Latest News

ചരിത്ര പ്രശസ്തമായ പാണ്ഡ്യ രാജാക്കന്മാരുടെതലസ്ഥാന നഗരിയില്‍

abu vk
ചരിത്ര പ്രശസ്തമായ പാണ്ഡ്യ രാജാക്കന്മാരുടെതലസ്ഥാന നഗരിയില്‍

ഞ്ചാവൂർ തഞ്ചൈ പെരിയ കോവിൽ കാഴ്ചകളൊക്ക കണ്ട് തീർന്നപ്പഴേക്കും വിശപ്പ് വല്ലാതെ തളർത്താൻ തുടങ്ങി, എങ്ങനെ തളരാതിരിക്കും... വഴി വക്കിലെ ഹോട്ടലുകളിൽ നിന്നും വായുവിലൂടെ വരുന്ന ഉഴുന്ന് വടയുടെയും മസാല ദോശയുടെയും മനം മയക്കുന്ന മണം മൂക്കിലൂടെ തുളഞ്ഞു കയറുന്നുണ്ടായിരുന്നു.... ഇല്ല ഒരടി മുമ്പോട്ട് പോകരുതെന്ന് പട്ടികടിച്ച ആമാശയം ഇടയ്ക്കിടെ നിർദ്ദേശം തരുന്നുണ്ട്, നേരെ തൊട്ടടുത്ത ഹോട്ടലിലേക്ക് കയറി, കുശാലായിട്ട് ഇഡ്ഡ്ലിയും വടയും കൂട്ടി ബ്രേക്ക് ഫാസ്റ്റ് ഒന്നൊന്നര പിടുത്തം പിടിച്ചു

ഹോട്ടലിൽ നിന്നും വെളിയിലിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാൻ തന്നെ തീരുമാനിച്ചു തഞ്ചാവൂർ റെയിൽവേയിലേക്ക് എസ് പി ഓഫീസിനു മുമ്പിലൂടെ ഗാന്ധി റോഡിലൂടെ ഇരുപത്തിയഞ്ച് മിനുട്ട് നടന്ന് തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിൽ എത്തി, റെയിൽവേയിൽ പോയി ഡയറക്ട് രാമേശ്വരതേക്കുള്ള ട്രെയിൻ അന്വേഷിച്ചു.. നിരാശയാരിന്നു ഫലം,

കാലത്ത് ഉള്ളത് ഒന്ന് അത്‌ പോയിട്ടുണ്ടായിരുന്നു, ഇനി രാത്രി ഒൻപത് മണിക്ക് ശേഷം രണ്ട് കണക്ഷനും ഒരു ബോട്ട്മെയിലും ഉണ്ട്, ഇവ മൂന്നും മധുര ടച്ച്‌ ചെയ്താണ് പോകുന്നത്... പിന്നെ എന്തിനാ വെറുതെ കുറേ സമയം ഇവിടെ വേസ്റ്റ് ചെയ്യണം , വേഗം സ്റ്റേഷൻ പുറത്തിറങ്ങി മധുര പോകുന്ന ബസ്സിനുള്ള വഴി തിരക്കി, 
കിട്ടിയ റൂട്ട് പുതുക്കോട്ട ടു മധുര, പുതുക്കോട്ടയിൽ നിന്നും അടിക്കടി മധുരയിലേക്ക് ബസ് കിട്ടുമെന്ന്, അങ്ങനെ പുതുക്കോട്ടയിലേക്കുള്ള ബസ് കയറി... ഏകദേശം ഒന്നേമുക്കാൽ രണ്ടുമണിക്കൂർ യാത്ര ഉണ്ടായിരുന്നു.. പുതുക്കോട്ടയിലെ റോജാ ഇല്ലമൊക്കെ പോകുന്ന വഴി കണ്ടു. യാത്ര പുതുക്കോട്ട സ്റ്റാൻഡിൽ എത്തി, ഇനി മധുര ബസ് പിടിക്കണം.. പുതുക്കോട്ടയിൽ നിന്നും മേലൂർ വഴി മധുര എത്തിയപ്പോഴേക്കും മൂന്ന് മണിക്കൂർ പോയതറിഞ്ഞില്ല.

പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനവും
ചരിത്രപ്രശസ്ത നഗരവുമായ മധുരയിലാണ് യാത്ര എത്തിനിൽക്കുന്നത്.

ഒരേസമയം നല്ല വെജ്റ്റേറിയൻ ശപ്പാടിനും നോൺ വെജ് ഫുഡിനും മധുരവിഭവങ്ങൾക്കും ദോശയക്കും പേരുകേട്ട സ്ഥലമാണ് മധുര. 
തമിഴ് നാടിന്റെ ഏറ്റവും വലിയ ട്രാൻസ്‌പോർട്ടിങ് കേന്ദ്രവും കൂടിയാണ് മധുര തമിഴ്നാടിന്റെ നാനാ ഭാഗങ്ങളിലേക്ക് മധുരയിൽ നിന്നും രാവും പകലും വിത്യാസമില്ലാതെ ബസ് സർവീസുകൾ ഉണ്ട്, മാട്ടുതാവണി, ആറപ്പാളം, അണ്ണ... തുടങ്ങിയ കുറേ ബസ്റ്റാന്റുകളും മധുരയിലുണ്ട്

മധുരയിൽ നിന്നും 15 കിലോമീറ്റർ അപ്പുറത്തുള്ള
തിരുപ്പറൻകുണ്ട്രം എന്ന സ്ഥലത്ത് സിക്കന്ദർ മലയും ആ മലക്ക് മുകളിൽ ഒരു ദർഗയും ഉണ്ട്,
അവസാന സുൽത്താനായിരുന്ന സുൽത്താൻ സിക്കന്ദർ ഷായുടെ വിശ്രമസ്ഥലമാണ് സിക്കന്ദർ ദർഗ്ഗ. അത്‌ കാണാനായി അങ്ങോട്ടേക്കുള്ള ബസ്സിൽ കയറി തിരുപ്പറൻകുണ്ട്രം എന്ന സ്ഥലത്തിറങ്ങി ദർഗയിലേക്ക് നടപ്പ് തുടങ്ങി....

വലിയ പാറയുടെ മുകളിലേക്ക് സ്റ്റെപ്പുകൾ താണ്ടി വേണം മുകളിലെത്താൻ മുകളിൽ സിക്കിന്തർ ഷായുടെ ദർഗയുണ്ട്. ദിനം പ്രതി നിരവധി സന്ദർശകർ ഈ ദർഗയിലെത്തുന്നുണ്ട്... സിക്കന്ദർ പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ മനോഹരമായ പ്രാന്തപ്രദേശങ്ങളൊക്കെ കാണാൻ കഴിന്ന ഒരു വ്യൂ പോയിന്റാണ് , കുറേ സമയം അവിടെ ചിലവഴിച്ചു...എനിക്ക് തോന്നുന്നു വൈകുന്നേരങ്ങളിലെ കാറ്റ് കൊണ്ട് ഈ മലമുകളിൽ ഇരിക്കാൻ പ്രത്യേക രസം തന്നെയായിരിക്കും എന്തിനേറെ ഉച്ചക്ക് തന്നെ നല്ല കാറ്റ് അടിക്കുന്നുണ്ട് , 
ഇനി അടുത്ത ലക്ഷ്യസ്ഥലമായ മധുര മീനാക്ഷി അമ്മൻ കോവിൽ കാണാൻ.... അടുത്ത് കണ്ട ആളോട് മീനാക്ഷി അമ്മൻ കോവിലേക്ക് ഉള്ള വഴി ആരാഞ്ഞു, പുള്ളി തന്നെ അവിടേക്ക് പോകുന്ന ബസ്സിൽ കയറ്റിവിട്ടു

മധുരയുടെ മധ്യഭാഗത്തായി മൂവായിരത്തിലധികം വർഷം പഴക്കമുള്ള മധുര മീനാക്ഷി അമ്മൻ കോവിൽ ഉണ്ട് കുറേ മുൻപ് കേൾക്കാൻ തുടങ്ങിയതാണ് മധുര മീനാക്ഷി അമ്മൻ കോവിലിനെ കുറിച്ച് കോവിൽ കാണാനുള്ള സുവർണ്ണാവസരം ഈ യാത്രയിലാണ് കിട്ടിയത്

അങ്ങിനെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായ മധുരയിലെ ശ്രീ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് മുമ്പിലെത്തി പ്രവേശന ടിക്കറ്റും എടുത്തു

മാനം മുട്ടെ പൊങ്ങി നിൽക്കുന്ന കോവിലിന്റെ സ്തൂപത്തിലേക്ക് അത്ഭുതത്തോടെ തല ഉയർത്തി നോക്കി നിർമ്മാണ വൈദഗ്ദ്ധ്യം കൊണ്ട് പ്രസിദ്ധമായ ഈ കോവിലിന്റെ സ്തൂപം എത്ര മനോഹരമാണ് പുറമേക്ക് ഇത്ര മനോഹരമെങ്കിൽ അകം അതിനേക്കാൾ മനോഹരമായിരിക്കണല്ലോ?

ജാതി മത ഭേദമന്യേ എല്ലാവരും ഈ വിസ്മയം കാണാൻ വരുന്നു.... സ്വദേശികളും വിദേശികളുമുണ്ട് സന്ദർശകരുടെ കൂട്ടത്തിൽ, 
പതിനാറ് ഏക്കറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്രത്തിൽ മീനാക്ഷി ദേവിയാണ് പ്രധാന പ്രതിഷ്ഠ. പതിനേഴാം നൂറ്റാണ്ടിൽ വരച്ചിട്ടുള്ള പെയിന്റിംഗുകളും, ക്ഷേത്ര ഗോപുരത്തിൽ ആയിരക്കണക്കിന് ശില്പങ്ങളാണ് കൊത്തിവച്ചിരിക്കുന്നത് കൊത്തിവച്ചിട്ടുള്ള മഹാഭാരതകഥയിലെ ദൃശ്യങ്ങളും ഇവിടെ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതാണ് ഇങ്ങനെ ഒരു ക്ഷേത്രം പണിതത് വലിയ അത്ഭുതമായി തോന്നി

അകത്തേക്ക് കയറി നോക്കി വലിയ ഹാളും നിറയെ തൂണുകളും ഉള്ള ഒരത്ഭുത വിസ്മയം തന്നെയാണ് ഉൾകാഴ്ചകളും എല്ലായിടത്തും തണുപ്പ് നിറഞ്ഞ ഈ സ്ഥലങ്ങളിൽ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്

പാണ്ഡ്യരാജാവായിരുന്ന കുലശേഖരൻ പാണ്ഡ്യ നിർമ്മിച്ച ‌മധുരയിലെ മീനാക്ഷി ക്ഷേത്രം എല്ലാവരും നേരിട്ടു കാണണം... അത്രയ്ക്ക് മനോഹരമാണ്. എങ്ങനെ ഇതിനെ വിവരിക്കുമെന്നെനിക്കറിയില്ല... ഇന്നത്തെ ആധുനിക യന്ത്രാവൽകൃത ഉപകരണങ്ങൾ ഒന്നുമില്ലാത്ത കാലത്ത് കഠിനാദ്ധ്യോനവും കലയും കൈമുതലായ് ഇത് പോലെ ചിലതൊക്കെ ചെയ്‌തുവെച്ചു പോയ ഒരു സമൂഹത്തിന്റെ ഓർമപ്പെടുത്തലിന്റെ നേർ രേഖയാണ് മധുരയിലെ മീനാക്ഷി അമ്മൻ കോവിലും. 
ഒരു തവണയെങ്കിലും മധുര മീനാക്ഷി അമ്മൻ കോവിൽ സന്ദർശിച്ചില്ലെങ്കില്‍ അതൊരു തീരാനഷ്ട്ടം തന്നെയാണ്. 
മീനാക്ഷി അമ്മൻ കോവിലിന്റെ അകത്തേയും പുറത്തെയും കാഴ്ചകൾ കണ്ടു തീർത്തു

നേരം ഇരുട്ടാൻ തുടങ്ങി അവിടുന്ന് ഇറങ്ങി മധുര റെയിൽവേ സ്റ്റേഷനിലേക്ക് പത്ത് മിനുട്ട് നടക്കാനുള്ള ദൂരമൊള്ളു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമയം ആറുമണി കഴിഞ്ഞിരുന്നു .. 
ഭാഗ്യം എന്ന് പറയാം മധുരയിൽ നിന്നും ആറേകാലിന് ഉള്ള പാസഞ്ചറിൽ മനമധുര രാമനാഥപുരം വഴി രാമേശ്വരത്തേക്ക് ഒരു പാസഞ്ചർ പോകാൻ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു...

മുടിഞ്ഞ ക്യൂ ടിക്കറ്റ് എടുക്കാൻ ഒരു രക്ഷയും ഇല്ല ... ചുമ്മാ ക്യൂ-വിന് അടുത്തുകൂടി ടിക്കറ്റ് കൗണ്ടർ വരേ രണ്ട് റൗണ്ട് നടന്നു... ഉദ്ദേശ്യം ആരെങ്കിലുമൊക്കെ പിടിച്ചു ടിക്കറ്റ് എടുപ്പിക്കലായിരുന്നു... അധികം ചുറ്റേണ്ടി വന്നില്ല തേടിയ വള്ളി പിണഞ്ഞു രണ്ട് മിനുട്ട് ചുറ്റിയാലും എന്താ ക്യൂ വിനു മുമ്പിലുള്ള ഒരാളെകൊണ്ട് ടിക്കറ്റ് എടുപ്പിച്ചു... 
ഇന്ന് കിട്ടില്ലെന്ന് കരുതിയ ടിക്കറ്റാ

travel experiance-Tamilnad-to know the history

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES