മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷകപ്രീതിനേടി മുന്നേറുന്ന ഷോയാണ് ബിഗ്‌ബോസ്. ബിഗ്‌ബോസ് രണ്ടാം സീസണും ഏറേ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. രണ്ടാം സീസണിലെ മത്സരാര്‍ത്ഥികളെക്കുറിച്ച് ബിഗ്‌ബോസ് ആദ്യ സീസണിലെ മത്സരരാര്‍ത്ഥികള്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ്‌ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായ അതിദി ഇപ്പോള്‍ ബിഗ്‌ബോസിലെ മത്സരരാര്‍ത്ഥികളില്‍ ഒരാളായ ആര്‍ജെ രഘുവിനെക്കുറിച്ചുള്ള ഒരു അനുഭവം് പങ്കുവച്ചിരിക്കയാണ്.
ബിഗ്‌ബോസ് ആദ്യ സീസണ്‍ പോലെ തന്നെയാകും രണ്ടാം സീസണും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ തുടക്കത്തില്‍ ഷോ ആരാധകര്‍ക്ക് വിരസമായിരുന്നു പിന്നീട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയുളള മത്സരാര്‍ത്ഥികളുടെ വരവാണ് ഷോ പ്രേക്ഷകപ്രീതി നേടാന്‍ കാരണം. ഇപ്പോള്‍ ബിഗ്‌ബോസ് ഒന്‍പതാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഷോയില്‍ 12 പേരാണ് ഇപ്പോള്‍ ഉളളത്. ഷോയില്‍ ഏറ്റവുമധികം പ്രേക്ഷക പ്രീതിയുളളത് രജിത് കുമാറിനാണ്. ബിഗ്‌ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ രജിത് കുമാറിന് പിന്തുണ അറിയിച്ച് എത്തിയിരിക്കയാണ്. ഇത്തവണത്തെ ബിഗ്‌ബോസിനെക്കുറിച്ച് മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ അദിതി മനസ്സുതുറന്നിരിക്കയാണ്. ബിഹൈന്‍ഡ് വുഡ്്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദിതി തന്റെ വിശേഷങ്ങള്‍ പങ്കവച്ചത്. ഇത്തവണത്തെ ബിഗ്‌ബോസില്‍ തനിക്ക് ആരെയും അറിയില്ല എന്നാണ് അദിതി പറഞ്ഞത്.
എന്നാല്‍ തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച്് അതിദി പങ്കുവച്ചിരുന്നു. ബിഗ്‌ബോസിലെ ഇപ്പോഴത്തെ മത്സരരാര്‍ത്ഥികളില്‍ ഒരാളായ ആര്‍ജെ രഘുവിനെക്കുറിച്ചാണ് അതിദി പങ്കുവച്ചത്. താനും തന്റെ കസിനും എയര്‍പ്പോര്‍ട്ടില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ ശ്രദ്ധിക്കുന്നതായി തോന്നി. തിരിച്ച് ഇവിടെ വന്നപ്പോള്‍ ഒരു കോള്‍ വന്നു. കസിന്‍ ഫോണ്‍ എടുത്ത് ആരാണെന്ന് ചോദിച്ചപ്പോള്‍ രഘു ആണെന്ന് പറഞ്ഞു. റേഡിയോയില്‍ നിന്നാണ് വിളിക്കുന്നത്. അതിഥി ആണോ എന്ന് ചോദിച്ചപ്പോള്‍ അല്ല സഹോദരി ആണെന്ന് പറഞ്ഞു. ഇന്റര്‍വ്യു വേണമെന്ന് പറഞ്ഞാണ് വിളിച്ചത്. കൊടുക്കാമെന്നും പറഞ്ഞു. എന്നാല്‍ രഘു പറ്റിക്കുകയായിരുന്നു. ആള്‍ക്കാരെ പറ്റിക്കണം എന്നാലും പറഞ്ഞ് പറ്റിക്കുമ്പോള്‍ ആ ഒരുദിവസത്തിന്റെ വില തനിക്കറിയാം എന്നും അതിദി പറയുന്നു. ആര്‍ജെ രഘുവിന് റേഡിയോയില്‍ ഇന്റര്‍വ്യൂ കൊടുക്കാനായി മാത്രമാണ് തന്റെ സമയം മാറ്റി വച്ചത്. ഇന്റര്‍വ്യൂവിന് സമയമൊക്കെ തീരുമാനിച്ച് പറഞ്ഞു. താന്‍ റെഡിയായി നില്‍ക്കുകയും ചെയ്തു. അയാള്‍ വിളിച്ചില്ല. ആര്‍ജെ രഘുവിനെ ബിഗ്‌ബോസില്‍ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്നും അതിദി പറയുന്നു. ഇത്തവണ ബിഗ്‌ബോസില്‍ എല്ലാവരും പഠിച്ചിട്ടാണ് വന്നതെന്നാണ് തോന്നുന്നതെന്നും അതിദി പറയുന്നു.