കുടുംബവിലേക്ക് പരമ്പര പോലെ തന്നെ മൗനരാഗം പരമ്പരയ്‌ക്കും ആരാധകർ ഏറെയാണ്. സംസാരിക്കാൻ കഴിയാത്ത ഒരു പാവം പെൺകുട്ടിയും, അവളെ സഹായിക്കാൻ സാധിക്കാതെ ജീവിതം തള്ളി നീക്കുന്ന ഒരമ്മയും ആണ് പ്രേക്ഷകരുടെ പ്രിയമായി മാറുന്നത് . സീനിയർ താരങ്ങളായ ഒട്ടനവധി താരങ്ങൾ എത്തുന്ന പരമ്പരയിൽ സേതുലക്ഷ്മി, ബാലാജി തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. എന്നാൽ പാരമ്പരയിലെ മുഖ്യ ആകർഷണം അതിലെ അമ്മയും മകളുമാണ്. മകളായ കല്യാണിയായി എത്തുന്നത് ഐശ്വര്യയാണ്. ഈ സീരിയലിലെ കല്യാണിയുടെ അമ്മയായി വന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് പത്മിനി ജഗദീഷ്. ആഴ്ചകള്‍ക്ക് മുന്‍പാണ് താനിനി പരമ്പരയുടെ ഭാഗമായി ഉണ്ടാവില്ലെന്ന കാര്യം നടി പുറംലോകത്തെ അറിയിക്കുന്നത്. എന്തു കൊണ്ടാണ് പെട്ടെന്നിങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഒരുപാടുണ്ടെന്നാണ് പത്മിനി പറയുന്നത്.
പരമ്പരയിൽ തനി നാടൻ ലുക്കിലെത്തുന്ന പദ്മിനി യഥാർത്ഥജീവിതത്തിൽ തനി മോഡേൺ വേഷത്തിൽ ആണ് എത്തുക. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് പദ്മിനിയുടെ ഒരു പോസ്റ്റാണ്. മൗനരാഗത്തിൽ നിന്നും താൻ പിന്മാറി എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റ് ഇപ്പോൾ വൈറൽ ആണ്. സീരിയലില്‍ നിന്നും പിന്മാറാനുണ്ടായ കാരണത്തെ കുറിച്ചും മലയാളികള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തെ കുറിച്ചുമൊക്കെയാണ് പത്മിനി എഴുതിയിരിക്കുന്നത്. താൻ പറയാന്‍ ആഗ്രഹിക്കാത്ത കാരണങ്ങള്‍ കൊണ്ട് മൗനരാഗം സീരിയലില്‍ നിന്നും പിന്മാറുകയാണെന്ന കാര്യം അറിയിക്കുന്നു എന്ന് നടി കുറിച്ച്. ഈ മനോഹരമായ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താൻ ശരിക്കും ഭാഗ്യവതിയാണെന്നും, തന്റെ ഹൃദയത്തോട് വളരെ അടുത്ത് തന്നെയായിരിക്കും ഈ സീരിയലിന്റെ സ്ഥാനം എന്നും, വ്യക്തിപരമായും തൊഴില്‍പരമായും ഈ പ്രോജക്റ്റ് തന്നെ മാറ്റിമറിച്ചുവെന്നും നടി പറഞ്ഞിരുന്നു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയും പറഞ്ഞായിരുന്നു നടി കുറിച്ചിരുന്നത്. കേരളം എനിക്ക് മറ്റൊരു വീട് പോലെ ആയി മാറിയതിനാല്‍ തീര്‍ച്ചയായും ഇനിയും ഞാനിവിടെ അഭിനയിക്കാന്‍ എത്തും. എനിക്ക് പ്രിയപ്പെട്ട ഭാഷകളിലെന്ന് മലയാളമായി മാറി. അതുപോലെ മികച്ച സഹതാരങ്ങളും ഒപ്പമുണ്ടായിരുന്നു. എത്രമാത്രം സ്‌നേഹിക്കാമെന്ന് കേരളത്തിലെ ഓരോരുത്തരും എന്നെ തെളിയിച്ച് തന്നു. ശരിക്കും ഒത്തിരി അര്‍ഥങ്ങളോട് കൂടിയാണ് ഞാനിത് പറയുന്നത്. മലയാളത്തില്‍ പുതിയത് വരുന്നത് വരെ എന്നെ മറ്റ് ഭാഷകളില്‍ കാണുക. ഇതേ പിന്തുണ ഇനിയും വേണം. എ്‌നുമാണ് പത്മിനി പറയുന്നത്.
നാല് വയസുമുതല്‍ നൃത്തം അഭ്യസിച്ച താരം മികച്ച ഒരു നർത്തകി കൂടിയാണ്. മാത്രമല്ല ഒരു കൊറിയോഗ്രാഫറും ഡാൻസ് ടീച്ചർ കൂടിയായ താരം ചില ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കുന്നുണ്ട്. കൂടാതെ പല ഡാന്‍സ് ഷോകളിലും പദ്മിനി സജീവ സാനിധ്യമായിരുന്നതായി റിപ്പോർട്ടുണ്ട്. മലയാളം സിനിമകളോടും മോഹന്‍ലാലിനോടുമുള്ള ഇഷ്ടത്തെ കുറിച്ച് മുന്‍പ് ഒരു അഭിമുഖത്തില്‍ പത്മിനി തുറന്ന് പറഞ്ഞിരുന്നു. മലയാള സിനിമകള്‍ കുത്തിയിരുന്ന് കാണുന്ന ആളാണ് ഞാന്‍. മണിച്ചിത്രത്താഴ് കണ്ടതോടെയാണ് മോഹന്‍ലാലുമായി അടുത്തത്. എന്നെങ്കിലും മലയാളത്തില്‍ അഭിനയിക്കണണെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ല അവസരം കിട്ടിയാല്‍ സിനിമയിലേക്ക് തന്നെ വരും. പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും മികച്ചത് മലയാളം തന്നെയാണ്. താന്‍ അഭിനയിച്ചിരുന്ന മൗനരാഗം മാറ്റി നിര്‍ത്തിയാല്‍ കുടുംബവിളക്ക് സീരിയല്‍ കാണാറുണ്ടെന്നും നടി മുന്‍പ് പറഞ്ഞിട്ടുണ്ട്.