Latest News

അനന്തന്‍കാടി'ന്റെ ചിത്രീകരണത്തിന് ക്യാമറ ഉപകരണങ്ങള്‍ വാടകയ്ക്കെടുത്തു;1.80 കോടി രൂപയുടെ കുടിശിക നല്‍കിയില്ല: നടന്‍ ആര്യയ്ക്കും നിര്‍മാതാവിനുമെതിരെ കേസ് 

Malayalilife
 അനന്തന്‍കാടി'ന്റെ ചിത്രീകരണത്തിന് ക്യാമറ ഉപകരണങ്ങള്‍ വാടകയ്ക്കെടുത്തു;1.80 കോടി രൂപയുടെ കുടിശിക നല്‍കിയില്ല: നടന്‍ ആര്യയ്ക്കും നിര്‍മാതാവിനുമെതിരെ കേസ് 

ക്യാമറ ഉപകരണങ്ങള്‍ വാടകയ്ക്കെടുത്തതില്‍ മുഴുവന്‍ തുകയും നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്നു നടന്‍ ആര്യയ്ക്കും നിര്‍മാതാവ് എസ്.വിനോദ് കുമാറിനുമെതിരെ പോലിസ് കേസെടുത്തു. മലയാള സിനിമയായ 'അനന്തന്‍കാടി'ന്റെ ചിത്രീകരണത്തിനു വേണ്ടി, ഉയര്‍ന്ന നിലവാരമുള്ള ക്യാമറയും മറ്റും വാടകയ്ക്കെടുത്ത ശേഷം 1.80 കോടി രൂപ നല്‍കാതിരുന്നതോടെയാണ് കേസ് ആയത്. ഹൈദരാബാദ് ജൂബിലി ഹില്‍സ് പൊലീസാണ് ആര്യയ്ക്കും നിര്‍മാതാവ് വിനോദിനുമെതിരെ കേസെടുത്തത്. 

മുരളി ഗോപി രചിച്ച ചിത്രം കഴിഞ്ഞ 25നാണ് തിയറ്ററിലെത്തിയത്. കുടിശിക ഉള്‍പ്പെടെ വാടക മുഴുവന്‍ നല്‍കാമെന്നു നിര്‍മാണ പ്രതിനിധികളും നടന്‍ ആര്യയും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വാക്കു പാലിക്കാതെ വന്നതോടെയാണ് കേസായത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'താഹെര്‍ സിനി ടെക്' എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരന്‍. 2025 ഫെബ്രുവരിയിലായിരുന്നു സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടത്. 

അത്യാധുനിക ഉപകരണങ്ങള്‍ ഹൈദരാബാദില്‍ നിന്നു കേരളത്തിലേക്കുള്ള യാത്രാ ചെലവുള്‍പ്പെടെ മുടക്കി എത്തിച്ചു. കരാര്‍ തുകയായ 2.12 കോടി രൂപയില്‍ 1.80 കോടി രൂപ കുടിശികയാണ്. കുടിശിക ആവശ്യപ്പെട്ടതിനെ തുടര്‍ന്നു സിനിമയുടെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

Read more topics: # ആര്യ
case against actor arya and producer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES