മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നിവേദിത എന്ന താരം. സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ് താരം പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ചത്. തുടക്കകാലത്ത് സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരം പിന്നീട് സീരിയല്‍ രംഗത്ത് തിളങ്ങി. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും വീണ്ടും അഭിനയ രംഗത്തേയ്ക്ക തിരിച്ചെത്തുകയായിരുന്നു. ഇപ്പോള്‍ താരം സീരിയല്‍ അഭിനയവുമായി സജീവമാണ്. സീ കേരളത്തിലെ കബനി സീരിയലില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് നിവേദിത ഇപ്പോള്‍ അവതരിപ്പിക്കുന്നത്. സീരിയലിലെ ദേവരഞ്ജിനിയെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ രാജ്യം ലോക്ഡൗണിലായതിനാല്‍ സീരിയല്‍ ഷൂട്ടിങ്ങുകളും നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ കബനി ഷൂട്ടും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ താരവും കുടുംബത്തോടൊപ്പം ബാംഗ്ലൂരുള്ള വീട്ടിലാണ് ഉള്ളത്.
ക്വാറന്റൈന്‍ കാലത്ത് കുടുംബത്തൊടൊപ്പമാണ് നിവേദിത സമയം ചിലവഴിക്കുന്നത്. മൂന്നു മക്കളാണ് നിവേദിതയ്ക്ക് ഉള്ളത്. ഭര്‍ത്താവിനും മക്കള്‍ക്ക് ഇഷ്ടമുള്ള വ്യത്യസ്തങ്ങളായ പലഹാരങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന തിരക്കിലാണ് പ്രിയപ്പെട്ടവരുടെ നിവി ഇപ്പോള്‍. മക്കള്‍ക്ക് ഇഷ്ടപ്പെട്ട പലഹാരം ഉണ്ടാക്കികൊടുക്കുക മാത്രമല്ല ഉണ്ടാക്കുന്ന പലഹാരങ്ങളുടെ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്യാറുമുണ്ട്.
ക്രോയ്‌സന്റ്, ജിലേബി, കിണ്ണത്തപ്പം, മുട്ട ബിസ്‌ക്കറ്റ് അങ്ങനെ വ്യത്യസ്തങ്ങളായ പലഹാരങ്ങളാണ് ഓരോ ദിവസവും നിവേദിത ട്രൈ ചെയ്യുന്നത്. സീരിയല്‍ തിരക്കുകള്‍ മൂലം പലപ്പോഴും മക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കാനോ അവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടത് ഉണ്ടാക്കികൊടുക്കാനോ നിവേദിതയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്വാറന്റൈന്‍ കാരണം ഇപ്പോള്‍ ഷൂട്ടൊന്നും ഇല്ലാത്തതിനാല്‍ നഷ്ടപ്പെട്ട സന്തോഷങ്ങളെല്ലാം ആസ്വദിക്കുകയാണ് താരം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ കുടുംബിനി തന്നെയാണ് നിവേദിത. എങ്കിലും തന്റെ പാഷനായ അഭിനയം ഒഴിവാക്കാന്‍ താരത്തിന് സാധിക്കുകയുമില്ല. നടി എന്നതിലുപരി മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ശ്രീശാന്തുമായും നിവേദിതയ്ക്ക് ബന്ധമുണ്ട്. ശ്രാശാന്തിന്റെ മൂത്ത സഹോദരിയാണ് നിവേദിത. ഇത് അധികമാര്‍ക്കും അറിയാത്ത കാര്യവുമാണ്. ശ്രീശാന്തിന്റെ ജീവിതത്തിലെ കഠിനമായ കാലഘട്ടത്തില്‍ താങ്ങും തണലുമായി നിവേദിത ഉണ്ടായിരുന്നു.