കടുവയ്‌ക്കൊപ്പം ചിത്രമെടുത്തും ഭര്‍ത്താവിനൊപ്പം നൃത്തം ചെയ്തും അര്‍ച്ചന സുശീലന്‍; തായ്‌ലാന്‍ഡില്‍ അടിച്ചു പൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
 കടുവയ്‌ക്കൊപ്പം ചിത്രമെടുത്തും ഭര്‍ത്താവിനൊപ്പം നൃത്തം ചെയ്തും അര്‍ച്ചന സുശീലന്‍; തായ്‌ലാന്‍ഡില്‍ അടിച്ചു പൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ടിവി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ താരമാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി വേഷങ്ങളില്‍ വരെ തിളങ്ങുന്നതിനൊപ്പം പ്രേക്ഷകരുടെ വെറുപ്പും സ്നേഹവും ഒരു പോലെ സമ്പാദിച്ച താരമെന്നും അര്‍ച്ചനയെ വിശേഷിപ്പിച്ചാലും തെറ്റില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ മുഖവുമായി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് അര്‍ച്ചനയെന്ന സാധാരണക്കാരിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ബിഗ്ബോസിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. നിരവധി സീരിയിലുകളിലും സിനിമകളിലും തിളങ്ങിയ അര്‍ച്ചന പത്തിരീസ് റെസ്റ്റോറന്റിലൂടെ അഭിനയ മേഖല മാത്രമല്ല ബിസിനസ്സും തനിക്ക് വഴങ്ങുമെന്നു തെളിയിച്ചിരിക്കയാണ്. ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലാണ് അര്‍ച്ചനയ്ക്കു പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്. സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അര്‍ച്ചനയ്ക്കു മികച്ച നെഗറ്റീവ് ക്യാരക്ടറിനുളള അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. നിരവധി സീരിയലുകളില്ഡ അഭിനയിച്ചുവെങ്കിലും ബിഗ്‌ബോസ് ഹൗസിലൂടെയാണ് അര്‍ച്ചന വീട്ടമ്മമാരുടെയും പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയത്.  

ബിഗ്ബോസ് അവസാനിച്ചതോടെ പത്തിരിക്കട എന്ന പുതിയ സംരംഭം ആരംഭിക്കുകയായിരുന്നു അര്‍ച്ചന. അഭിനയിത്തിനു പുറമേ സ്റ്റേജ് ഷോകളും നൃത്തവുമൊക്കയാണ് അര്‍ച്ചനയുടെ പ്രധാന ഹൈലറ്റ്. വിദേശത്തും മറ്റുമായി നിരവധി നൃത്തപരിപാടികള്‍ അര്‍ച്ചന അവതരിപ്പിക്കാറുണ്ട്. ഇപ്പോള്‍ തായ്‌ലന്‍ഡില്‍ ഭര്‍ത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കയാണ് അര്‍ച്ചന. ഭര്‍ത്താവിനൊപ്പം നൃത്തം ചെയ്യുന്ന അര്‍ച്ചനയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.  ബിഗ്‌ബോസിന്റെ പുതിയ ബിസിനസ്സ് സംരംഭത്തിന്റെയും തിരക്കുകള്‍ അവസാനിച്ച ശേഷം ഭര്‍ത്താവിനൊപ്പം കുറച്ചു ദിവസങ്ങള്‍ സമാധാനമായി ആഘോഷിക്കാന്‍ പോകുകയാണെന്ന്  അര്‍ച്ചന നേരത്തെ പറഞ്ഞിരുന്നു. വലന്റെയിന്‍സ് ആഘോഷവും തങ്ങളുടെ വിവാഹവാര്‍ഷികവുമൊക്കെ ഫെബ്രുവരിയിലായതിനാല്‍ തായ്‌ലന്‍ഡില്‍ ആഘോഷങ്ങളെല്ലാം ഒരുമിച്ചാക്കിയിരിക്കയാണ് താരം.

 തായ്‌ലാന്‍ഡില്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഭര്‍ത്താവിനൊപ്പം നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. തായ്‌ലന്‍ഡില്‍ താരം സ്‌കൂബാ ഡൈവിങ് ഷൂട്ടിങ് തുടങ്ങിയവ പരീക്ഷിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. തായലന്‍ഡിലെ പ്രശസ്തമായ കടുവ സങ്കേതത്തില്‍ കടുവയ്ക്കരികെ ഇരുക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.  ബിഗ്‌ബോസിനു ശേഷം മിനിസ്‌ക്രീനില്‍ നിന്നും ചെറിയ ഒരു ഇടവേള എടുത്ത താരം് ഇപ്പോള്‍ ശബരിമല സ്വാമി അയ്യപ്പനിലൂടെ  വീണ്ടും തിരിച്ചെത്തിയിരിക്കയാണ്. മാനസപുത്രിയിലെ ഗ്ലോറിയായി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരത്തിനൊപ്പം സീരിയലിലെ സോഫിയായി അഭിനയിച്ച ശ്രീകലയും എത്തുന്നുണ്ട്. താരത്തിന്റെ ഭര്‍ത്താവിനൊപ്പമുളള തായ്‌ലന്‍ഡ് യാത്രയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്.

Archana Susheelan enjoying her holidays in Tailand with husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES