Latest News

ഷാർജയിൽ സ്‌ക്രാപ്പ് യാർഡിൽ പൊടിപിടിച്ച് കിടക്കുന്നത് ഫെരാരിയും ലംബോർഗിനിയും ബെന്റ്‌ലിയുമടങ്ങുന്ന സൂപ്പർ ഡീലക്‌സ് കാറുകൾ; ഇവിടെത്തുംമുമ്പ് എല്ലാം ഓടിച്ചിരുന്നത് അതിസമ്പന്നർ; യുഎഇ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടവരുടെ ആഡംബര കാറിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി ആരാധകർ

Malayalilife
topbanner
ഷാർജയിൽ സ്‌ക്രാപ്പ് യാർഡിൽ പൊടിപിടിച്ച് കിടക്കുന്നത് ഫെരാരിയും ലംബോർഗിനിയും ബെന്റ്‌ലിയുമടങ്ങുന്ന സൂപ്പർ ഡീലക്‌സ് കാറുകൾ; ഇവിടെത്തുംമുമ്പ് എല്ലാം ഓടിച്ചിരുന്നത് അതിസമ്പന്നർ; യുഎഇ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടവരുടെ ആഡംബര കാറിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി ആരാധകർ

ഴയ കാറുകളും മറ്റും പൊളിക്കുന്നതിനായി ആക്രിക്കടയിൽ കൂട്ടിയിട്ടിരിക്കുന്നത് നാം പലപ്പോഴും കണ്ടിരിക്കും. എന്നാൽ, ഷാർജയിലെ സ്‌ക്രാപ്പ്‌യാഡിലെത്തിയാൽ നിങ്ങളൊന്ന് ഞെട്ടും.. അവിടെ പൊടിപിടിച്ച് കിടക്കുന്നത് ഫെരാരികളും റോൾസ് റോയ്‌സും ബെന്റ്‌ലിയും റേഞ്ച് റോവറും ലംബോർഗിനിയുമൊക്കെയാണ്. യു.എ.ഇ.യിലെ ബാങ്കുകളെ പറ്റിച്ച് കോടികൾ തട്ടിയെടുക്കുകയും പിന്നീട് കുടിശിക വന്നപ്പോൾ നാടുവിടുകയും ചെയ്ത അതിസമ്പന്നർ ഉപേക്ഷിച്ചുപോയ കാറുകളാണ് ഇവിടെ ആക്രിയായി കൂട്ടിയിട്ടിരിക്കുന്നത്.

പല കാറുകളും ഉപേക്ഷിച്ചിട്ട് വർഷങ്ങളായി. പലതും ഉപയോഗശൂന്യമായിക്കഴിഞ്ഞു. എന്നാൽ, വീണ്ടും പൊടിതട്ടിയെടുക്കുകയാണെങ്കിൽ ഉപയോഗിക്കാനാവുന്നവയും ഇക്കൂട്ടത്തിലുണ്ട്. 2012-ലെ സാമ്പത്തികമാന്ദ്യത്തെ ത്ുടർന്നാണ് ഇത്രയേറെ സൂപ്പർ ഡീലക്‌സ് കാറുകൾ സ്‌ക്രാപ്പിലേക്ക് എത്തിയതെന്ന് കരുതുന്നു. വ്യവസായം പൊളിഞ്ഞ ബ്രിട്ടീഷുകാരടക്കമുള്ള നിക്ഷേപകർ ദുബായിൽനിന്ന് മുങ്ങി. ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയാൽ ശരിയത്ത് നിയമപ്രകാരം കടുത്ത ശിക്ഷയായതിനാൽ, പലരും വിമാനത്താവളത്തിൽ ഈ കാറുകൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഇത്തരത്തിൽ അതിസമ്പന്നർ ഉപേക്ഷിച്ചുപോയ കാറുകളാണ് സ്‌ക്രാപ്പ്‌യാഡിൽ പൊളിക്കാനായി കൂട്ടിയിട്ടിരിക്കുന്നത്. കാറുകളുടെ അതിവിശാലമായ പ്രപഞ്ചമാണിതെന്ന് സ്‌ക്രാപ്‌യാഡിന്റെ വീഡിയോ പുറത്തുവിട്ട മൊഹ്‌സിൻ ലത്തീഫ് പറഞ്ഞു. സൂപ്പർ കാറുകളും ലക്ഷ്വറി കാറുകളും വിന്റേജ് കാറുകളുമൊക്കെ ഇവിടെ കണ്ടെത്താനാകും. ലോകത്തേറ്റവും വിലപിടിപ്പുള്ള മോഡലുകൾ വരെ പടിയും മാലിന്യങ്ങളും നിറഞ്ഞ് കിടക്കുകയാണെന്നും മൊഹ്‌സിൻ പറയുന്നു.

ഫെരാരിയും റോൾസ് റോയ്‌സും ബെന്റ്‌ലിയും ലംബോർഗിനിയും റേഞ്ച് റോവറും മെഴ്‌സിഡസും ബിഎംഡബ്ല്യുവും ഓഡിയും മുസ്താങ്ങുമുൾപ്പെടെ ലോകത്തെ ഏത് ബ്രാൻഡ് കാറും ഇവിടെ കണ്ടെത്താനാകും. യുഎഇയിലെ തന്നെ ഏറ്റവും വലിയ സ്‌ക്രാപ്‌യാഡാണിതെന്നും മൊഹ്‌സിൻ പറയുന്നു. കാറുകളുടെ സ്‌പെയർ പാർട്‌സുകൾ വാങ്ങാൻ ലോകത്തിന്റെ പലഭാഗത്തുനിന്നും ആളുകൾ ഇവിടെയെത്താറുണ്ട്. സൂപ്പർകാറുകളുടെ സ്‌പെയർ പാർട്‌സുകൾക്കും ആവശ്യക്കാരെത്തുന്നുണ്ടെന്നും മൊഹ്‌സിൻ പറയുന്നു.

sharja scrap Audi car and Ferrari in yard

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES