Latest News

സെക്‌സ് ചാറ്റിംഗും അശ്ലീല ഫോട്ടോകളും; ഞെട്ടിത്തരിച്ച് ശാലു കുര്യന്‍; താരത്തിന്റെ വ്യാജ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍

Malayalilife
സെക്‌സ് ചാറ്റിംഗും അശ്ലീല ഫോട്ടോകളും; ഞെട്ടിത്തരിച്ച് ശാലു കുര്യന്‍; താരത്തിന്റെ  വ്യാജ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍

ഷ്യനെറ്റിലെ ചന്ദന മഴ എന്ന പരമ്പരയിലൂടെ വില്ലത്തിയായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശാലു കുര്യന്‍. വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും ശാലു പ്രേക്ഷകരുടെ മനസ്സില്‍ വളരെ വേഗം സ്ഥാനം പിടിക്കുകയായിരുന്നു. വര്‍ഷ എന്ന കഥാപാത്രത്തില്‍ തിളങ്ങിയ താരം മായാവതി അമ്മയുടെ അമേരിക്കകാരിയായ മരുമകളായ വിധുവായും തിളങ്ങിയിരുന്നു.

ഇപ്പോഴിതാ തന്റെ പേരില്‍ ആരംഭിച്ച വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ച് ഒരാള്‍ തനിക്ക് സ്‌ക്രീന്‍ ഷോട്ട് അയച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ശാലു.

ചിത്രത്തിലെ കുറിപ്പ് ഇങ്ങനെ:
ഹലോ മാം..
താങ്കളുടെ പേരില്‍ തുടങ്ങിയിട്ടുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും എനിക്കുണ്ടായ ഒരനുഭവമാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്. ആ വ്യക്തി നിങ്ങളുടെ ഐഡന്റിറ്റി ഉപയോഗിച്ച് എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ സെക്‌സ് ചാറ്റിംഗ് ആണ് നടത്തുന്നത്. അവര്‍ എവിടം വരെ പോകുമെന്ന് നോക്കുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ശാലു കുര്യന്‍ ആണെന്ന് തെളിയിക്കുവാന്‍ നിങ്ങളുടെ സെല്‍ഫികളും വിവാഹ ഫോട്ടോയും എനിക്ക് അയച്ചു തന്നിട്ടുണ്ട്. തീര്‍ച്ചയായും അവര്‍ക്കത് ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ചതാണെന്ന് ഉറപ്പാണ്. ഈ പ്രൊഫൈലില്‍ നിങ്ങളുടെ ഫോട്ടോകളും മറ്റു കാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ട് വ്യാജപ്രൊഫൈല്‍ ലിങ്കും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

മുമ്പ് ഫേസ്ബുക്കിലും ശാലുവിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടായിട്ടുണ്ട്. ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയ സമയത്ത് ബ്ലൂ ടിക്ക് ഉണ്ടായിട്ടുകൂടി ഒരു ഫേക്ക് ഐ.ഡിയില്‍ നിന്ന് ആരോ ഒരാള്‍ പലര്‍ക്കും മെസേജുകള്‍ അയക്കുകയും അതുപിന്നീട് കല്യാണ ആലോചനയില്‍ വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീടത് ത് ഇന്‍സ്റ്റഗ്രാമിലാവുകയായിരുന്നു. ഇതു രണ്ടാം തവണയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫേക്ക് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

Actress Shalu kurian fake account in instagram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക