Latest News

സമുദായത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശം;തെലുങ്ക് നടന്‍ പോസാനി കൃഷ്ണ അറസ്റ്റില്‍ 

Malayalilife
 സമുദായത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശം;തെലുങ്ക് നടന്‍ പോസാനി കൃഷ്ണ അറസ്റ്റില്‍ 

വിവാദ പരാമര്‍ശം നടത്തിയ തെലുങ്ക് നടനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍. യെല്ലറെഡ്ഡിഗുഡയിലെ ന്യൂ സയന്‍സ് കോളനിക്ക് സമീപമുളള വസതിയില്‍ വെച്ച് ബുധനാഴ്ച രാത്രിയാണ് ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. ഒരു പ്രത്യേക സമുദായത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഐപിസിയുടെ 3(5) സെക്ഷന്‍ 196, 353(2), 111 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടനും ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ ഇദ്ദേഹം നേരത്തെ നടത്തിയിരുന്നു. ഇത് കൂടാതെ നിരവധി കേസുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമയില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് പോസാനി കൃഷ്ണ.

posani krishna murali arrest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES