ചിലപ്പോൾ അങ്ങനെയാ പോകണ്ട പോകണ്ട എന്നു വിചാരിച്ചാലും നമ്മൾ പോയി ഇരിക്കും,
അതു എങ്ങനെ എന്ന് ഒന്നും ഇല്ല...
മലപ്പുറം യൂണിറ്റ്ന്റ് റൈഡ് വന്നപ്പോൾ താനെ പോകുന്നില്ല എന്ന് വിചാരിച്ചത് ആയിരുന്നു.. കാശും ലീവും വില്ലൻ മാർ ആയി ഉണ്ടായിരുന്നു...
Jan13 ന്ന് വയനാട് യൂണിറ്റ് ന്റ് ഒരു റൈഡ് ഉണ്ടായിരുന്നു.. അതിന് പോയില്ല..അതു കഴിഞ്ഞ് പിറ്റേന്ന് മുതൽ എല്ലാവരുടെയും സ്റ്റാറ്റസായി കുറെ ഫോട്ടോസ് വീഡിയോസ് മാത്രം.. കോണ്ടാക്റ്റ് ഉള്ള എല്ലാം പോയിട്ടുണ്ട് എന്ന് മനസ്സിലായി.. എല്ലാവരുടെയും വിവരണവും കഥയും ഒകെ വായിച്ചപ്പോൾ തന്നെ കുരു പൊട്ടൻ തുടങ്ങി.ഫാരിഷ് ഇക്കാനെ വിളിച്ച് സീറ്റ് ഉണ്ടോ ചോദിച്ചപ്പോ അള്ളു സ്ഥലത്തെ കുറിച്ച് വിവരിക്കാൻ തുടങ്ങി. പിന്നെ പോകുന്നവരുടെ ലിസ്റ്റ് കിട്ടിയപ്പോൾ മ്മ്‌ടെ ചങ്കുകൾ ഒരു വിധം എല്ലാവരും ഉണ്ട്.. അപ്പോൾ പിന്നെ ഫുൾ ആലോചന ആയി...
അവസാനം വെള്ളിയാഴ്ച തൃശ്ശൂരിൽ വന്നാൽ ലീവ് എടുക്കം എന്ന് വിചാരിച്ചു..അപ്പോൾ ആണ് നീ പോണെങ്കില് പോ എന്ന് പറഞ്ഞു വെള്ളിയാഴ്ച വൈകുന്നേരം തൃശ്ശൂർ ഇൽ എത്തി...
പിന്നെ ഒന്നും ആലോചിക്കാതെ ലീവ് പറഞ്ഞു ...
ഫാരിസ് ഇക്ക നെ വിളിച്ചു...
ഗ്രൂപ്പിൽ കേറി...
നേരെ കോഴിക്കോട്ടേക് വണ്ടി പിടിച്ചു....
രാവിലെ ഒരു 5 30 ആകുമ്പോൾ കോഴിക്കോട് എത്തി.. അപ്പോൾ ആണ് മുർഷിദ് വിളിക്കുനേ.. തൃശ്ശൂർ എത്തുമ്പോൾ വിളിക്കാം എന്ന് പറഞ്ഞാ ഗെഡി ആണ്..
ആ കുരിപ്പ് എനിക് കോഴിക്കോട് ഫുൾ അറിയാം എന്ന് പറഞ്ഞു അവിടെ മൊത്തം നടത്തി... എനിക് ആണെങ്കിൽ കക്കൂസ് പോകാൻ മുട്ടി നടക്കുമ്പോൾ ആണ് അവന്റെ ഒരു നാട് ചുറ്റിലും..
അവസാനം ഒരു പള്ളിയിൽ കേറി കാര്യം സാധിച്ചു...
അവസാനം സ്റ്റർട്ടിങ് പോയിന്റ് ഇൽ നിന്നും ഞങ്ങൾ കുറച്ചു പേര് റൈഡ് തുടങ്ങി.
സ്ഥിരം കുമ്മനം അടി ഈ വട്ടം നടന്നില്ല..
ഫാരിസ് ഇക്ക സെറ്റ് ആക്കി തന്ന ജിതിന് 200ന്ന് പെട്രോൾ അടിച്ച് കൊടുത്തു....
താമശ്ശേരിയിൽ നിന്നും അനീഷ് ഏട്ടനും ജോയിൻ ചെയ്തു.. പിന്നെ ഫുഡ് ടൈം ..പൊറോട്ടയും കടലയും... മുർഷി 4 പൊറോട്ട ഒരു പുട്ട് അടിച്ചു കേറ്റി..
അതു കഴിഞ്ഞ് അനീഷ് ഏട്ടന്റെ ഫോട്ടോ എടുക്കാൻ തുടങ്ങിയത് ആണ് ..ഒരു 50ഇൽ കൂടുതൽ എടുത്തിട്ടുണ്ടാകും...
വേറെ ആരുടെയും എടുത്തില്ല എന്നു പറഞ്ഞു തെറി മുഴുവൻ എനിക്കും...
എന്താലെ...
അവിടെ നിന്നും ചുരം കേറി കൽപറ്റ. അവിടെ വിഭീഷ് ഏട്ടനും ഉണ്ടായിരുന്നു..ചുരത്തിൽ ബൈക്കിൽ വരുന്ന കുറെ ഫോട്ടോകൾ...കൽപറ്റ യിൽ നിനും നേരെ കുളിക്കാൻ പോയി... സീതാരാ കുണ്ട് വെള്ളം ചട്ടം കാണാൻ ആയിരുന്നു... ഒരു ചെറിയ വെള്ളം ചട്ടം... വെള്ളം കണ്ടപ്പോൾ കുറെ എണ്ണം എടുത്ത് ചാടി...എനിക് വെള്ളം അലർജി ആയത് കൊണ്ടു പെട്ടെന്ന് അങ്ങു ചാടിയില്ല..ക്യാമറ യും എടുത്ത് കുറെ ഫോട്ടോകൾ എടുത്ത്... എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നത് ഒക്കെ....
അലെങ്കിലും ക്യാമറ കൈയിൽ ഉള്ള ആളെ എല്ലാവർക്കും ഭയങ്കര കാര്യം ആണ് റൈഡ് കഴിഞ്ഞു ഫോട്ടോസ് കിട്ടുന്നത് വരെ... അതു വരെ നമ്മൾ പറഞ്ഞത് എന്തും കേൾക്കും.....
അവിടെ നിന്നും ഞങ്ങളുടെ പ്രധാന സ്ഥലം ആയ 900 കണ്ടി യിലേക് പോയി.. സ്ഥലത്തെ കുറിച്ച് അധികം പറയണ്ട അവശ്യം ഇല്ല..മുണ്ടക്കയം ഫോറസ്റ്റ് ഡിവിഷൻ ന്ടെ തൊട്ട് അടുത്ത് ആണ് ഞങ്ങളുടെ ഹോം സ്റ്റേ...
ഫോറെസ്റ്റ് ന്ടെ സ്ഥലത്തു കയറിയാൽ അപ്പോ ചീത്ത തുടങ്ങും...ഫുഡ് കഴിഞ്ഞു ട്രെക്കിങ്ങ് തുടങ്ങി.. ഷൈൻ ചേട്ടൻ ആണ് ഗൈഡ്..ഗെഡി കുട്ടികാലം മുതൽ കാട് കേറാൻ തുടങ്ങിയത് ആണ്... ആള് ആണ് വഴി ഉണ്ടാക്കി ഞങ്ങളെ കൊണ്ടു പോകുന്നത്.900 കണ്ടി എന്ന പ്രൈവറ്റ് കാട്ടിലൂടെ ഞങ്ങൾ നടന്നു തുടങ്ങി...
ഷൈൻ ഏട്ടൻ ഒച്ച വയ്ക്കല്ലേ എന്നു പറഞ്ഞാലും ചെറിയ ശബ്ദം ഉണ്ടാക്കി ആയിരുന്നു യാത്ര..അതു കൊണ്ടു മൃഗങ്ങളും പക്ഷികളും ഒന്നും2കാണാൻ പറ്റിയില്ല.. എന്നാലും ഞാൻ ഇടയ്ക് മുകളിൽ നോക്കി കൈ ചുണ്ടും അപ്പോ എല്ലാവരും എങ്ങോട്ട് നോക്കും.. അവിടെ ഒന്നും ഇല്ല എന്നു അറിയുമ്പോൾ തെറി പറയും...ഇടയ്ക്കിടെ ഷൈൻ ഏട്ടൻ ഒച്ച വയ്ക്കല്ലേ എന്നൊക്കെ പറയും ...
കുറെ കുന്നും കേറി ഇറങ്ങിയും അങ്ങനെ നടന്ന് നടന്ന് പോയി കൊണ്ടിരുന്നു.. ദാഹിക്കുബോൾ കാട്ടു അരുവിൽ നിന്നും വെള്ളം കുടിക്കും..
വലിയ ഷീണം ഒന്നും ഉണ്ടായിരുന്നില്ല കാരണം നല്ല ഓക്സിജൻ ശ്വസിച്ച് ആണ് നടക്കുന്നത്. പിന്നെ എങ്ങനെ ഷീണം തോന്നും...അതിന്റെ ഇടയിൽ കുറെ ഫോട്ടോ എടുക്കൽ...
ഇടയ്ക് കുറച്ച് പേര് മണ്ണ് ടെസ്റ്റ് ചെയ്യും..
ഫാരിസ് ഇക്ക ഒന്ന് രണ്ടു വട്ടം ടെസ്റ്റ് ചെയ്തിരുന്നു.. കേറിയും ഇറങ്ങിയും അവസാനം സ്റ്റർട്ടിങ് പോയിന്റ് ഇൽ എത്തി.. അപ്പോൾ ആണ് കുളിക്കാൻ പോകാൻ കാട്ടിലൂടെ വേറെ പോകണം എന്ന്.. അടുത്ത് ഒരു അരുവി ഉണ്ടായിരുന്നു, പക്ഷെ ഞങ്ങൾക്ക് കാട്ടിൽ തന്നെ പോയി കുളിക്കണം..
ഷൈൻ ഏട്ടൻ ന്ന് വലിയ താൽപര്യം ഇല്ല ആയിരുന്നു.. എല്ലാവർക്കും ഷീണം ആണ് ,ഫുഡ് വയ്ക്കണം എന്നൊക്കെ പറഞ്ഞു.. പിന്നെ അടുത്ത റൈഡ് തുടങ്ങിയത് ഒരു 6 കഴിഞ്ഞു.. സജി ചേച്ചികും വേറെ ചിലവർക്കും വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഫാരിസ് ഇക്കണ്ട ഒറ്റ താൽപര്യം കൊണ്ടു മാത്രം എല്ലാവരും ഇറങ്ങി...
ഫ്ളാഷ് ഓഫ് ആക്കി വേണം നടക്കാൻ..
നടന്ന് നടന്ന് കുറെ മരം കേറി ഇറങ്ങി അങ്ങനെ പോയി കൊണ്ടിരിക്കുന്നു..
എന്റെ മുമ്പിൽ അരവിന്ദ് ബാക്കിൽ വിബീഷ് ഏട്ടനും പ്രൊഫസറും ഒക്കെ കത്തി അടിച്ച് അങ്ങു കേറി പോയി...
നല്ല നിലാവ് ഉള്ള രാത്രി ആയിരുന്നു.. അതു കൊണ്ട് നല്ല രസം ആയിരുന്നു കാട്ടിലൂടെ...അപ്പോൾ ആണ് മൊബൈയിൽ welcome to karnataka എന്ന് മെസ്സേജ് വന്ന് എന്ന് മുതലാളി പറയുന്നത്.. എന്തായാലും കുളിക്കാൻ കർണാടക വരെ നടന്ന് പോകുന്നത് ആദ്യം ആകും...
അവസാനം ഒരു പറ പുറത്ത് എത്തി..
കാട്ടിലൂടെ വന്ന് ആ നിലവിൽ ആ കാഴ്ച ഒരു അടിപൊളി ആയിരുന്നു... ഫ്‌ളാഷ് ഉം ഫോൺ ഉം ഉപയോഗിക്കരുത് എന്ന് പറഞ്ഞിരുന്നു.. കാരണം നേരെ താഴെ ഞങ്ങളുടെ ഹോം സ്റ്റേയും ഫോറെസ്റ്റ് ഓഫീസും..അവാന്മാർ കണ്ടാൽ പണി ആകുമായിരുന്നു..
അപ്പോൾ ആണ് ബാക്കിൽ ഒരു നിലവിളി സൗണ്ട്.. മ്മ്‌ടെ സജി ചേച്ചി ഫുൾ കലിപ്പ്..എനിക്ക് ഒരു അടി നടക്കാൻ വയ്യ ..നാളെ ഹോസ്പിറ്റലിൽ പോകണം എന്നൊക്കെ പറഞ്ഞു ആകെ ബഹളം... ആ ഫാരിസ് നോട് ഞാൻ പറഞ്ഞതാ ഞാൻ വരുന്നില്ല എന്നൊക്കെ ...ഫാരിസ് ഇക്ക നന്നയി പേടിച്ചു... പിന്നെ ഷൈൻ ചേട്ടനോട് പറഞ്ഞു അടുത്ത് ഒരു റിസോർട്ട് ഉണ്ട് അവിടെ ജീപ്പ് ഉണ്ടാകും അതിൽ കൊണ്ടു പോകാം എന്നൊക്കെ പറഞ്ഞു ഒരു വിധം സമാധാനികൻ നോക്കി...
സജി ചേച്ചി എന്തൊക്കെ ഗുളികകൾ കഴിക്കുണ്ടായിരുന്നു...
അപ്പോളേക്കും അവിടെ കുളിക്കാൻ ഉള്ള തയ്യാർ എടുപ്പ് തുടങ്ങിയിരുന്നു..
മുർഷി എടുത്ത് ചാടിയതും തണുത്തു വേഗം കേറിയതും ഒരുമിച്ച് ആയിരുന്നു..
അതു കഴിഞ്ഞു പിന്നെയും എടുത്ത് ചാടി അവൻ..സമ്മതിക്കണം..അതു കഴിഞ്ഞ് കുറെ പേർ എടുത്ത് ചാടി...കുറെ പേർ കുളിക്കണം എന്ന് പറഞ്ഞു വന്നവർ വെള്ളത്തിന്റെ തണുപ്പ് കാരണം മാറ്റിവച്ചു..ഞാൻ പറ പുറത്തും കേറി നിലാവും ആകാശവും നോക്കി അങ്ങു കിടന്നു..കുറച്ചു കഴിഞ്ഞു അവിടെ നിന്നും നടന്നു .ആദ്യം കണ്ട റിസോർട്ട് ഇൽ ജീപ്പ് ഇല്ലത്ത കാരണം ഷൈൻ ചേട്ടൻ പുറത്ത് നിന്നും ജീപ്പ് റെഡി ആക്കി.. ജീപ്പ് എന്ന് കേട്ടപ്പോൾ കുറെ പേർക്ക് ജീപ്പിൽ വരണം എന്നായി.. അങ്ങനെ റിസോർട്ട് ഇൽ നിന്നും പിന്നെയും നടന്നു..
തൊട്ട് മുകളിൽ ചെമ്പ്ര പീക്ക് ന്ടെ ബാക്ക് ഭാഗം ..അവിടെ ഉള്ളവർ അതൊക്കെ തീ ഇട്ടു നശിപ്പിച്ചു ഇരിക്കുന്നു...
ആ നിലവിൽ ആ വഴി യിലൂടെ കഥകളും പറഞ്ഞു നടക്കാൻ പ്രത്യേക സുഖമായിരുന്നു..അങ്ങനെ നടന്ന് ഞങ്ങൾ കാട്ടിലേക്ക് തിരിയാൻ ഉള്ള വഴി യിൽ എത്തി.. അപ്പോളും സജി ചേച്ചി ജീപ്പ് ജീപ്പ് എന്ന് വിളിച്ചു പറയുന്നുണ്ട്...
സജി ചേച്ചി വിശ്വം ഏട്ടൻ പിന്നെ ഫാരിസ് ഇക്ക യും ഇവർക്ക് കൂടെ കുമ്മനം മുർഷിദ് ഉം..അവരെ അവിടെ ആക്കി ഞങ്ങൾ നടക്കാൻ തുടങ്ങി.. അപ്പോൾ ആണ് എന്തോ വീഴുന്ന ശബ്ദം കേൾക്കുന്നത്.നോക്കുമ്പോൾ ദേ കിടക്കുന്ന ഫാരിസ് ഇക്ക നിലത്തു. ഇത് എങ്ങനെ വീണു എന്ന് ഒരു പിടിയും ഇല്ല..
അവിടെ നിന്നും പിന്നെയും കാട്ടിലൂടെ രാത്രി യിൽ നടന്നു.. പലവർക്കും നന്നായി മടുത്തു തുടങ്ങി യിരുന്നു...
അവസാനം നീണ്ട 9 മണിക്കൂർ നടത്തം കഴിഞ്ഞു ഞങ്ങൾ തുടങ്ങിയ അവിടെ തന്നെ എത്തി..അവിടെ ശ്രീ ലക്ഷ്മി യും ബിജിലും ഉണ്ടായിരുന്നു... എല്ലാം കഴിഞ്ഞ് ആണ് അവർ വന്നത്..
പിന്നെ ഷൈൻ ചേട്ടൻ ഫുഡ് വയ്ക്കാനും ഞങ്ങൾ കഴിക്കാനും കാത്തിരുന്നു. അതിന്റെ ഇടയിൽ എപ്പോളോ ഒന്ന് കണ്ണ് അടച്ചു...
ഫുഡ് കഴിക്കുന്ന സമയത്ത് സുജി ചേച്ചിക്ക് ഒരു വേദനയും ഉണ്ടായിരുന്നില്ല..വെറുതെ ജീപ്പ് ക്യാഷ് പോയി എന്ന് ഫാരിസ് ഇക്ക പറയുന്നുണ്ടായിരുന്നു...
അതു കഴിഞ്ഞു നേരെ ചാർളി ന്ടെ ഹോംസ്റ്റേ അവിടെ പോയി. അവിടെ ആയിരുന്നു ടെന്റ്..മഴ ഉള്ള സമയത്ത് അവിടെ അടിപൊളി ആകും എന്ന് പിറ്റേന്ന് ആണ് മനസിലായത്... . യാത്രികന്റെ പഴയെ 900 കണ്ടി ട്രിപ്പ് ഫുൾ ചാർളി ഏട്ടൻ ആയിരുന്നു..അപ്പോൾ അനീഷ് ഏട്ടൻ കേക്ക് ആയി വരുന്നത്.. ഭാര്യയുടെ ബൈര്ത്ഡേ ആയിരുന്നു..പിന്നെ mla യുടെ ഗാന മേള.. പിന്നെ എല്ലാം ടെന്റ് ഇൽ കേറി...
പിറ്റേന്ന് സൂര്യോദയം കാണണം എന്ന് പറഞ്ഞു 6nn അലാം വച്ചിരുന്നു. പക്ഷേ അലാം അടിച്ചില്ല സൂര്യോദയവും കാണാൻ പറ്റിയില്ല.. ആരും കാണാത്തതുകൊണ്ട് ആരുടെയും തള്ളൽ കേൾക്കേണ്ടി വന്നില്ല.. ആരെങ്കിലും ഒരാൾ കണ്ടിരുന്നു എങ്കിൽ ഓർക്കാനും കുടി വയ്യ...
അതു ഞാനും തേച്ചും കുടി ഫോട്ടോ ഷൂട്ട്‌ന്ന് പോയി.. ഇന്നലെ നടന്ന വഴിയിൽ കുറച്ച് സ്ഥലം കണ്ടു വച്ചിരുന്നു.. അതു പിടിക്കാൻ പോയി....
അപ്പോൾ അവിടെ ഫാരിസ് ഇക്ക ന്ടെ നല്ല തള്ളൽ ഉണ്ടായിരുന്നത്.. അത് ശെരിക്കും മിസ് ആയി...
ഫുഡും കഴിച്ചു നേരെ സൂചി പാറ.. അവിടെയും കുളി കഴിഞ്ഞു ഞങ്ങൾ ചുരം ഇറങ്ങാൻ തുടങ്ങി...തൃശ്ശൂർ വരെ പോകേണ്ട എനിക് പട്ടാമ്പി വരെ എത്തിക്കാൻ സുബൈർ നെ ഏൽപ്പിച്ചു.. ബസ് ക്യാഷ് ലാഭം ആയാലോ എന്നു വിചാരിച്ച എന്നെയും കൊണ്ട് ഡ്യൂക്ക് ഇൽ ഒരു പോക്ക് അങ്ങു പോയിട്ടുണ്ട്...
ഒന്നു കണ്ണു അടച്ചു തുറക്കും മുൻപ് ചുരം ഇറങ്ങി കഴിഞ്ഞു.. എല്ലാം ദൈവങ്ങളെയും വിളിച്ചിട്ടുണ്ട് ആ ജാതി പോക് ആണ് ആ പഹയൻ പോയേ..
അത് കൊണ്ട് ചായയും കടിയും മിസ് ആയി. പിന്നെ ആരോടും മിണ്ടാതെ പോകേണ്ടി വന്നു.
ഒരു കരിബും ജ്യൂസ് കുടിച്ചു ഒന്ന് കണ്ണ് തുറകുമ്പോൾക്കും പട്ടാമ്പി എത്തിയിരുന്നു... ഡ്യൂക്ക് ഇൽ പിലേർ പെടച്ചു പോകുമ്പോൾ ഇത്രയും മാരകമാക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല...
എന്തായലും ഗെഡി ഒരു ജാതി റൈഡർ ആണ്, സൈഫ് ആയി എത്തിച്ചു... അവിടെ നിന്നും നേരെ ksrts പിടിച്ചു വീട്ടിലേക്ക്..
വീട്ടിൽ വന്ന് ഫോട്ടോസ് നോക്കിയപ്പോൾ ഒരു 6 7 ജിബി ഉണ്ടായിരുന്നു.. അതിൽ കൂടുതലും അനീഷ് ഏട്ടന്റെ ഫോട്ടോസ്...
എന്റെ ഫോട്ടോകൾ ഒന്നും ഇല്ല എന്ന് പരിഭവം പറഞ്ഞവർ വേറെ...
എന്തായാലും ഈ റൈഡ് ഉഷാർ ആയിരുന്നു.. പ്രതേകിച്ചു രാത്രി നടത്തം..അത് പോലെ 900 കണ്ടി. കുറേ പോകണമെന്ന് വിചാരിച്ച ഒരു സ്ഥലം ആയിരുന്നു...
എല്ലാം റൈഡ് പോലെയും ഈ റൈഡിലും കിട്ടി ഒരുപാട് നല്ല കൂട്ടുകാര്‍...