മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനും ആണ് സാബുമോൻ അബ്‌ദുസമദ്. ബിഗ് ബോസ് മലയാളം ആദ്യത്തെ ജേതാവായ സാബുവിന് നിറയെ ആരാധകരാണ് ഉള്ളത്. തരികിട സാബു എന്നും അദ്ദേഹത്തെ അറിയപ്പെടുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈറ്റില മേൽപാലത്തിലൂടെ കാറുമായി യാത്ര ചെയ്തപ്പോൾ ‘തലനാരിഴയ്ക്കാണ്’ രക്ഷപ്പെട്ടതെന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് സാബുമോൻ.
‘തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ എന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സാബുമോൻ പറയുന്നത്.
വൈറ്റില മേൽപാലത്തിലെ മെട്രോ ഗർഡറിനു സമീപത്ത് സുഹൃത്തുക്കളുമായി കാറിൽ എത്തുമ്പോൾ സാബുമോൻ പറയുന്ന ഡയലോഗും ആളുകളിൽ ചിരിപടർത്തുകയാണ് ഇപ്പോൾ.
ഉയരമുള്ള വാഹനങ്ങൾ മേൽപാലത്തിലൂടെ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. സാബുമോന്റെ ഈ വിഡിയോ ട്രോൾ ഈ വിമർശനങ്ങൾക്കു മറുപടിയെന്നോളമായിരുന്നു.പൊതുഗതാഗതത്തിന് വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ തുറന്നുകൊടുത്തതിനു പിന്നാലെ സൈബർ ലോകത്ത്
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ചിത്രവും ചർച്ചയായിരുന്നു. മുഖ്യമന്ത്രി പങ്കുവച്ചത് വൈറ്റില ഫ്ലൈഓവറിൽ മെട്രോ ഗർഡറിനു താഴേക്കൂടി ഒരു കണ്ടെയ്നർ ലോറി കടന്നുപോകുന്ന ചിത്രമാണ് . മുഖ്യമന്ത്രി വിമർശകർക്കുള്ള ‘ചുട്ടമറുപടി’യാണ് നൽകിയതെന്നാണ് ഒരുകൂട്ടം ആളുകള്‍ അഭിപ്രായപ്പെടുകയും ചെയ്തു.