഷിയുടേത്. ബിസിനസ് മാന്‍ ആയി കരിയര്‍ തുടങ്ങിയ ബഷീര്‍ ടിവി അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. രണ്ടു ഭാര്യമാര്‍ ഉണ്ട് എന്നതാണ് ബഷി ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം. ഷോയുടെ ആദ്യ ദിവസം തന്നെ തനിക്ക് രണ്ടു ഭാര്യമാര്‍ ഉളള കാര്യം ബഷീര്‍ പറഞ്ഞിരുന്നു. സുഹാന ബഷി, മാഷ്റ മാഷു എന്നിവരാണ് ബഷീറിന്റെ ഭാര്യമാര്‍. എന്നാല്‍ തിരുവനന്തപുരം സ്വദേശിനായ പെണ്‍കുട്ടിയെ മതംമാറ്റി ബഷീര്‍ വിവാഹം കഴിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ബഷീറിന്റെ ഇടത്തും വലത്തും എപ്പോഴും രണ്ടു ഭാര്യമാരും ഉണ്ടാകും. തന്റെ ഏറ്റവും വലിയ സന്തോഷം അതാണെന്ന് ബഷീര്‍ മുന്‍പ് പറഞ്ഞിരുന്നു. ഭാര്യമാരോടൊപ്പമുളള ടിക് ടോക്ക് വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചു കൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.തന്റെ ഭാര്യമാരോടും കുട്ടികളോടും ഒപ്പമുളള ചിത്രങ്ങള്‍ ബഷീര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ രണ്ടാമത്തെ ഭാര്യ മാഷുറ മാഷുവുമൊത്തുളള ചിത്രം പങ്കുവച്ച് വൈറലായിരുന്നു. തന്റെ രണ്ടാമത്തെ ഭാര്യയുമായുളള ആദ്യ വിവാഹവാര്‍ഷിക ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. തങ്ങളുടെ ആദ്യ വിവാഹവാര്‍ഷികം പോലെ തന്നെയാകട്ടെ മുന്നോട്ടുളള ജീവിതം മുഴുവന്‍ എന്ന് കുറിച്ചു കൊണ്ട് ഇരുവരും ഒരുമിച്ചുളള ചിത്രവും കേക്കിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ബഷീറിന്റെ ആദ്യ ഭാര്യ സുഹാന പങ്കുവച്ച ചിത്രമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ജീവിതാവസാനം വരെ നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകട്ടെ എന്നു പറഞ്ഞ് കൊണ്ട് ബഷീറും മാഷുറയും നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് സുഹാന ആശംസ അറിയിച്ചിരിക്കുന്നത്. ചിത്രത്തിനു നിരവധി കമന്റുകളാണ് എത്തുന്നത്. സുഹാനെയെ പോലെ ചിന്തിക്കാന്‍ മറ്റാര്‍ക്കും ആവില്ലെന്നും സുഹാന എന്നും സന്തോഷത്തോടെ ഇരിക്കട്ടെ എന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. രണ്ടും ഭാര്യമാരുമായി സന്തോഷത്തോടെ തന്നെ ജീവിതം മുന്നോട്ടു പോകുന്നുവെന്നാണ് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്.