ബിഗ്‌ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ താരങ്ങളായി മാറിയിരിക്കയാണ് അഭിരാമിയും അമൃതയും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ പവന് ഒഴികെ മറ്റാര്‍ക്കും ഇത്രയും സ്വീകാര്യത ലഭിച്ചിട്ടില്ല. എന്നാല്‍ അഭിരാമിയെയും അമൃതയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കയാണ്. ശക്തമായ നിലപാടുകളാണ് ഇവരെ വ്യത്യസ്തമാക്കുന്നത്. പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയാനുള്ളത് പറയുമെന്നതാണ് ഇവരുടെ ഏറ്റവും ശക്തിയേറിയ ആയുധം. ഇപ്പോള്‍ ഇന്നലെത്തെ ടാസ്‌കില്‍ ആര്യയെ അക്ഷരാര്‍ഥത്തില്‍ തേച്ച് ഒട്ടിച്ചിരിക്കയാണ് ആമൃത.
വന്നപ്പോള്‍ മുതല്‍ അഭിരാമിയും അമൃതയും രജിത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ഒരുപക്ഷേ ഇത് തന്നെയാകും പ്രേക്ഷകര്‍ക്കും ഇവരെ ഇഷ്ടപെടാന്‍ കാരണം. ഗായകരായും വ്‌ളോഗേര്‍സായി അമൃതെയും അഭിരാമിയുടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അര്യയുടെ എതിരാളിയായിട്ടാണ് അമൃതയെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോള്‍ അമൃതയെ ശരിക്കും തേച്ച് ഒട്ടിച്ച് രംഗത്തെത്തിയിക്കയാണ് അമൃത. ടാസ്‌കിന്റെ ഭാഗമായി ഇഷ്ടമില്ലാത്തവരെ പറയാനും കാര്യ കാരണങ്ങള്‍ വ്യക്തമാക്കാനുമാണ് ബിഗ്‌ബോസ് പറഞ്ഞത്.
ആര്യ ഫേക്കാണ് എന്ന് തുറന്നടിച്ചിരിക്കയാണ് ഇതില്‍ അമൃത. ബിഗ്‌ബോസില്‍ എല്ലാവരും അല്‍പം ഭയത്തോട് ഇടപെടുന്ന ആളാണ് ആര്യ. ആര്യയുടെ മുന്നില്‍ ഒന്നും തുറന്നടിക്കാന്‍ ആരും തയ്യാറാകില്ല. ഇവിടെയാണ് അമൃത കൈയടികള്‍ നേടുന്നത്. ആര്യയും ഷാജിയും ഫേക്ക് ആണ് എന്ന് ബിഗ് ബോസില്‍ തുറന്നടിക്കയായിരുന്നു അൃത. ആര്യയെ മുന്പ് നേരിട്ട് പരിചയം ഉള്ള ആള് കൂടി ആകുമ്പോള്‍ അമൃതയുടെ വാക്കുകള്‍ക്ക് ഇരട്ടി മൂര്‍ച്ച ആണ്. മൂര്‍ഖനെ ആണ് നോവിച്ചത് എന്നും തിരിച്ചു എട്ടിന്റെ പണി കിട്ടും എന്നറിഞ്ഞിട്ടും ,ഈ കാണിച്ച ചങ്കൂറ്റത്തിനു ഒരു സല്യൂട്ട് എന്നുപറഞ്ഞുകൊണ്ടാണ് അമൃതയുടെയും അഭിരാമിയുടെയും കഴിഞ്ഞ ദിവസത്തെ തുറന്നുപറച്ചിലിനെ ആളുകള്‍ വിലയിരുത്തുന്നത്.
ഒപ്പം, അമൃതയുമായി തനിക്ക് അടുക്കാനാവുന്നില്ലെന്നും നെഗറ്റീവ് വൈബ് ഫീല്‍ ചെയ്യുന്നുവെന്നും പറഞ്ഞ വീണയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടി പറഞ്ഞാണ് അമൃത വീണയുടെ വായ അടപ്പിച്ചത്. ചേച്ചിയെ കാണുമ്പോള്‍ തനിക്കും നെഗറ്റീവാണ് തോന്നുന്നത്. എല്ലാത്തിലും നെഗറ്റീവാണ് ചേച്ചി പറയുന്നതെന്നായിരുന്നു വീണയ്ക്ക് അമൃത നല്‍കിയ മറുപടി. ഇത് കേട്ട് സദസ്സില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു വീണ. ഇതാണ് കാര്യം, ഇത്രയേയുള്ളൂ, ഇവരോട് സംസാരിച്ചാല്‍ സംഭവിക്കുന്നത് ഇതാണെന്നായിരുന്നു അമൃത പറഞ്ഞത്.
അമൃതയുടെയും അഭിരാമിയുടെയും സിന്‍സിയര്‍ ആയുള്ള പ്രകടനം തന്നെയാണ് ബിഗ് ബോസ് വീടിനുള്ളില്‍ നടക്കുന്നതെന്നാണ് പൊതുവെ സോഷ്യല്‍ മീഡിയയിലുള്ള സംസാരം.