Latest News

24 മണിക്കൂറും അവന് വേണ്ടി മാറ്റിവച്ചു; അടിവസ്ത്രം മുതല്‍ ടി ഷര്‍ട്ട് വരെ എല്ലാം വാങ്ങിക്കൊടുത്തു;കാണാന്‍ അത്ര ഭംഗിയില്ലാത്ത അവനെ അണിയിച്ചൊരുക്കി'; കാമുകനെ ഒരു ഹീറോയെപ്പോലെ കൊണ്ടുനടന്നു; ഒടുവില്‍ കിട്ടിയത് ക്രൂരമര്‍ദ്ദനം; വെളിപ്പെടുത്തലുമായി അര്‍ച്ചന ഗൗതം 

Malayalilife
24 മണിക്കൂറും അവന് വേണ്ടി മാറ്റിവച്ചു; അടിവസ്ത്രം മുതല്‍ ടി ഷര്‍ട്ട് വരെ എല്ലാം വാങ്ങിക്കൊടുത്തു;കാണാന്‍ അത്ര ഭംഗിയില്ലാത്ത അവനെ അണിയിച്ചൊരുക്കി'; കാമുകനെ ഒരു ഹീറോയെപ്പോലെ കൊണ്ടുനടന്നു; ഒടുവില്‍ കിട്ടിയത് ക്രൂരമര്‍ദ്ദനം; വെളിപ്പെടുത്തലുമായി അര്‍ച്ചന ഗൗതം 

പ്രണയബന്ധത്തില്‍ താന്‍ നേരിട്ട അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി അര്‍ച്ചന ഗൗതം. പുറമെ ബോള്‍ഡ് ആണെന്ന് തോന്നുമെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ താന്‍ അതീവ ദുര്‍ബലയാണെന്നും മുന്‍കാമുകന് വേണ്ടി സര്‍വ്വസ്വവും സമര്‍പ്പിച്ചിട്ടും തനിക്ക് ലഭിച്ചത് കണ്ണീര്‍ മാത്രമാണെന്നും താരം വെളിപ്പെടുത്തി. 'ദി 50' എന്ന റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു അര്‍ച്ചനയുടെ വികാരാധീനമായ പ്രതികരണം. 

 കാമുകനെ ഒരു ഹീറോയെപ്പോലെ കൊണ്ടുനടന്നത് താനായിരുന്നുവെന്ന് അര്‍ച്ചന പറയുന്നു. 'കാണാന്‍ അത്ര ഭംഗിയൊന്നുമില്ലാത്ത അവനെ ഞാനാണ് അണിയിച്ചൊരുക്കിയത്. അടിവസ്ത്രം മുതല്‍ ടി-ഷര്‍ട്ട് വരെ നൂറോളം പുതിയ വസ്ത്രങ്ങള്‍ അവന് വാങ്ങി നല്‍കി. 24 മണിക്കൂറും അവന് വേണ്ടി മാറ്റിവെച്ചു. എന്നാല്‍ ഇത്രയൊക്കെ ചെയ്തിട്ടും എനിക്ക് തിരിച്ചു കിട്ടിയത് ക്രൂരമായ ശാരീരിക പീഡനമായിരുന്നു,' അര്‍ച്ചന ഓര്‍ത്തെടുത്തു. 

'അവന്‍ എത്ര ക്രൂരമായാണ് എന്നെ തല്ലിയിരുന്നതെന്ന് പറയാന്‍ പോലും വയ്യ. ഒരു ദയയുമില്ലാതെ അവന്‍ എന്നെ ചവിട്ടുമായിരുന്നു. ഹോട്ടലുകളില്‍ വെച്ച് പോലും ഇത് തുടര്‍ന്നു. ബഹളം വെച്ച് ആളെക്കൂട്ടുമെന്ന് പറയുമ്പോള്‍ വീണ്ടും ദേഷ്യത്തോടെ ഉപദ്രവിക്കും. ഒരിക്കല്‍ മറ്റൊരു പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച് അവന്‍ എന്നെ തല്ലി. അത് കണ്ട് ഭയന്ന് ആ പെണ്‍കുട്ടി ഓടിപ്പോയി.'

അപമാനവും പീഡനവും കാരണം തന്റെ മാനസികനില പോലും തകരാറിലായ ഘട്ടമുണ്ടായിരുന്നുവെന്നും അതില്‍ നിന്നെല്ലാം ഈയടുത്ത കാലത്താണ് താന്‍ മോചിതയായതെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ താരത്തിന്റെ ഈ വെളിപ്പെടുത്തല്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
 

Archana Gautam recalls abuse by

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES