കേരളത്തിലെ ഇടുക്കി ജില്ലയിലെ പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി. ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാര്‍ തടാകവും തമിഴ്‌നാട് അതിര്‍ത്തിയില്‍ ആണ്. പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്‍ണ്ണം 925 ചതുരശ്ര കി.മി. ആണ്. ഇതില്‍ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്.തേക്കടിയില്‍ നിലവില്‍ കാണുന്ന തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
തേക്കടിയലെ പ്രധാന സ്ഥലമാണ് മോഹിപ്പിക്കുന്ന കാഴ്ചകള്‍കൊണ്ട് വശീകരിക്കുന്ന ഒരു ഭൂമിയാണ് പാണ്ടിക്കുഴി. തമിഴ്‌നാടിനോട് ചേര്‍ന്നാണിത് സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്തു കാണുന്ന കാഴ്ചകളും തമിഴ്നാട്ടിലേതു തന്നെയാണ്. അധികം സഞ്ചാരികളൊന്നുമെത്താത്ത പാണ്ടിക്കുഴി മനോഹരമായ പ്രകൃതിയാല്‍ അനുഗ്രഹീതയാണ്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകര്‍ഷിക്കുമിവിടം. ഒരു ചിത്രകാരന്‍ ഭാവനയില്‍ കണ്ടുവരച്ച മനോഹരമായ പ്രകൃതിയോട് ഉപമിക്കാന്‍ കഴിയുന്നതാണ് മലമുകളില്‍ നിന്നുള്ള കാഴ്ച്ചകള്‍. പാണ്ടിക്കുഴി പോലെ തന്നെ ട്രെക്കിങ്ങിനോട് താല്പര്യമുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടും തേക്കടിലെ കുരിശുമലയും വളരെ പ്രശസ്തമാണ്.കുരിശുമല. പെരിയാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കോട്ടയ്ക്കു സമാനമായാണ് ഈ മല സ്ഥിതി ചെയ്യുന്നത്. മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഇവിടെയും സഞ്ചാരികളില്‍ ഏറെ കൗതുകമുണര്‍ത്തും. യാത്ര തേക്കടിയിലേക്കാണെങ്കില്‍ സ്ഥിരം കാഴ്ചകള്‍ക്കപ്പുറത്ത്, ഏകദേശം 25 കിലോമീറ്റര്‍ ചുറ്റളവില്‍ മനോഹരമായ നിരവധിയിടങ്ങള്‍ ഇനിയും ധാരാളമുണ്ട്. ഇനിയുള്ള തേക്കടി യാത്രകള്‍ അവിടെ വരെ നീണ്ടാലും ആ യാത്രകള്‍ ഒരുതരത്തിലും മുഷിപ്പിക്കുകയില്ലന്നു മാത്രമല്ല, സഞ്ചാരികളെ കൂടുതല്‍ സന്തോഷിപ്പിക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്.