ജനുവരി 25നാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ട് സീരിയല്‍ താരങ്ങളായ ആദിത്യന്‍ ജയനും അമ്പിളീദേവിയും വിവാഹിതരായത്. ഇതേതുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് ദമ്പതികള്‍ ഇപ്പോള്‍ സന്തോഷകരമായ വിവാഹജീവിതം നയിക്കുകയാണ്. പണത്തിനെക്കാള്‍ വലുത് സ്‌നേഹമാണെന്ന് മനസിലാക്കുന്നു എന്ന അടിക്കുറിപ്പോടെ ആദിത്യന്‍ പങ്കുവച്ച് ചിത്രം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.
കടയ്ക്കല്‍ ദേവീ ക്ഷേത്രത്തില്‍ അമ്പിളി ദേവി നൃത്തം ചെയ്തതിന് മുന്നോടിയായി ഇരുവരും ചേര്‍ന്ന് എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്താണ് ആദിത്യന്‍ തങ്ങളുടെ പ്രണയം വെളിപ്പെടുന്ന വരികള്‍ കുറിച്ചത്. കടയ്ക്കല്‍ ഭഗവതിയുടെ മുന്നില്‍ പ്രോഗ്രാം കഴിഞ്ഞു. ജീവിതത്തില്‍ പണം വലിയൊരു ഘടകമാണെങ്കിലും സമാധാനവും സ്‌നേഹവുമാണു വലുത് എന്നു മനസ്സിലാക്കുന്നു. നൃത്ത വേഷത്തിലുള്ള അമ്പിളിയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രവും ഇതിനൊപ്പം ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രത്തിനു താഴെ 'ചേട്ടനാണ് എന്റെ ശക്തി' എന്ന് അമ്പിളി മറുപടി കമന്റും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം 25നായിരുന്നു ഇവരുടെ വിവാഹം കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെങ്കിലും കല്യാണവാര്‍ത്ത വളരെ പെട്ടെന്ന് പ്രചരിച്ചു. ഇതിന് പിന്നാലെ ആദിത്യന്റെ നാലാം വിവാഹമാണെന്നു പ്രചാരണവും അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവലിന്റെ കേക്ക് മുറിച്ച് ആഘോഷവും എത്തിയതോടെ ദമ്പതികളെ തേടി വിവാദങ്ങളും എത്തി. എന്നാല്‍ പിന്നീട് ആദിത്യനും അമ്പിളിയും മാധ്യമങ്ങള്‍ക്കു മുന്നിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് സന്തോഷിക്കേണ്ട അവസരത്തില്‍ തങ്ങളെ തേടി വിവാദങ്ങളെത്തിയതില്‍ രണ്ടുപേര്‍ക്കും അതീവ വിഷമവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാദങ്ങളൊക്കെ തീര്‍ന്ന് ദമ്പതികള്‍ ജീവിച്ചുതുടങ്ങിയിരിക്കയാണ്. ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പ്രണയദിനത്തില്‍ ആദിത്യന് ആശംസകളുമായി അമ്പിളി എത്തിയിരുന്നു. 'സ്‌നേഹവും ജീവിതവും എന്താണെന്നു കാട്ടിത്തന്ന എന്റെ ചേട്ടനു വാലന്റൈന്‍സ് ദിനാശംസകള്‍' എന്നാണ് അമ്പിളി കുറിച്ചത്. ദമ്പതികള്‍ പങ്കുവയ്ക്കുന്ന ചിത്രത്തിന് ആരാധകര്‍ ഏറെ പിന്തുണയും നല്‍കുന്നുണ്ട്.നന്നായി ജീവിക്കൂ എന്നാണ് പ്രേക്ഷകര്‍ ഇവരോടെ ആശംസിക്കുന്നത്.