സാബു ചതിച്ചതോടെ അനൂപ് ബിഗ്ബോസിന് പുറത്ത്; എല്ലാം ഹിമക്ക് വേണ്ടി..!! പൊട്ടിക്കരഞ്ഞ് ഷിയാസ്.!!

Malayalilife
സാബു ചതിച്ചതോടെ അനൂപ് ബിഗ്ബോസിന് പുറത്ത്;  എല്ലാം ഹിമക്ക്  വേണ്ടി..!!  പൊട്ടിക്കരഞ്ഞ് ഷിയാസ്.!!

ബിഗ്‌ബോസില്‍ എലിമിനേഷന്‍ എപിസോഡുകളാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. അനൂപ് ചന്ദ്രനും, ഷിയാസും പേളിയുമാണ് ഇക്കുറി എലിമിനേഷനില്‍ ഇടം പിടിച്ചത്. ഇന്നലെത്തെ എലിമിനേഷനില്‍ പുറത്തായിരിക്കുന്നത് അനൂപ് ചന്ദ്രനാണ്. വോട്ടിങ്ങ് കുറഞ്ഞതും സാബുവിന്റെ ചതിയും ആരോഗ്യനിലയും എല്ലാം കണക്കിലെടുത്താണ് അനൂപ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പേളി കഴിഞ്ഞ ദിവസം സേഫ് ആണെന്ന് അറിഞ്ഞതോടെ ഷിയാസ്, അനൂപ് എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നത്. ഇത്തവണ എലിമിനേഷന്‍ പട്ടികയില്‍ പേര് വന്നതോടെ തനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നും പുറത്ത് പോവണമെന്നുമായിരുന്നു അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു. താന്‍ ഔട്ടാവുമെന്ന് ഷിയാസ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒടുവില്‍ അനൂപ് തന്നെയാണ് പുറത്ത് പോയത്. അനൂപ് പുറത്ത് പോയതറിഞ്ഞ് ബഷീര്‍ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു.

എലിമിനേഷനില്‍ അനൂപ്, ഷിയാസ്, ഹിമ എന്നിവര്‍ക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിരുന്നത്. അര്‍ച്ചന, ശ്രീനിഷ്, സുരേഷ് എന്നിവരായിരുന്നു ഹിമയെ നോമിനേറ്റ് ചെയ്തിരുന്നത്. എന്നാല്‍ നോമിനേഷനില്‍ ഒരു ട്വിസ്റ്റ് നടന്നിരുന്നു. ബിഗ് ബോസ് നല്‍കിയ പവര്‍ ഉപയോഗിച്ച് സാബു അനൂപിനെ തള്ളി ഹിമയെ രക്ഷിക്കുകയായിരുന്നു. ഈ നീക്കം ബിഗ് ബോസിലും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബിഗ് ബോസിലെത്തിയത് മുതല്‍ സാബുവും അനൂപും നല്ല സുഹൃത്തുക്കളായിരുന്നു. അങ്ങനെയുള്ളപ്പോള്‍ അനൂപിനെ രക്ഷിക്കാതെ ഹിമയെ സംരക്ഷിച്ചതെന്തായിരുന്നു എന്നാണ് പലരും ചോദിച്ചിരുന്നത്. എനിക്ക് ഹിമയോട് വ്യക്തിപരമായ താല്‍പര്യമുണ്ടെന്നും എന്റെ ചക്കരയായ ഹിമയെ ഞാന്‍ രക്ഷിക്കുമെന്നുമാണ് സാബു പറഞ്ഞ്.

Read more topics: # Anoop,# Shiyas,# elimination
Anoop,Shiyas,elimination

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES