ആയുർവേദ ചികിത്സയിലായിരുന്നു ഞാൻ; അതാണ് വിവാഹത്തിനെത്താൻ സാധിക്കാത്തത്; തുറന്ന് പറഞ്ഞ് നടൻ ​ഗിരീഷ്

Malayalilife
ആയുർവേദ ചികിത്സയിലായിരുന്നു ഞാൻ; അതാണ് വിവാഹത്തിനെത്താൻ സാധിക്കാത്തത്; തുറന്ന് പറഞ്ഞ് നടൻ  ​ഗിരീഷ്

ഴിഞ്ഞ ദിവസം ഏറെ ആഘോഷമാക്കിയ ഒരു താറാവിവാഹമായിരുന്നു സാന്ത്വനം പരമ്പരയിൽ ആപ്പുവഴി എത്തിയ അക്ഷരയുടേത്.  രക്ഷയുടെ കഴുത്തിൽ ബംഗ്ലൂരുവിൽ ഐടി പ്രൊഫഷനായ കോഴിക്കോട് സ്വദേശി അർക്കജാണ് താലി ചാർത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും  വിവാഹം.  വിവാഹത്തിന് സീരിയലിലെ മിക്ക സഹതാരങ്ങളും എത്തിയിരുന്നു, എന്നാൽ  വിവാഹത്തിന് ഭർത്താവായ ഹരിയായെത്തുന്ന ​ഗിരീഷ് നമ്പ്യാർ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ  വിവാഹത്തിന് എത്താത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ​ഗിരീഷ്. 

ഓൺസ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ഭർത്താവ് എന്ന് പറഞ്ഞ് അപ്പുവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്നൊക്കെ കരുതിയിരുന്നു. അതൊക്കെ മിസായി. ഒരു ആയുർവേദ ചികിത്സയിലായിരുന്നു ഞാൻ. ഏഴ് ദിവസം ഇവിടെത്തന്നെ വേണം. ഇത് ഇപ്പോൾ ചെയ്തില്ലെങ്കിൽ കൂടുതൽ പ്രശ്‌നമായേനെ. ഓൺസ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ഭർത്താവിനൊപ്പം നിൽക്കുന്ന മൊമന്റിന് വേണ്ടി ഞാനും കാത്തിരിക്കുകയായിരുന്നു. അതാണ് എനിക്ക് മിസായത്. ഒരു നടനെന്ന നിലയിൽ പലപ്പോഴും പല കാര്യങ്ങളും മിസ് ചെയ്യാറുണ്ട്. എന്റെ മോളുടെ ബർത്ത് ഡേയും ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറിയുമൊക്കെ ഞാൻ മിസ് ചെയ്തിട്ടുണ്ട്. അപ്പുവിനെ വിളിച്ചിരുന്നുവെങ്കിലും അവൾ ഫോണെടുക്കുന്നില്ലെന്നും ഹരി പറയുന്നു.

വിവാഹ ശേഷം രക്ഷ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് പുതിയൊരു ചുവടുവെപ്പിലേക്ക് കടക്കുകയാണ്. ഒരുപാട് സന്തോഷം തോന്നുന്നു. സാന്ത്വനം സെറ്റിലെ എല്ലാവരും വലിയ സപ്പോർട്ടാണ്. അതുകൊണ്ടാണ് ഞാൻ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നത്. ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. അടുത്ത ആഴ്ച തന്നെ സീരിയലിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും. കല്യാണം കഴിഞ്ഞു എന്നേയുള്ളു. പക്ഷേ സാന്ത്വനത്തിൽ നിന്നും പിന്മാറുമോ എന്ന് ചോദിച്ച് ഒരുപാട് പേർ കമന്റിടുന്നത് കണ്ടിരുന്നു. എന്തായാലും ഞാൻ സ്വാന്തനത്തിൽ നിന്ന് മാറില്ല.

Actor girish words about reksha marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES