മലയാള ചലച്ചിത്ര സീരിയല്‍ നടന് രാജശേഖരന് നിര്യാതനായി. ഇദ്ദേഹം സിനിമയില്‍ കൂടുതല്‍ അവതരിപ്പിച്ചത് പോലീസ് വേഷങ്ങള്‍ ആയതുകൊണ്ട് എസ്.ഐ. രാജശേഖരന് എന്നൊരു വിളിപ്പേര് ഉണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കോട്ടയം ജില്ലയിലെ ചിങ്ങവനത്താണ് താമസം.
സന്ദര്‍ഭം, രാജാവിന്റെ മകന്, വഴിയോരക്കാഴ്ചകള്‍, മുദ്ര, നായര്‍ സാബ്, സേതുരാമയ്യര്‍ സിബിഐ, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, താപ്പാന, നമ്പര്‍ 20 മദ്രാസ് മെയില്‍, പാറശ്ശാല പാച്ചന് പയ്യന്നൂര്‍ പരമു, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങി നൂറുകണക്കിന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയലുകളിലും വേഷമിട്ടു.
കോട്ടയം ചിങ്ങവനത്തായിരുന്നു താമസം. ഭാര്യ: അജിതകുമാരി. മക്കള്‍: അനുഷാ ദീപു (ദുബായ്), അര്‍ച്ചനാ രാജശേഖരന്‍നായര്‍ (അബുദാബി). മരുമകന്: എസ്. ദീപു (ദുബായ്).
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍. ചങ്ങനാശ്ശേരി വാഴപ്പള്ളി ചീനച്ചാടത്ത് പരേതരായ കെ. ചന്ദ്രശേഖരന്‍നായരുടെയും പദ്മാവതിയമ്മയുടെയും മകനാണ്.
ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേര് രാജശേഖരന് ആദരാഞ്ജലിയര്‍പ്പിച്ചു. മലയാളികളുടെ പ്രിയതാരം മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ രാജശേഖരന് ആദരഞ്ജലികള് എന്നാണ് മമ്മൂട്ടി ചിത്രത്തോടൊപ്പം കുറിച്ചത്.