2000 വരെ ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്നു ഉത്തരാഖണ്ഡ്. ഹിമാചൽപ്രദേശ്,ഹരിയാന, ഉത്തർപ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും. ഹിമാലയന്‍ മേഖലകളില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന പ്രധാന സ്ഥലങ്ങള്‍ പലരും സന്ദര്‍ശിച്ചിട്ടുണ്ടാകും. ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങള്‍ സവിശേഷവും സാംസ്‌കാരികമായി സമ്പന്നവുമായ ചില ഗ്രാമങ്ങളാല്‍ സമ്പന്നമാണ്. നിങ്ങൾക്ക് ഒറ്റപ്പെട്ട സ്ഥലങ്ങലോട് ഇഷ്ടവും ഒരു എക്സ്പ്ലോററുമാണെന്നിൽ തീർച്ചയായും ഈ സ്ഥലങ്ങൾ ഇഷ്ടപെടും.
ആദ്യം മനയെ കുറിച്ച് പറയാം. സരസ്വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് മനാ. ആകര്‍ഷകമായ വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍, പ്രാചീന ക്ഷേത്രങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ഗ്രാമമാണിത്. മാഹാഭാരതത്തില്‍ പാണ്ഡവര്‍ സ്വര്‍ഗത്തിലേക്കുള്ള യാത്രയ്ക്കിടെ കടന്നു പോകുന്നത് ഈ ഗ്രാമത്തിലൂടെയാണ്. വ്യാസന്‍ മഹാഭാരതം രചിച്ചതും ഇവിടെ വെച്ചായിരുന്നു എന്ന് പറയപ്പെടുന്നു. ഈ സ്ഥലത്തിന് അപ്പോൾ പുരാണമായും ബന്ധമുണ്ട്.
കലാപ്പ് എന്ന സ്ഥലത്തേക്ക് പോകുന്ന റോഡുകള്‍ തികച്ചും ആവേശകരമായിരിക്കും. ഡെറാഡൂണിനടുത്തുള്ള നെറ്റ്വാര്‍ ഗ്രാമത്തില്‍ നിന്ന് ഇവിടെ എത്താന്‍ നാല് മണിക്കൂര്‍ ട്രെക്ക് നടത്തേണ്ടതുണ്ട്. ട്രെക്ക് വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഡിയോഡാര്‍, പൈന്‍ മരങ്ങള്‍ നിറഞ്ഞതും വെള്ളച്ചാട്ടങ്ങളുടെ കാഴ്ച്ചയും കോരിത്തരിപ്പിക്കും. തീർച്ചയായും പോയി കാണേണ്ട സ്ഥലം തന്നെയാണ് ഇത്.
ഉത്തരാഖണ്ഡിലെ ഏറ്റവും മികച്ച രഹസ്യങ്ങളില്‍ ഒന്നാണ് കല്‍സിയെന്ന ഗ്രാമം. ഓക്ക് മരങ്ങള്‍ കൊണ്ട് അലങ്കരിച്ച റോഡുകളില്‍ സൈക്ലിംഗ് നടത്താം. ഇവിടുത്തെ പ്രധാന ആകര്‍ഷണം അശോകസ്തംഭമാണ്. യമുന ടോണ്‍സ് പുഴകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജൗന്‍സാര്‍ ബവാര്‍ ഗോത്രവര്‍ഗ മേഖലയിലേക്കുള്ള പ്രവേശന കവാടമായി കണക്കാക്കുന്ന സ്ഥലമാണ് കല്‍സി. പുരാതന സ്മാരകങ്ങളാലും പിക്നിക് കേന്ദ്രങ്ങളാലും സാഹസിക വിനോദങ്ങളാലും പ്രശസ്തമത്രേ കല്‍സി.