പഴയ കിരണ്‍ ടിവിയില്‍ ആങ്കറായി തുടങ്ങി നെഗറ്റീവ് വേഷങ്ങളില്‍ സീരിയലില്‍ തിളങ്ങിയ താരമാണ് അര്‍ച്ചന സുശീലന്‍. ചെയ്യുന്നതെല്ലാം നെഗറ്റീവ് കഥാപാത്രമായി മാറിയതോടെ താരം യഥാര്‍ഥ ജീവിതത്തിലും അങ്ങനെയാണെന്ന് കരുതിയവര്‍ കുറവല്ല. ബിഗ്ബോസിലെത്തിയതോടെയാണ് അര്‍ച്ചനയുടെ സ്വഭാവം പ്രേക്ഷകര്‍ മനസിലാക്കിയത്. ഇതോടെ താരത്തിന് ആരാധകരുമേറി. ഇപ്പോള്‍ വീണ്ടും ശക്തമായ ഒരു വില്ലത്തിയെ അവതരിപ്പിക്കുന്ന സന്തോഷത്തിലാണ് അര്‍ച്ചന.
ബിഗ്ബോസിലൂടെ പ്രേക്ഷകര്‍ അടുത്ത കണ്ട സെലിബ്രിറ്റിയായിരുന്നു അര്‍ച്ചന. സീരിയലില്‍ സജീവമായിരുന്ന അര്‍ച്ചന ബിഗ്ബോസ് പ്രേക്ഷകര്‍ക്ക് പരിചിത മുഖങ്ങളില്‍ ഒന്നു കൂടിയായിരുന്നു. പക്ഷേ ക്രൂരത നിറഞ്ഞ വേഷങ്ങളിലൂടെയാണ് അര്‍ച്ചന സുശീലന്‍ ശ്രദ്ധിക്കപ്പെട്ടത്. മാനസപുത്രിയായിരുന്നു അര്‍ച്ചനയ്ക്ക് ബ്രേക്കായ സീരിയല്‍. ഇതില്‍ തന്നെ കൊടും ക്രൂരത നിറഞ്ഞ വില്ലത്തിയായിരുന്നു. ഇതിന് പിന്നാലെയും നെഗറ്റീവ് റോളുകള്‍ തേടിയെത്തിയിരുന്നു. എങ്കിലും അമ്മക്കിളി, അമ്മ എന്നീ സീരിയലുകളില്‍ പോസീറ്റിവ് കഥാപാത്രങ്ങളെയും അര്‍ച്ചന അവതരിപ്പിച്ചു. എങ്കിലും പ്രേക്ഷകര്‍ക്ക് അര്‍ച്ചന എപ്പോഴും ഗ്ലോറിയായിരുന്നു.
ബിഗ്ബോസിലെത്തിയപ്പോഴാണ് അര്‍ച്ചനയുടെ സ്വഭാവം പ്രേക്ഷകര്‍ മനസിലാക്കിയത്. അതുകൊണ്ട് തന്നെ ഷോയുടെ അവസാനനാളുകളില്‍ വരെ പിടിച്ചുനില്‍ക്കാന്‍ അര്‍ച്ചനയ്ക്കായി. ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തായ അര്‍ച്ചന സ്വാമി അയ്യപ്പനില്‍ മഹിഷിയായും എത്തിയിരുന്നു. ഇപ്പോള്‍ എന്നു സ്വന്തം ജാനിയില്‍ എമിലി ന്നെ ശക്തമായ വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച് അര്‍ച്ചന വീണ്ടുമെത്തുകയാണ്. ഗ്ലോറിയെ പോലെ അതിക്രൂരയാണ് എമിലിയെന്ന് അര്‍ച്ചന പറയുന്നു.
മലയാളമറിയാത്ത മലയാളി ആങ്കര്‍ എന്ന നിലയിലാണ് അര്‍ച്ചന ശ്രദ്ധിക്കപ്പെട്ടത്. മലയാളിയായ അച്ഛനും നേപ്പാളി അമ്മയ്ക്കും പിറന്ന മകളാണ് അര്‍ച്ചന. കൂട്ടുകാരിക്കൊപ്പം ഒരു ചാനലില്‍ ഓഡീഷന് പോയപ്പോഴാണ് അര്‍ച്ചന അങ്കറായി മാറഇയത്. കൂടെ വന്ന മംഗോളിയന്‍ ലുക്കുള്ള പെണ്‍കുട്ടിയെയാണ് അവര്‍ ശ്രദ്ധിച്ചത്. മലയാളം അറിയില്ലെന്ന് പറഞ്ഞിട്ടും വിട്ടില്ല. ഓഡിഷനും പാസായതോടെ അര്‍ച്ചന ആങ്കറായി. അതുവഴി, സിനിമയും സീരിയലും അര്‍ച്ചനയേ തേടിയെത്തി. 10 വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവിലാണ് നോര്‍ത്തിന്ത്യനായ മനോജ് യാദവിനെ അര്‍ച്ചന വിവാഹം ചെയ്തത്. ഡല്‍ഹിയിലാണ് മനോജ്. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയിലും അര്‍ച്ചന മനോജിന്റെ അടുത്ത് ഓടിയെത്താറുണ്ട്. അല്ലാത്ത സമയം അച്ഛന്റെയും അമ്മയുടെയും ഒപ്പം തിരുവനന്തപുരത്ത് തന്നെയാണ് അര്‍ച്ചനയുടെ താമസം. കല്‍പനയെന്ന ചേച്ചിയും രോഹിത്ത് എന്ന സഹോദരനുമാണ് അര്‍ച്ചനയ്ക്കുള്ളത്. രോഹിത്തിന്റെ ഭാര്യയാണ് ബഡായി ബംഗ്ലാവിലെ ആര്യ.