വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവാക്കളെപ്പോലും ടെലിവിഷന് മുമ്പില്‍ പിടിച്ചിരുത്തിയ സീരിയലായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ്. അതിന് മുമ്പും ശേഷവും അത്തരത്തില്‍ ശ്രദ്ധനേടിയ ഒരു സീരിയല്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല.
ഫൈവ് ഫിംഗേഴ്‌സ് എന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെ സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാമായിരുന്നു സീരിയലിന്റെ കഥാതന്തു. രഞ്ജിത്ത് രാജ്, ശാലിന്‍ സോയ, അംബരീഷ്, ശ്രീക്കുട്ടി, സോണിയ മോഹന്‍ദാസ്, ജിഷിന്‍ മോഹന്‍, ശരത് കുമാര്‍ തുടങ്ങിയവരായിരുന്നു സീരിയലില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.
താരങ്ങളില്‍ പലരും പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമായി എങ്കിലും പ്രേക്ഷകര്‍ ഇന്നും അവരെയെല്ലാം തിരിച്ചറിയുന്നത് ഓട്ടോഗ്രാഫ് താരങ്ങള്‍ എന്ന രീതിയില്‍ തന്നെയാണ്.എന്നാല്‍ സീരിയലില്‍ ഫൈവ് ഫിംഗേഴ്‌സില്‍ ഒരാളായി അഭിനയിച്ചിരുന്ന ശരത് കുമാര്‍ ഇന്ന് ഈ ലോകത്തില്ല. പത്ത് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തിലാണ് ശരത് മരിച്ചത്. ഓട്ടോഗ്രാഫിലെ ശരത്തിന്റെ രാഹുലെന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു. സീരിയല്‍ ഷൂട്ടിങ്ങിനായി കൊല്ലത്തേക്ക് പോകുന്നതിനിടയില്‍ സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് നടന്‍ മരിച്ചത്.
പിയ സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ ശൂന്യത ഇന്നും ശരത്തിനൊപ്പം ഓട്ടോ?ഗ്രാഫില്‍ ഒപ്പം അഭിനയിച്ച താരങ്ങള്‍ക്കുണ്ട്. ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ വേര്‍പാടിന്റെ പത്താം വര്‍ഷത്തില്‍ ഓട്ടോ?ഗ്രാഫ് താരം സോണിയ പങ്കിട്ട സോഷ്യല്‍മീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ശരത്തിനെ ഓര്‍ക്കാതെ തന്റെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലെന്നാണ് ഓര്‍മ കുറിപ്പ് പങ്കുവെച്ച് സോണിയ കുറിച്ചത്.
ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും അത് ഇന്നലെ പോലെ തോന്നുന്നു. നീ ഒരു സുഹൃത്തിനേക്കാള്‍ ഉപരിയായിരുന്നു. നീ എന്റെ സഹോദരനായിരുന്നു. നമ്മള്‍ പങ്കിട്ട നിമിഷങ്ങള്‍, ചിരി, പിന്തുണ, ഒരിക്കലും മാറ്റിസ്ഥാപിക്കാന്‍ കഴിയാത്ത ബന്ധം... ഇതൊന്നും ഓര്‍മ്മിക്കാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. നീ ഇപ്പോള്‍ ഇവിടെയില്ലെങ്കിലും നിന്റെ സാന്നിധ്യം എപ്പോഴും അനുഭവപ്പെടുന്നു.
എന്റെ സഹോദരാ... സമാധാനത്തോടെ വിശ്രമിക്കൂ. നിന്നെ വല്ലാതെ മിസ് ചെയ്യുന്നു... പക്ഷെ ഒരിക്കലും മറക്കില്ല എന്നാണ് സോണിയ കുറിച്ചത്. സോണിയയുടെ കുറിപ്പിന് താഴെ ഓട്ടോഗ്രാഫിന്റെ പ്രേക്ഷകരായിരുന്നവരെല്ലാം രാഹുലായുള്ള ശരത്തിന്റെ പ്രകടനത്തിനെ കുറിച്ചും ഓട്ടോ?ഗ്രാഫ് സീരിയലിനെ കുറിച്ചുമുള്ള ഓര്‍മകളും പങ്കുവെച്ചു.