Latest News

വീര്യം കൂടിയ ഇനം പാമ്പുകള്‍ മുതല്‍ വിഷമില്ലാത്ത പാമ്പുകള്‍ വരെ ! പാമ്പുകള്‍ അടക്കി വാഴുന്ന ദ്വീപിലേക്ക് ഒരു യാത്ര

Malayalilife
വീര്യം കൂടിയ ഇനം പാമ്പുകള്‍ മുതല്‍ വിഷമില്ലാത്ത പാമ്പുകള്‍ വരെ ! പാമ്പുകള്‍ അടക്കി വാഴുന്ന ദ്വീപിലേക്ക് ഒരു യാത്ര

പാമ്പുകളുടെ ഈ ദ്വീപിന്റെ പേര് ക്വയ്മദ എന്നാണ് . ബ്രസീലിലെ നൂറ്റിപ്പത്ത് ഏക്കറോളം വിശാലമായി കിടക്കുന്ന ഈ ദ്വീപിനെ തേടി എത്തുന്നത് സാഹസികരായ സഞ്ചാരികളാണ് . വീര്യം കൂടിയ ഇനം പാമ്പുകള്‍ മുതല്‍ വിഷമില്ലാത്ത പാമ്പുകളെ വരെ ഈ ദ്വീപില്‍ കാണാനാകും . എന്നാല്‍ ഇവിടെ ഏറെയും കൂടിയ വിഷമുളള ബോേത്രാസ് ഇനത്തില്‍ പെട്ട പാമ്പുകളാണ് .

 

ദ്വീപിലാകെയായി നാലായിരം ഇനത്തിലധികം പാമ്പുകളാണ് ഉളളത് . വനവും പാറക്കൂട്ടങ്ങളുമൊക്കെയുളള ഇിവിടം മുന്‍പ് ജനവാസമേഘലയായിരുന്നതായും അഭ്യുഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട് . ഒരു കാലത്ത് ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നതിന്റെ തെളിവാണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന ലൈറ്റ് ഹൗസ്.  ഈ ലൈറ്റ് ഹൗസ് ഇപ്പോള്‍ ബ്രസീലിയന്‍ നേവിയുടെ കീഴിലാണ് . ഇവിടെ നിന്ന് ആളുകള്‍ പാമ്പുകളുടെ ആക്രമണത്തെ തുടര്‍ന്ന് പാലായനം ചെയ്തതായും പറയപ്പെടുന്നു. ഇത് കൂടാതെ കടല്‍ക്കൊളളക്കാരെ പേടിച്ചും ആളുകള്‍ പേടിച്ചോടി എന്നും പറയപ്പെടുന്നു.

 

ലോക സഞ്ചാര ഭൂപടത്തിലും ഈ ദ്വീപിനെ ഉള്‍ക്കൊളളിച്ചിട്ടുണ്ട് . എന്നാല്‍ ഇവിടെക്ക് യാത്രതിരിക്കാം എന്ന് വിചാരിക്കാന്‍ വരട്ടെ . സ്‌നേക്ക് ദ്വീപിലേക്ക് നേവിക്കും പാമ്പ് ഗവേഷകര്‍ക്കും മാത്രമേ പ്രവേശനം ലഭിക്കുകയുളളു. ബ്രസീലിയന്‍ സര്‍ക്കാര്‍ മറ്റാരെയും ഇനിടെക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല .
 

Read more topics: # snake island ,# in brazil
snake island in brazil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES